🎄🎄🎄 December 28 🎄🎄🎄വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ […]
അനുദിന വിശുദ്ധർ (Saint of the Day) December 27th – St. John the Apostle ** Glory To God ** Glory To God ** Glory To God ** Glory To God ** Glory To God ** അനുദിന വിശുദ്ധർ (Saint of the Day) December 27th – St. John the Apostle It […]
🎄🎄🎄 December 27 🎄🎄🎄 അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിഷ്യന്മാരില് ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 […]
🎄🎄🎄 December26 🎄🎄🎄വിശുദ്ധ എസ്തപ്പാനോസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത് കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക് […]
🎄🎄🎄 December 24 🎄🎄🎄വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു. അവര്‍ റോമിലെ […]
🎄🎄🎄 December 23 🎄🎄🎄കാന്റിയിലെ വിശുദ്ധ ജോണ്‍ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ […]
🎄🎄🎄 December 22 🎄🎄🎄വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി ജനിച്ചത്. പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന് വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു. ഒരു ദിവസം […]
🎄🎄🎄 December 21 🎄🎄🎄വിശുദ്ധ പീറ്റര്‍ കനീസിയസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ഈശോ സഭയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റര്‍ കനീസിയസ്. മധ്യയൂറോപ്പ് മുഴുവനും സുവിശേഷവല്‍ക്കരിച്ചത് ഇദ്ദേഹം ഒറ്റക്കാണ് എന്ന് പറയാം. ഈ വിശുദ്ധന്‍ ധാരാളം കോളേജുകള്‍ സ്ഥാപിക്കുകയും, തന്റെ മഹത്തായ രചനകള്‍ മുഖാന്തിരം കത്തോലിക്കാ സഭക്ക് ഒരു പുനര്‍ജീവന്‍ നല്‍കുകയും ചെയ്തു. കൂടാതെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ കത്തോലിക്കാ നവോത്ഥാനത്തിനുള്ള അടിത്തറയിട്ടത് ഈ വിശുദ്ധനാണ്. 1521-ല്‍ […]
🎄🎄🎄 December 20 🎄🎄🎄സിലോസിലെ വിശുദ്ധ ഡൊമിനിക്ക് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്‍ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. 1000-ത്തില്‍ അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമാധിപതിയായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍ വിശുദ്ധന്‍ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും […]
🎄🎄🎄 December 19 🎄🎄🎄വിശുദ്ധ അന്റാസിയൂസ് ഒന്നാമന്‍ പാപ്പ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 റോമില്‍ മാക്സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നടപടികള്‍ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരുസഭക്ക് സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി […]
December 18 വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും […]
🎄🎄🎄 December 17 🎄🎄🎄വിശുദ്ധ ഒളിമ്പിയാസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് […]
🎄🎄🎄 December 16 🎄🎄🎄വിശുദ്ധ അഡെലൈഡ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. […]
🎄🎄🎄 December 15 🎄🎄🎄വിശുദ്ധ മേരി ഡി റോസ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക് ഈ […]
🎄🎄🎄 December 14 🎄🎄🎄കുരിശിന്റെ വിശുദ്ധ യോഹന്നാൻ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക് നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ് എന്ന യോഹന്നാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം […]
🎄🎄🎄 December 13 🎄🎄🎄വിശുദ്ധ ലൂസി 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ […]
🎄🎄🎄 December 12 🎄🎄🎄വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത് അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ […]
🎄🎄🎄 December 11 🎄🎄🎄വിശുദ്ധ ഡമാസസ് മാർപാപ്പ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി […]
🎄🎄🎄 December 10 🎄🎄🎄വിശുദ്ധ എവുലാലിയ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള […]
🎄🎄🎄 December 09 🎄🎄🎄വിശുദ്ധ പീറ്റര്‍ ഫൗരിയര്‍ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ […]
🎄🎄🎄 December 08 🎄🎄🎄പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 “നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് നൂറ്റാണ്ടുകളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈ അഭിവാദ്യം പുതുമയോടെ മുഴങ്ങി കേള്‍ക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന […]
🎄🎄🎄 December 07 🎄🎄🎄വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക് വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം […]
അനുദിന വിശുദ്ധർ (Saint of the Day) December 6th – St. Nicholas ** Glory To God ** Glory To God ** Glory To God ** Glory To God ** Glory To God ** അനുദിന വിശുദ്ധർ (Saint of the Day) December 6th – St. Nicholas The absence of the “hard […]
🎄🎄🎄 December 06 🎄🎄🎄മിറായിലെ വിശുദ്ധ നിക്കോളാസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില് ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ […]