അനുദിനവിശുദ്ധർ – ഡിസംബർ 29

🎄🎄🎄 December 29 🎄🎄🎄
വിശുദ്ധ തോമസ്‌ ബെക്കെറ്റ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ്‌ ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1155-ല്‍ രാജാവായ ഹെന്‍റി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാന്‍സലറും ആയി. പിന്നീട് 1162-ല്‍ വിശുദ്ധന്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും കാരണമായി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1539-ല്‍ ഹെന്രി എട്ടാമന്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കത്തിച്ചുകളയുവാന്‍ ഉത്തരവിട്ടു.

പുരാതന സഭാ രേഖകളില്‍ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്: “മെത്രാന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും, രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഒറ്റികൊടുപ്പ് കാര്‍ വിശുദ്ധനെതിരേ രാജാവിനോട് ഏഷണി പറഞ്ഞു. തന്റെ സമാധാനത്തോടെയുള്ള ജീവിതത്തിനു ഈ പുരോഹിതന്‍ തടസ്സമാണെന്ന് കണ്ട രാജാവിന് വിശുദ്ധനോട് അപ്രീതിയുണ്ടായി. രാജാവിന്റെ അഹിതം മനസ്സിലാക്കിയ ദൈവഭയമില്ലാത്ത ചില രാജസേവകര്‍ വിശുദ്ധനെ വകവരുത്തുവാന്‍ തീരുമാനമെടുത്തു. അവര്‍ വളരെ ഗൂഡമായി കാന്റര്‍ബറിയിലേക്ക് പോയി സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാന്റെമേല്‍ ചാടി വീണു.

വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തോമസ്‌ ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലര്‍ക്കെ തുറന്നു “ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭക്ക് വേണ്ടി സന്തോഷപൂര്‍വ്വം മരണം വരിക്കുന്നതിനു ഞാന്‍ തയ്യാറാണ്.” പിന്നീട് അദ്ദേഹം ഭടന്‍മാരോടായി പറഞ്ഞു. “ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആജ്ഞാപിക്കുന്നു, എന്റെ കൂടെയുള്ളവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുത്.” അതിനു ശേഷം വിശുദ്ധന്‍ തന്റെ മുട്ടിന്‍മേല്‍ നിന്നു തന്നെ തന്നെയും, തന്റെ ജനത്തേയും ദൈവത്തിനും, പരിശുദ്ധ മറിയത്തിനും, വിശുദ്ധ ഡെനിസിനും, സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥന്‍മാരെയും ഏല്‍പ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. അതിനു ശേഷം രാജാവിന്റെ നിയമങ്ങള്‍ക്കെതിരെ നിന്ന അതേ ധൈര്യത്തോട് കൂടി തന്നെ 1170 ഡിസംബര്‍ 20ന് ദൈവനിന്ദകരുടെ വാളിനു തന്റെ തല കുനിച്ചു കൊടുത്തു.

ദൈവം നമുക്ക് നല്‍കിയിട്ടുള്ള എല്ലാ ശക്തിയും ഉപയോഗിച്ചു സഭയെ തങ്ങളുടെ വരുതിയില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ഏതു ശക്തിക്കെതിരേയും നാം പൊരുതേണ്ടതുണ്ട്. അത് ചിലപ്പോള്‍ നാം സേവനം ചെയ്യുന്നവരായാല്‍ പോലും. തന്റെ കുഞ്ഞാടുകള്‍ക്കായി തന്റെ ജീവന്‍ ബലിനല്‍കിയതിലൂടെ ‘സുവിശേഷത്തിലെ നല്ല ഇടയനായിട്ടാണ്’ തിരുസഭ അവളുടെ മഹത്വമേറിയ മെത്രാന്‍മാരില്‍ ഒരാളായ കാന്റര്‍ബറിയിലെ വിശുദ്ധ തോമസിനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. ഗാബ്രോണിലെ ആള്‍ബെര്‍ട്ട്

2. ലെറിന്‍സിലെ ആന്‍റണി

3. റോമാക്കാരായ കളിസ്റ്റസ് ഫെലിക്സ്, ബോണിഫസ്

4. ക്രെഷന്‍സ്

5. ഡേവിഡ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🙏 പ്രഭാത പ്രാർത്ഥന… 🙏


മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കാൻ വേണ്ട ശക്തി അവിടുന്ന് നിങ്ങൾക്കു നൽകും.. (1 കോറിന്തോസ് 10/13)

പരിശുദ്ധനായ എന്റെ ദൈവമേ..
ഈ പ്രഭാതത്തിൽ പുതുചൈതന്യം തുടിക്കുന്ന എന്റെ ഹൃദയത്തോടെ അങ്ങയുടെ നിയമത്തിന്റെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു. അങ്ങയുടെ നാമവും, അങ്ങയുടെ ഓർമ്മയും മാത്രമായിരിക്കട്ടെ എന്നും ഞങ്ങളുടെ ഹൃദയാഭിലാഷം. പലപ്പോഴും മോഹിപ്പിക്കുന്ന ജീവിതത്തിന്റെ പ്രലോഭനത്തിൽ ഉൾപ്പെട്ട് വാശിയോടെ പ്രാർത്ഥനയും അപേക്ഷയുമൊക്കെയായി നേടിയെടുത്ത ജീവിതമായിരിക്കും ഞങ്ങളുടെ കൈവശമുള്ളത്. പക്ഷേ കുറേ നാളുകൾ കഴിയുമ്പോഴേക്കും പല പ്രശ്നങ്ങളും ജീവിതത്തിലേക്കു കടന്നു വരാൻ തുടങ്ങും. ദൈവത്തിനോട്‌ ചോദിച്ചു വാങ്ങിയ ജീവിതമല്ലേ.. അതുകൊണ്ട് ആദ്യമൊക്കെ പ്രശ്നങ്ങളെ നിസാരമായി അവഗണിച്ചു കളയും. പതിയെപ്പതിയെ സഹനങ്ങളുടെ പരിധി വിട്ടുതുടങ്ങുമ്പോൾ പരാതിയുമായി ആദ്യം ചെല്ലുന്നതും കർത്താവിന്റെ മുൻപിൽ തന്നെയാണ്. എല്ലാം മുൻകൂട്ടി അറിയുന്നവനല്ലേ നീ.. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം നീയെനിക്ക് അനുവദിച്ചു നൽകി.. എന്ന ഒരു ചോദ്യത്തിൽ എല്ലാമുണ്ടാവും.. ആദ്യമൊക്കെ എന്റെ കണ്ണുകളിലൂടെ നോക്കിയപ്പോൾ ഞാൻ കൊതിക്കുന്ന ജീവിതത്തിൽ സന്തോഷവും സമാധാനവും മാത്രമേ ഉണ്ടായിരുന്നുള്ളു.. ആരും കൊതിച്ചു പോകുന്ന അങ്ങനെയുള്ള ഒരു ജീവിതത്തിന്റെ പ്രലോഭനത്തിൽ തിളങ്ങിയ ഒരു പച്ചത്തുരുത്ത്. എന്നിട്ട് നേടിയെടുത്തപ്പോഴാണ് അത് എന്റെ സഹനത്തിന്റെ പരിധിയ്ക്കപ്പുറത്തേക്ക് വളരുന്ന ഒരു മുൾക്കാടായി വളർന്നത് ഞാൻ അറിഞ്ഞത്. അപ്പോഴാണ് പരാതിയും പരിഭവവുമൊക്കെയായി കർത്താവിന്റെ മുന്നിലെത്തിയത്.
എന്റെ കർത്താവേ.. പ്രാർത്ഥനയോടെ വാശിപിടിച്ചു നേടിയെടുത്ത ജീവിതമാണെങ്കിലും അങ്ങനെ ഒരു സാഹചര്യം എന്റെ ജീവിതത്തിൽ അനുവദിച്ചു തന്നത് നീയാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ഈ സാഹചര്യത്തെ ഞാൻ അതിജീവിക്കും എന്ന് അത്രമേൽ ഉറപ്പുള്ളതു കൊണ്ടു മാത്രം എന്റെ ജീവിതത്തിൽ അനുവദിക്കപ്പെട്ട സഹനം. ഇവിടെ ഞാൻ ആഗ്രഹിക്കുന്നത് അങ്ങയുടെ കൃപ മാത്രമാണ് കർത്താവേ.. കാരണം എന്നെ വിളിച്ച ദൈവം എന്നും വിശ്വസ്തനാണ്. ഇത് എന്റെ സഹനപരിധിയ്ക്കപ്പുറമാണ് എന്നു തോന്നിപ്പിച്ചു കൊണ്ട് വീണുപോകാൻ പാകത്തിൽ എന്നിൽ പിടിമുറുക്കിയിരിക്കുന്ന ബലഹീനതയിൽ അവിടുത്തെ ശക്തി നിറയ്ക്കേണമേ നാഥാ.. അതോടൊപ്പം പ്രലോഭനത്തിൽ ഉൾപ്പെടാതിരിക്കാൻ പ്രാർത്ഥനാവരമെന്ന പുണ്യവും എനിക്കു നൽകണമേ.. അപ്പോൾ എത്ര വലിയ സഹനങ്ങളുടെ മുൾപ്പാതയിലും വിശുദ്ധിയുടെ സുഗന്ധം പരത്താൻ ഞങ്ങളും യോഗ്യരായി തീരും..

വിശുദ്ധ അൽഫോൺസാമ്മ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏

Advertisements

എനിക്ക് അഭിമുഖീകരിക്കാനാവാത്ത ഒരു സങ്കടത്തിലൂടെയോ എനിക്ക് അതിജീവിക്കാ നാവാത്ത ഒരു പ്രലോഭനത്തിലൂടെയോ അവനെന്നെ കൂട്ടിക്കൊണ്ടുപോവില്ല. മനുഷ്യനു ചുമക്കാനാവാത്ത ഒരു നുകവും ദൈവം ആരുടെയും മേൽ വച്ചുകൊടുക്കുന്നില്ല. അത് വഹിക്കാൻ പറ്റുന്നില്ലന്നൊക്കെ തോന്നുന്നതു നമ്മുടെ പ്രകാശമില്ലായ്മകൊണ്ടാണ്, നമ്മുടെ നേഹമില്ലായ്മകൊണ്ടാണ്. എന്തുകൊണ്ടു നിങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ അത്തരം ഒരു തീർപ്പിലെത്താവുന്നതാണ്. എങ്ങനെ അതിലൂടെയൊക്കെ കടന്നുപോന്നുവെന്നു നമുക്ക് പോലും പിടിത്തം കിട്ടുന്നില്ല.

ബോബി ജോസ് കട്ടികാട്

Advertisements

Leave a comment