അനുദിനവിശുദ്ധർ – ഫെബ്രുവരി 21

⚜️⚜️⚜️ February 21 ⚜️⚜️⚜️
വിശുദ്ധ പീറ്റര്‍ ഡാമിയന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, പരിശുദ്ധ സഭയോടുള്ള വിധേയത്വവും ആളുകള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഗ്രിഗറി ഏഴാമന്റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹം.

ഒരവസരത്തില്‍ വിശുദ്ധന്‍ തന്റെ അനന്തരവന് ഇപ്രകാരം എഴുതുകയുണ്ടായി, “ദിനംതോറും രക്ഷനായ യേശുവിന്റെ മാംസവും, അപ്പവും ഭക്ഷിച്ചുകൊണ്ട് തന്നെ തന്നെ സംരക്ഷിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. നിന്റെ പരിധിയില്‍ അലറികൊണ്ടിരിക്കുന്ന മൃഗീയ സ്വഭാവമുള്ള മനുഷ്യരെ പുറത്താക്കുക; നിന്റെ മറഞ്ഞിരിക്കുന്ന രഹസ്യ ശത്രു നിന്റെ അധരങ്ങള്‍ യേശുവിന്റെ രക്തത്താല്‍ ചുവന്നിരിക്കുന്നത് കാണട്ടെ. അവന്‍ ഭയന്ന് വിറക്കും, ഭയം കൊണ്ട് കുനിഞ്ഞ്, അവന്റെ ഇരുളിലേക്ക് നാണംകെട്ട് പലായനം ചെയ്യുന്നത് നിനക്ക് കാണാന്‍ സാധിയ്ക്കും.”

മഹാ കവിയായിരുന്ന ‘ഡാന്റെ’ തന്റെ ‘ഡിവൈന്‍ കോമഡി’ എന്ന കവിതയില്‍ “ദൈവത്തെ കുറിച്ച് പറയുകയും, ധ്യാനിക്കുകയും ചെയ്യുന്ന വിശുദ്ധ മനുഷ്യര്‍ക്കായി ദൈവം കരുതിവെച്ചിട്ടുള്ള സ്ഥലമായ ‘ഏഴാം സ്വര്‍ഗ്ഗത്തിലാണ്’ വിശുദ്ധനെ അവരോധിച്ചിരിക്കുന്നത്”. 1072-ല്‍ വിശുദ്ധന് 65 വയസ്സുള്ളപ്പോളാണ് അദ്ദേഹം മരണമടഞ്ഞത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ക്ലെര്‍മോണ്ടിലെ അവിത്തൂസ്

2. പെഴ്സ്യായിലെ ഡാനിയേലും വെര്‍ഡായും

3. മെറ്റ്സിലെ ഫെലിക്സ്

4. ആഫ്രിക്കക്കാരായ വെരുളൂസും സെക്കുന്തൂസും സിറീസിയൂസും ഫെലിക്സും

5. ആഫ്രിക്കക്കാരായ സെര്‍വൂളൂസും സര്‍ത്തൂണിനൂസും ഫോര്‍ത്ത്‌നാത്തൂസും

6. അമാസ്ത്രിസ്സിലെ ജോര്‍ജ്

7. ജെര്‍മ്മാനൂസും റാന്‍റോആള്‍ഡും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

നിന്നെ സ്‌നേഹിക്കുന്നവര്‍ എത്രയോ
അനുഗൃഹീതര്‍!
നിന്റെ ശാന്തിയില്‍ അവര്‍ സന്തോഷിക്കും;
നിന്റെ കഷ്‌ടതകളില്‍ ദുഃഖിച്ചവര്‍
അനുഗൃഹീതര്‍.
നിന്റെ മഹത്വം കണ്ട്‌ അവര്‍ ആനന്‌ദിക്കും.
അവര്‍ക്കു ശാശ്വതാനന്‌ദം ലഭിക്കും.
തോബിത്‌ 13 : 14

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


എന്റെ ജീവൻ മരവിച്ചപ്പോൾ ഞാൻ കർത്താവിനെ ഓർത്തു..എന്റെ പ്രാർത്ഥന അങ്ങയുടെ അടുക്കൽ..അങ്ങയുടെ വിശുദ്ധ മന്ദിരത്തിൽ എത്തി.. (യോന:2/7)

പരമ പരിശുദ്ധനായ ദൈവമേ..

നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ് കർത്താവിനു ബലിയേക്കാൾ സ്വീകര്യം എന്ന ഉൾക്കാഴ്ച്ചയോടെ അനുദിന പ്രാർത്ഥനാസമർപ്പണവുമായി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ഞാൻ ഓർക്കുകയായിരുന്നു ഈശോയേ.. എന്റെ ഉയർച്ചയുടെ നാളുകളിൽ എനിക്കു ചുറ്റും സ്നേഹിതന്മാരുടെ ഒരു വലിയ കൂട്ടമുണ്ടായിരുന്നു..ഏതാവശ്യവും നേടിയെടുക്കാനുള്ള പണവും.. പറയുന്നതിന് മുൻപു തന്നെ അത് നടത്തി തരാനുള്ള പ്രശസ്തിയും സ്വാധീനവും എനിക്കുണ്ടായിരുന്നു. ഒടുവിലെപ്പോഴോ ഒരു കൈദൂരമകലത്തിൽ എല്ലാം നഷ്ടമായപ്പോൾ എന്നിലേക്ക് ആകർഷിക്കപ്പെട്ടു നിന്നിരുന്ന സ്നേഹിതരും.. പ്രശസ്തിയുടെ തിളക്കവുമൊക്കെ അകന്നു പോകുന്നത് അസഹ്യമായ നൊമ്പരത്തോടെ ഞാനറിഞ്ഞു.. എന്നെ വലയം ചെയ്തിരുന്ന പുഞ്ചിരിയുടെയും.. വിധേയത്വത്തിന്റെയും നിഴൽ രൂപങ്ങളും എന്നിൽ നിന്നും മാഞ്ഞു പോകുന്നതും ഞാനറിയുന്നുണ്ടായിരുന്നു.. എല്ലാം തകർന്നു എന്ന തോന്നലിൽ നിന്നും..ഇനിയൊരു രക്ഷ എനിക്കുണ്ടാവില്ലെന്നുമുള്ള മനസ്സു മരവിച്ചു പോയ തിരിച്ചറിവിൽ നിന്നും അറിയാതെ നിന്നിലേക്കുയർന്ന എന്റെ മിഴിനോവിനെയും.. കണ്ണുനീരുകളെയും നീ സ്വീകരിച്ചത് എനിക്കു വേണ്ടി വിരിച്ചു പിടിച്ച നിന്റെ രക്ഷയുടെ കരങ്ങളിലാണ്.. ഈശോയേ… ഈ സമ്പത്തും സമൃദ്ധിയുമൊക്കെ എനിക്കനുവദിച്ചു തരുമ്പോൾ നീയറിഞ്ഞിരുന്നില്ലേ ഇതിൽ ഭ്രമിച്ചു പോകുന്ന ഞാൻ നിന്നെ പോലും മറക്കുന്ന അവസ്ഥയിലേക്ക് താണു പോകുമെന്ന്.. എന്നിട്ടും എന്നിലുള്ള ഏതു വിശ്വാസത്തിലാണ് നീ എന്റെ ഒരു നോട്ടത്തിനു വേണ്ടിയും.. മനമുരുകിയ എന്റെ മിഴിനീരിനെ സ്വീകരിക്കുന്നതിനു വേണ്ടിയും കാതോർത്തിരുന്നത്.. എന്റെ അരികിലേക്ക് നിന്റെ രക്ഷയുടെ കരങ്ങൾ നീട്ടിത്തരാൻ വേണ്ടി ഓടിയെത്തിയത്..
എന്റെ ഈശോയേ.. എന്റെ ജീവൻ പോലും നഷ്ടമാകും എന്നു തോന്നിയപ്പോഴാണ് ഞാൻ നിന്നെ ഓർത്തതെങ്കിലും.. നല്ല നാളുകളിൽ അവഗണിച്ചു കളഞ്ഞതിന്റെ പരാതിയും പരിഭവവുമില്ലാതെ അങ്ങെന്റെ കൂടെ വന്നു.. അപ്പോൾ എന്റെ യാചനകളും പ്രാർത്ഥനകളും അവിടുത്തെ മുൻപിൽ സ്വീകാര്യമായ ബലിയായി തീർന്നു..അവയൊക്കെയും അങ്ങേ വിശുദ്ധ മന്ദിരത്തിലെ ധൂപാർച്ചനയായി സ്വീകരിച്ചു കൊണ്ട് ഒരിക്കലും കൈവിട്ടു കളയാത്ത സ്നേഹിതന്മാരുടെ ഗണത്തിലേക്കു അങ്ങ് എന്നെയും ചേർത്തുപിടിച്ചനുഗ്രഹിച്ചു..


നിത്യ സഹായ മാതാവേ.. ഞങ്ങളുടെ കഷ്ടതയിൽ അവിടുന്ന് സുനിശ്ചിതമായ തുണയാകേണമേ. ആമേൻ.

Advertisements

വചന വിചിന്തനം

ഒത്തിരിയേറെ നൊമ്പരങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാണ് നാമോരോരുത്തരും. അതിൽ ഏറ്റവും വലിയ നൊമ്പരം ഏത് എന്ന് ചോദിച്ചാൽ ഒരുപാട് ഉത്തരം കാണും. എന്നാൽ നമ്മുടെ ജീവിതത്തെ ആകെ പിടിച്ചുകുലുക്കുന്ന ഒരു നൊമ്പരമാണ്, മോഹിച്ചത് കിട്ടാതെവരുമ്പോൾ ഉള്ളത്. ഒത്തിരി കിനാവുകണ്ട് പ്രതീക്ഷയോടെ കൈനീട്ടി ചെല്ലുമ്പോൾ, ഒന്നും തരാനില്ല എന്ന് കേൾക്കുന്നത് ദുര്യോഗം തന്നെ.

ചില കുട്ടികൾ പറയാറുണ്ട്: പരീക്ഷ നന്നായി എഴുതി നല്ല റിസൽട്ട് കിട്ടും. പക്ഷേ, റിസൾട്ട് വരുമ്പോൾ തോറ്റുപോയാൽ…

ചോദ്യം മനസ്സിലാക്കുന്നതിലുള്ള പാളിച്ച എത്ര പേരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടാവും.
ഒത്തിരി ചോദ്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും, ശരിയായ ഉത്തരം കൊടുക്കാൻ സാധിച്ചിട്ടുണ്ടോ?
നമ്മൾ വിചാരിച്ച ഉത്തരമാകണമെന്നില്ല യഥാർത്ഥമായ ഉത്തരം. ചോദിക്കുന്ന ആളിൻ്റെ മനസ്സിന് അനുരൂപപ്പെട്ട ഒരു ഉത്തരം പറയുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇന്നത്തെ സുവിശേഷം ഈ ഒരു ദുര്യോഗമാണ് പങ്കുവയ്ക്കുന്നത്. കർത്താവേ, ഞങ്ങൾ നിൻ്റെ നാമത്തിൽ പ്രവചിക്കുകയും, പിശാചുക്കളെ പുറത്താക്കുകയും, അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടില്ലെ?
പ്രതീക്ഷകളിൻ മേൽ കരിനിഴൽ വീഴ്ത്തി കൊണ്ട് ഇട് തീ പോലെ കേൾക്കുകയാണ് “ഞാൻ നിങ്ങളെ അറിയുകയില്ല”.
നിങ്ങൾ നിങ്ങളുടെ ഇഷ്ടമാണ് പ്രവർത്തിച്ചത്, എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെയല്ലാ. കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാതിരുന്നതിലുള്ള പാളിച്ച. അതുമാത്രമാണ് പരാജയത്തിന് കാരണം.

മരംവെട്ടുകാരൻ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സിംഹം ഒരു മാൻ കുഞ്ഞിനെ പരിപാലിക്കുന്ന കാഴ്ച കാണുകയാണ്. അത് കണ്ട് അയാൾ ദൈവപരിപാലനയെ വാനോളം വാഴ്ത്തി. അയാൾ ചിന്തിച്ചു! ആ മാൻ കുഞ്ഞിനെപ്പോലും ഇത്രമാത്രം പരിപാലിക്കുന്ന ദൈവം തൻ്റെ കാര്യത്തിലും ശ്രദ്ധാലുവായിരിക്കും. അയ്യാൾ പിന്നെ പണിക്കു പോയില്ല.
വിശപ്പ് സഹിക്കാൻ വയ്യാതെ ആയപ്പോൾ, അയാൾ ദൈവത്തോട് പരാതി പറയുകയാണ്: എന്നാലും ദൈവമേ…
ദൈവം അവനോട് പറയുകയാണ്: ഞാൻ ആ കാഴ്ച നിന്നെ കാണിച്ചത് സിംഹത്തെപ്പോലെ നീയും കാരുണ്യം കാണിക്കാനാണ്. പക്ഷേ, നീ മനസ്സിലാക്കിയത് മറ്റൊരു തരത്തിലും…
ദൈവഹിതം വിവേചിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലേൽ വിധിയിൽ വലിയ ദുര്യോഗം മാത്രമാണ് പ്രതിഫലം.
പാറമേൽ ഭവനം പണിയുന്നവൻ്റെ വിവേകം, അത് ശരിയായ ഉത്തരമെഴുതാൻ നമ്മെ പ്രാപ്തരാക്കും…

Leave a comment