ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര കത്തോലിക്കാ സഭ ആഗസ്റ്റു മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ ദൈവീക കാര്യങ്ങളോടുള്ള ഭക്തി, തീക്ഷ്ണമായ പ്രാർത്ഥന, ദിവ്യകാരുണ്യ ഭക്തി, പാവങ്ങളോടുള്ള അനുകമ്പ ഇവയിൽ … Continue reading ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര
Category: Fr Jaison Kunnel MCBS
എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ
യുറോപ്പിന്റെ സഹ മധ്യസ്ഥയായ വിശുദ്ധ എഡിത്ത് സ്റ്റെയിനു ദൈവത്തിനു സ്വയം സമർപ്പിക്കാൻ വഴിവിളിക്കായ മുന്നു നിമിഷങ്ങൾ. ആഗസ്റ്റ് മാസം ഒൻപതാം തീയതി കത്തോലിക്കാ സഭ കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഒരു നലം തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്തത്. 1942 ഓഗസ്റ്റ് മാസം ഒൻപതാം തീയതി ഓഷ്വിറ്റ്സിലെ നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിയായി. 1891 ഒക്ടോബർ … Continue reading എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ
നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്
നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ് ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയാറു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി. ഫ്രാൻസീസ് സേവ്യറിൻ്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിൻ്റെ … Continue reading നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്
ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം
ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം ഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത് മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ ചിലർ അതിൽ അർത്ഥപൂർണ്ണത കണ്ടെത്തുന്നു. അനിവാര്യമായ ഒരു വസ്തുതയായി മാത്രം അതിനെ കാണുന്ന ചിലരുണ്ട്. ഇതിൽ എതെങ്കിലും ഒന്നോ, മറ്റേതെങ്കിലുമോ ആയിരിക്കും ആരുടെയെങ്കിലും മരണത്തെക്കുറിച്ച് കേൾക്കുമ്പോഴുള്ള നമ്മുടെ പ്രതികരണം. … Continue reading ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം
തിരുസഭയിലെ ഉത്തരീയ ഭക്തികൾ
തിരുസഭയിലെ ഉത്തരീയ ഭക്തികൾ നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു … Continue reading തിരുസഭയിലെ ഉത്തരീയ ഭക്തികൾ
നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ
നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ... 1996 ജൂൺ 23 നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ … Continue reading നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ
വിശുദ്ധ ബെന്നോ: മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ
വിശുദ്ധ ബെന്നോ മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ ജൂൺ പതിനാലിനു മ്യൂണിക് നഗരം അവളുടെ 863 ജന്മദിനം ആലോഷിച്ചു. രണ്ടു ദിവസങ്ങൾ കഴിഞ്ഞു ജൂൺ മാസം പതിനാറാം തീയതി അവളുടെ സംരക്ഷകനായ വിശുദ്ധ ബെന്നോയുടെ തിരുനാൾ ആഘോഷിക്കുന്നു. ജർമ്മനിയിലെ മയിസ്സൻ (Meissen) രൂപതയുടെ മെത്രാനായിരുന്നു ബെന്നോ. ജർമ്മനിയിലെ നവോത്ഥാന പ്രസ്ഥാന സമയത്ത് (reformation) ബെന്നോയുടെ കബറിടം സ്ഥിതി ചെയ്തിരുന്ന സ്ഥലം പ്രോട്ടസ്റ്റൻ്റുകാർ ആക്രമിച്ചപ്പോൾ അന്നത്തെ മയിസ്സൻ ബിഷപ്പായിരുന്ന ജോഹാൻ ഒൻപതാമൻ വോൺ ഹൗഗ്വിറ്റ്സ് (Johann … Continue reading വിശുദ്ധ ബെന്നോ: മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ
ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ … Continue reading ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ
വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോണിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോണിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോണിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്. ഇന്നത്തെ ഹോളണ്ടിലെ ദോക്കുവിൽ 754 ജൂൺ അഞ്ചിന് പെന്തക്കുസ്താ ദിനത്തിലാണ് ബോണിഫാസ് രക്തസാക്ഷിത്വം വരിച്ചത്. ഒരു മാസം കഴിഞ്ഞ് ജൂലൈ 5-ന് ജർമ്മനിയിയെ ഫുൾഡയിലാണ് ബോണിഫാസിൻ്റെ മൃതസംസ്കാരം … Continue reading വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ
ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ
ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ വി. ചാൾസ് ലവാംഗയും 21 രക്തസാക്ഷികളും ജൂൺ മൂന്നാം തീയതി കത്തോലിക്കാ സഭ ഉഗാണ്ടയിലെ 22 രക്തസാക്ഷികളുടെ മരണം അനുസ്മരിക്കുന്നു. അവരുടെ നേതാവായിരുന്നു ചാൾസ് ലവാംഗ എന്ന ഇരുപത്തിയഞ്ചുകാരൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ യുവജനപ്രസ്ഥാനത്തിന്റെ മദ്ധ്യസ്ഥനാണ് അദ്ദേഹം. 2015 ഫെബ്രുവരി 15-ന് ഐ.എസ്. തീവ്രവാദികൾ 21 ഈജിപ്ത്യൻ കോപ്റ്റിക് ക്രൈസ്തവരെ ലിബിയിൽ കഴുത്തറുത്തു കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ടപ്പോൾ ലോകമനഃസാക്ഷി ഒന്നു വിറങ്ങലിച്ചു. അതിന് 129 വർഷങ്ങൾക്കുമുമ്പ് ഉഗാണ്ടയിലെ നമുഗോംഗോയിൽ പതിമൂന്നിനും … Continue reading ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ
കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ
കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ പ്രമുഖ അമേരിക്കൻ എഴുത്തുകാരനും ഹോളിവുഡ് തിരക്കഥാകൃത്തുമായിരുന്ന മൈൽസ് കോണോലി (Myles Connolly) ഇരുപത്തിയേഴാമത്തെ വയസ്സിൽ 1928-ൽ എഴുതിയ ബൈബിൾ നോവലാണ് മിസ്റ്റർ ബ്ലു (Mr. Blue). ക്രിസ്തീയവിശ്വാസം വിശ്വസ്തയോടെ ജീവിക്കാൻ തീരുമാനിച്ച ബ്ലൂ എന്നു പേരുള്ള ഒരു യുവാവിന്റെ കഥയാണിത്. വി. ഫ്രാൻസീസ് അസീസ്സിയുടെ ദാരിദ്യചൈതന്യത്തിൽ ആകൃഷ്ടനായ ബ്ലൂ, ബോസ്റ്റണിലെ എളിയ സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. ഏത് താഴ്ന്ന ജോലി ചെയ്യാനും സന്നദ്ധനായിരുന്ന ബ്ലൂ, താൻ … Continue reading കോർപ്പൂസ് ക്രിസ്റ്റി (Corpus Christi) തിരുനാൾ: നാല് ചെറുചിന്തകൾ
കുരുക്കഴിക്കുന്ന മാതാവ്
കുരുക്കഴിക്കുന്ന മാതാവ് കോവിഡ് മഹാവ്യാധി മുക്തിക്കായി ആഗോള കത്തോലിക്കാ സഭ അണിചേർന്ന മേയ് മാസ ജപമാല മാരത്തണിന്റെ സമാപനത്തിൽ ഫ്രാൻസിന് പാപ്പ ഇന്ന് വത്തിക്കാനിൽ ഗാർഡനിൽ "കുരുക്കഴിക്കുന്ന ദൈവമാതാവിന്റെ " ഛായാചിത്രത്തിനു മുന്നിലായിരിക്കും ജപമാല പ്രാർത്ഥന നയിക്കുക. കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര … Continue reading കുരുക്കഴിക്കുന്ന മാതാവ്
വിശുദ്ധ ജോവാൻ ഓഫ് ആർക്ക്
ജോവാൻ ഓഫ് ആർക്കിനെപ്പറ്റിയുള്ള വ്യഖ്യാത ഗ്രന്ഥകർത്താവ് മാർക് ട്വയിൻ ആണന്നു എത്ര പേർക്കറിയാം മെയ് മാസം 30 വിശുദ്ധ ജോവാൻ ഓഫ് ആർക്കിൻ്റെ തിരുനാൾ ദിനമാണ്. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖാപിച്ചവരിൽ ധാരാളം അരാധകരുള്ള ഒരു വിശുദ്ധയാണ് യുറോപ്യൻ ചരിത്രത്തിലെത്തന്നെ ഏറ്റവും ധീര പോരാളിയായ വി. ജോൻ ഓഫ് ആർക്ക്. മധ്യകാലഘട്ടത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു കർഷക പെൺകുട്ടിയായിരുന്നു ജോവാൻ ഓഫ് ആർക്ക് (1412-1431) . ഇംഗ്ലണ്ടുമായുള്ള ദീർഘമായ യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്കു നയിക്കാൻ ദൈവം … Continue reading വിശുദ്ധ ജോവാൻ ഓഫ് ആർക്ക്
ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ
*വി. ഫിലിപ്പ് നേരി - ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ* വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദീകൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നു ഫിലിപ്പ് നേരി പുണ്യവാനു വിശേഷണങ്ങൾ ഉണ്ട്. മഞ്ഞ് പോലുള്ള വെളള താടിയും തിളങ്ങുന്ന നീലക്കണ്ണുകളും … Continue reading ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ
ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്
ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക് 500 വർഷങ്ങൾക്കു മുമ്പു കൃത്യമായി പറഞ്ഞാൽ 1521 മെയ് മാസം ഇരുപതിനു സംഭവിച്ച ഒരു പരിക്കിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്. ഒരു പരിക്ക് ചരിത്രം സൃഷ്ടിക്കുക ഒരു നിസാര കാര്യമല്ല. ദൈവത്തിൻ്റെ നിഘണ്ടുവിൽ യാദൃശ്ചികം എന്നൊരു വാക്കില്ല എന്നാണല്ലോ പൊതിവിലുള്ള വിശ്വാസം. ഇന്നേക്കു 499 വർഷങ്ങൾക്കു മുമ്പു ഒരു സൈനീകനു സംഭവിച്ച ഒരു പരിക്ക്. തുടർന്നു അദ്ദേഹത്തിൽ വന്ന മാറ്റം, ആ മാറ്റം ലോകത്തിനു നൽകിയ … Continue reading ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്
Rev. Fr Thomas Thulumpanmackal MCBS
Death Anniversary of Rev. Fr Thomas Thulumpanmackal വേദനകൾക്കിടയിലും പുഞ്ചിരിച്ച പ്രേഷിതൻ ഫാ. തോമസ് തുളുമ്പൻമാക്കൽ mcbs പതിമൂന്നാം ചരമവാർഷികം ജനനം : 28-12-1941 സഭാപ്രവേശനം: 10-06- 1960 പ്രഥമവ്രതവാഗ്ദാനം: 17-05- 1964 നിത്യവ്രതവാഗ്ദാനം: 17 - 05 - 1969 പൗരോഹിത്യസ്വീകരണം: 17 - 12- 1971 മരണം :16-05- 2009 വിളിപ്പേര്: മാമ്മച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയുടെ മിഷൻ മുന്നേറ്റത്തിൻ്റെ നാളുകളിൽ പൗരോഹിത്യം സ്വീകരിച്ച തോമസച്ചൻ്റെ ആദ്യത്തെ പ്രേഷിത ഭൂമി ഷില്ലോംഗ് അതിരൂപതയിലെ … Continue reading Rev. Fr Thomas Thulumpanmackal MCBS
ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖ
ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖയുടെ കഥ. വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച ഇമെൽദാ ലംബെർത്തീനി എന്ന പെൺ കുട്ടി ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ ഈശോയുടെ അടുത്തേക്കു തിരികെ പോയി ആ കുഞ്ഞു മാലാഖയുടെ തിരുനാൾ ദിനമാണ് മെയ് 12. ഇറ്റലിയിലെ ബോളോഞ്ഞയിൽ ഭക്തരായ കത്തോലിക്കാ ദമ്പതികളുടെ മകളായി 1322 ൽ വാ. ഇമെൽദാ ലംബെർത്തീനി ജനിച്ചു. മാതാപിതാക്കളുടെ വിശുദ്ധ ജീവിതം ബാല്യം മുതലേ ഇമെൽദായെ സ്വാധീനിച്ചിരുന്നു. … Continue reading ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖ
ഫാത്തിമ മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ : ചില വസ്തുതകൾ
ഫാത്തിമ മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ : ചില വസ്തുതകൾ മെയ് പതിമൂന്നിനു ഫാത്തിമാ മാതാവിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു ആറു തവണയാണ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു. ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള ചില … Continue reading ഫാത്തിമ മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ : ചില വസ്തുതകൾ
പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം
പത്രോണ ബവേറിയ - ബയണിലെ മരിയൻ വണക്കം ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനവുമാണ് ബവേറിയ അല്ലങ്കിൽ ബയൺ. ഇതു ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. സ്വതന്ത്ര സംസ്ഥാനമായ ബവേറിയ ദൈവ മാതൃ ഭക്തിക്കും പേരുകേട്ട പ്രദേശമാണ്. നിരവധി നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളാൽ സമ്പന്നനമാണ് കത്തോലിക്കർ കൂടുതലുള്ള ബവേറിയ. ബവേറിയയിലെ ( ബയൺ) കാവൽ വിശുദ്ധയായി ദൈവമാതാവായ കന്യകാമറിയത്തെ വണങ്ങുന്നതിനെയാണ് പത്രോണ ബവേറിയ … Continue reading പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം
വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന
വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന ഏപ്രിൽ 30 അഞ്ചാം പീയൂസ് മാർപ്പയുടെ തിരുനാൾ ദിനമാണ്. ജപമാല റാണിയുടെ തിരുനാൾ സഭയിൽ ഉൾപ്പെടുത്തിയത് പീയൂസ് അഞ്ചാമൻ പാപ്പ തന്നെയാണ്. പാപ്പ രചിച്ച ക്രൂശിതനോടുള്ള പ്രാർത്ഥന ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, താബോർ മലയിൽ കാതുകൾ തുറന്നു അങ്ങു നിത്യ പിതാവിനെ ശ്രവിച്ചതു പോലെ എന്നെയും ശ്രവിക്കണമേ. ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, … Continue reading വി. പീയൂസ് അഞ്ചാമൻ പാപ്പയുടെ ക്രൂശിതനോടുള്ള പ്രാർത്ഥന
Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്
ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp) നിന്നു തടവുകാരെ മോചിപ്പിച്ചതിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഒരു കുറിപ്പു തയ്യാറാക്കാൻ തോന്നി. 1933 ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി അധികം വൈകാതെ തന്നെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുറന്ന ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പാണ് ദാഹാവ് കോൺസൻട്രേഷൻ തടങ്കൽ പാളയം. … Continue reading Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്
ദൈവകാരുണ്യത്തിന്റെ തിരുനാൾ
ദൈവകാരുണ്യത്തിന്റെ തിരുനാൾ രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. കരുണയുടെ … Continue reading ദൈവകാരുണ്യത്തിന്റെ തിരുനാൾ
Hans Hung Passes Away
ജർമ്മൻ ദൈവശാസ്ത്ര പ്രതിഭ ഹാൻസ് ക്യുങ്ങ് (Hans Hung) ഓർമ്മയായി സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യുങ്ങ് ഇന്നു (6 ഏപ്രിൽ 2021)നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതൽ പാർക്കിൻസൺസ് രോഗവും സന്ധിവാതാവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen ) സ്വവസതിയിലായിരുന്നു അന്ത്യം. 1928 മാർച്ച് മാസം പത്തൊമ്പതാം തീയതി സ്വിസ്റ്റർലണ്ടിലെ സുർസേ (Sursee) യിൽ ജനിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ഹാൻസ് 1954ൽ പുരോഹിതനായി അഭിഷിക്തനായി. പിന്നീടുള്ള … Continue reading Hans Hung Passes Away
ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?
ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വ ചരിത്രം കണ്ടു പിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. AD 326 ൽ വിശുദ്ധ നാട്ടിലേക്കു വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി വിശുദ്ധ കുരിശു കണ്ടെടുക്കുന്നത്. സഭ അതിന്റെ ബാലാരിഷ്ടതകൾ അതിജീവിച്ച് മതസാതന്ത്ര്യം പ്രാപിച്ച സമയം, പൂജ്യ വസ്തുക്കൾ കണ്ടെടുക്കുന്നതിനും അവയെ പരിപാവനമായി സംരക്ഷിക്കുന്നതിനു മുഉള്ള ഒരു … Continue reading ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?