Category: Fr Jaison Kunnel MCBS

നാഥാ എന്നോടൊത്തു വസിച്ചാലും

“നാഥാ എന്നോടൊത്തു വസിച്ചാലും .” ദിവ്യകാരുണ്യ സ്വീകരണ ശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർത്ഥന   നാഥാ എന്നോടൊത്തു വസിച്ചാലും…   നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണന്നു നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ.   നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനാണ് വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്കു നിന്റെ ശക്തി ആവശ്യമാണ് […]

വിശുദ്ധ പാദ്രെ പിയോയിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ […]

ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു സന്ദർശിച്ചപ്പോൾ

ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ…   പാദ്രേ പിയോയുടെ തിരുനാൾ ദിനത്തിൽ നമ്മൾ അറിയേണ്ട ഒരു സംഭവമാണിത്.   പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു അനുഭവമാണു അപ്രതീക്ഷിതമായി വി. പിയോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഉണ്ടായത്.   ഒരിക്കൽ പിയോ അച്ചൻ തനിച്ചു മുറിയിൽ പ്രാർത്ഥിക്കുക ആയിരുന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ അതാ ഒരു വൃദ്ധൻ കൺമുമ്പിൽ […]

ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം

ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം   2002 മാർച്ച് മാസം മുന്നാം തീയതിയാണ് എന്റെ മകൾ പിറന്നത്. അഞ്ചു മാസവും രണ്ട് ആഴ്ചയും മാത്രമേ അവൾക്ക് അമ്മയുടെ ഉദരത്തിൽ വസിക്കാൻ ഭാഗ്യം കിട്ടിയുള്ളു. സമയത്തിനു മുമ്പേ ആയിരുന്നു അവളുടെ ജനനം.   ജർമ്മനിയിലെ ഒരു ക്ലബിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഞാൻ. ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് എന്റെ മകളുടെ ജനന വാർത്ത ഞാനറിയുന്നത്. ജനനസമയത്ത് […]

ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ

ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ   പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ […]

കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും വാഗ്ദാനങ്ങളും

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും   കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിൻ്റെ നിത്യ മാതൃവാത്സല്യ ഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്.   പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഏഴു വ്യാകുലങ്ങൾ   1. ശിമയോൻ്റെ പ്രവചനം . (ലൂക്കാ 2:34, 35)   2. […]

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ   സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് […]

മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന

മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന (Flying Novena)   മദർ തേരേസായുടെ സുഹൃത്തും ആത്മീയ ഉപദേശകനുമായിരുന്ന മോൺസിഞ്ഞോർ ലിയോ മാസ്ബുർഗ് (Msgr. Leo Maasbug) Mother Teresa of Calcutta: A Personal Portrait എന്ന ഗ്രന്ഥത്തിൽ മദർ തേരേസയുടെ ദ്രുതഗതിയിലുള്ള ആത്മീയ ആയുധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.   എത്രയും ദയയുള്ള മാതാവേ എന്ന ജപമാണ് മദറിന്റെ പറക്കും നോവേന. 9 ദിവസം നീണ്ടു നിൽക്കുന്ന നോവേനകൾ മിഷനറീസ് […]

മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ

മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ   24 വയസ്സുള്ളഒരു യുവ എൻഞ്ചിനിയറായി ജംഷഡ്പൂറിലുള്ള Tata Steel ൽ ജോലി ചെയ്യുന്ന കാലം. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ത്രീവമായ ആഗ്രഹത്താൽ കമ്പനിയുടെ തന്നെ സാമൂഹ്യ ക്ഷേമ വകുപ്പിലേക്ക് ഒരു സ്ഥലം മാറ്റത്തിന് അരവിന്ദ് കെജ്രിവാൾ അപേക്ഷിച്ചു. അപേക്ഷ നിരസിച്ചതിനാൽ കെജ്രിവാൾ ജോലി രാജി വെച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്ന […]

അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ

ഡോ. എ. പി. ജെ അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ   ഭാരതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു മുൻ രാഷ്ട്രപതിയും ‘ഇന്ത്യയുടെ മിസൈൽ മനുഷ്യൻമായ ‘ ഡോ. APJ അബ്ദുൾ കലാം. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വഴിവിളക്കായ ഡോ. കലാമിന്റെ അധ്യാപകർക്കുള്ള പ്രതിജ്ഞ.   1. പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കും. അധ്യാപനം എന്റെ ആത്മാവായിരിക്കും. അധ്യാപനം എന്റെ ജീവിതത്തിന്റെ ദൗത്യമായിരിക്കും. […]

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും   ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 – 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ […]

വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ

വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ   കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം .   1) മൂന്നു മക്കളുടെ അമ്മ   വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ […]

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്   ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.   അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.   […]

ലീമയിലെ വി. റോസായിൽ നിന്നു പഠിക്കേണ്ട 3 പാഠങ്ങൾ

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ   അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽ നിന്നുള്ള ഈ വിശുദ്ധ കന്യക. വിശുദ്ധ റോസായിൽ നിന്നു […]

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ   1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ […]

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത   പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്?   പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്.ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, […]

ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു

ഈ പുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം തികയുന്നു   ഈ ചെറുപുഞ്ചിരി മാഞ്ഞിട്ട് ഇന്നു 84 വർഷം പൂർത്തിയാകുന്നു. കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയാകുന്ന വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്താലിക്കാ വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസൻ.   1936 ആഗസ്റ്റു […]

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ

മരിയ വിശുദ്ധിയുടെ ഏഴു ഭാവങ്ങൾ   പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ നൽകുന്ന വണക്കത്തിനു ഹൈപ്പർ ദൂളിയാ (Hyper dulia) എന്നാണ് പറയുന്നത്. ഉന്നതമായ വണക്കം എന്നാണ് ഇതിന്റെ അർത്ഥം. രണ്ടാം വത്തിക്കാൻ കൗൺസിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണ രേഖയിൽ യഥാർത്ഥ മരിയഭക്തി എന്തിലടങ്ങിയിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട് : ” അടിയുറച്ച വിശ്വാസത്തിൽ നിന്നു പുറപ്പെടുന്നതും തന്മൂലം ദൈവ ജനനിയുടെ മാഹാത്മ്യം അറിയാൻ ഇടയാകുന്നതിലും പുത്ര സഹജമായി സ്നേഹിച്ച് അമ്മയുടെ […]

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ   പ്രാചീന ലോകത്തിൽ പലരും മരണത്തെ “ഉറക്കം” ആയിആണു കണ്ടിരുന്നത്. ബൈബളിലും ഈ ചിന്താരീതി നമുക്കു കാണാൻ കഴിയും. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “എന്‍െറ ദൈവമായ കര്‍ത്താവേ,എന്നെ കടാക്‌ഷിച്ച്‌ ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്‍െറ നയനങ്ങളെ പ്രകാശിപ്പിക്കണമേ! “(സങ്കീ: 13:3) ” വി. പൗലോസിന്റെ ലേഖനങ്ങളിലും സമാന ചിന്താഗതിയുണ്ട്.   തെസലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട് […]

ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം

ഓഷ്‌വിറ്റ്സ് : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം   ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം.   ഓഷ്‌വ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau) എന്നറിയപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽ പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നു 50 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. 1940 ലാണ് രാഷ്ട്രീയ തടവുകാരെ […]

കോൾബയുടെ കുറുക്കുവഴികൾ

ഭൂമിയിൽ സ്വർഗ്ഗം അനുഭവിക്കാൻ വി. മാക്സിമില്യാൻ കോൾബയുടെ കുറുക്കുവഴികൾ   ദുരിതം നിറഞ്ഞ നമ്മുടെ നൂറ്റാണ്ടിന്റെ സ്വർഗ്ഗീയ മധ്യസ്ഥൻ, എന്നാണ് മാക്സി മില്യൻ കോൾബയേ പരിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ചിരുന്നത്. ചെറുപ്പം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിക്കുകയും, അവസാനം മറ്റുള്ളവർക്ക് ജീവൻ കൊടുത്ത് മറയുകയും ചെയ്ത ഒരു മനുഷ്യസ്‌നേഹിയായിരുന്നു വി. മാക്സിമില്യാൻ കോൾബേ. ഒരിക്കൽ കോൾബേയുടെ അമ്മ ചോദിച്ചു മകനെ നിനക്ക് ആരാകാനാണ് ആഗ്രഹം, […]

ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര

ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര   കത്തോലിക്കാ സഭ ആഗസ്റ്റു മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ ദൈവീക കാര്യങ്ങളോടുള്ള ഭക്തി, […]

എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മുന്നു നിമിഷങ്ങൾ

യുറോപ്പിന്റെ സഹ മധ്യസ്ഥയായ വിശുദ്ധ എഡിത്ത് സ്റ്റെയിനു ദൈവത്തിനു സ്വയം സമർപ്പിക്കാൻ വഴിവിളിക്കായ മുന്നു നിമിഷങ്ങൾ.   ആഗസ്റ്റ് മാസം ഒൻപതാം തീയതി കത്തോലിക്കാ സഭ കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഒരു നലം തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്തത്. 1942 ഓഗസ്റ്റ് മാസം ഒൻപതാം തീയതി ഓഷ്വിറ്റ്സിലെ […]

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്       ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയാറു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ   ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി. ഫ്രാൻസീസ് സേവ്യറിൻ്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ […]