Gospel of St. Luke Chapter 24 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 24 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 24 യേശുവിന്റെ പുനരുത്ഥാനം. 1 അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗ ന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.2 കല്ലറയില്‍ നിന്നുകല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.3 അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.4 ഇതിനെക്കുറിച്ച് അമ്പരന്നു നില്‍ക്കവേ രണ്ടുപേര്‍ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.5 അവര്‍ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു […]