The Book of Numbers, Chapter 36 | സംഖ്യ, അദ്ധ്യായം 36 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 36 വിവാഹിതയുടെ അവകാശം 1 ജോസഫിന്റെ ഗോത്രത്തില്‍ മനാസ്സെയുടെ മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ കുടുംബത്തലവന്‍മാര്‍ മോശയുടെയും ഇസ്രായേലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ വന്നു പറഞ്ഞു :2 ഇസ്രായേല്‍ജനത്തിനു ദേശം കുറിയിട്ട് അവകാശമായി കൊടുക്കാന്‍ കര്‍ത്താവ് അങ്ങയോടു കല്‍പിച്ചല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവ കാശം അവന്റെ പുത്രിമാര്‍ക്കു കൊടുക്കാനും കര്‍ത്താവ് അങ്ങയോടു കല്‍പിച്ചു:3 എന്നാല്‍, അവര്‍ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളില്‍ പെട്ടവരുമായി വിവാഹിതരായാല്‍ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്‍മാരുടെ അവകാശത്തില്‍നിന്നു കൈമാറി അവര്‍ … Continue reading The Book of Numbers, Chapter 36 | സംഖ്യ, അദ്ധ്യായം 36 | Malayalam Bible | POC Translation

Advertisement

The Book of Numbers, Chapter 35 | സംഖ്യ, അദ്ധ്യായം 35 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 35 ലേവ്യരുടെ പട്ടണങ്ങള്‍ 1 ജോര്‍ദാനരികെ, ജറീക്കോയുടെ എതിര്‍വശത്ത്, മൊവാബ് സമതലത്തില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍കൊടുക്കണമെന്ന് അവരോട് ആജ്ഞാപിക്കുക. പട്ടണങ്ങള്‍ക്കു ചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്‍കണം.3 പട്ടണങ്ങള്‍ അവര്‍ക്കു താമസിക്കാനും മേച്ചില്‍സ്ഥലങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയാനും ആകുന്നു.4 നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളോടു ചേര്‍ന്ന്, പട്ടണത്തിന്റെ മതില്‍ മുതല്‍ പുറത്തേക്ക് ആയിരം മുഴം നീളത്തില്‍ ചുറ്റും മേച്ചില്‍സ്ഥലങ്ങള്‍ ഉണ്ടായിരിക്കണം.5 പട്ടണത്തിനു … Continue reading The Book of Numbers, Chapter 35 | സംഖ്യ, അദ്ധ്യായം 35 | Malayalam Bible | POC Translation

The Book of Numbers, Chapter 34 | സംഖ്യ, അദ്ധ്യായം 34 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 34 കാനാന്‍ ദേശം, അതിരുകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഇവയാണ്:3 തെക്കേ അതിര് ഏദോമിന്റെ അ തിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്റെ അറ്റത്തായിരിക്കും അതാരംഭിക്കുക.4 അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ് അസാര്‍ അദ്ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്,5 ഈജിപ്തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.6 പടിഞ്ഞാറേഅതിര്‍ത്തി മഹാസമുദ്രവും … Continue reading The Book of Numbers, Chapter 34 | സംഖ്യ, അദ്ധ്യായം 34 | Malayalam Bible | POC Translation

The Book of Numbers, Chapter 33 | സംഖ്യ, അദ്ധ്യായം 33 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 33 യാത്രയിലെ താവളങ്ങള്‍ 1 മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.2 യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.3 ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്‌സെസില്‍നിന്നുയാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.4 അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്‍മാരെയും കര്‍ത്താവു ശിക്ഷിച്ചു.5 ഇസ്രായേല്‍ജനം റമ്‌സെസില്‍നിന്നു … Continue reading The Book of Numbers, Chapter 33 | സംഖ്യ, അദ്ധ്യായം 33 | Malayalam Bible | POC Translation

The Book of Numbers, Chapter 32 | സംഖ്യ, അദ്ധ്യായം 32 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 32 ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍ 1 റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്കു വളരെയേറെആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലമാണെന്ന് അവര്‍ കണ്ടു.2 അതിനാല്‍ അവര്‍ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു:3 അത്താരോത്ത്, ദീബോന്‍, യാസേര്‍, നിമ്രാ, ഹെഷ്‌ബോ ണ്‍, എലെയാലെ,4 സെബാം, നെബോ, ബയോണ്‍ എന്നിങ്ങനെ കര്‍ത്താവ് ഇസ്രായേല്‍ സമൂഹത്തിന്റെ മുമ്പാകെ കീഴടക്കിയ ദേശം മേച്ചില്‍സ്ഥലമാണ്. ഈ ദാസര്‍ക്ക് ആടുമാടുകള്‍ ഉണ്ടുതാനും.5 ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് … Continue reading The Book of Numbers, Chapter 32 | സംഖ്യ, അദ്ധ്യായം 32 | Malayalam Bible | POC Translation

The Book of Numbers, Chapter 31 | സംഖ്യ, അദ്ധ്യായം 31 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 31 മിദിയാനെ നശിപ്പിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക;2 അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും.3 മോശ ജനത്തോടു പറഞ്ഞു: മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരേ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍.4 ഇസ്രായേലിലെ ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേരെ വീതംയുദ്ധത്തിന് അയയ്ക്കണം.5 അങ്ങനെ ഇസ്രായേല്യ സഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേര്‍ വീതം, പന്തീരായിരംപേരെയുദ്ധത്തിനു വേര്‍തിരിച്ചു.6 മോശ ഓരോ ഗോത്രത്തിലുംനിന്ന് ആയിരംപേര്‍ വീത മുള്ള അവരെ, പുരോഹിതനായ എലെയാസറിന്റെ മകന്‍ … Continue reading The Book of Numbers, Chapter 31 | സംഖ്യ, അദ്ധ്യായം 31 | Malayalam Bible | POC Translation

The Book of Numbers, Chapter 30 | സംഖ്യ, അദ്ധ്യായം 30 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 30 സ്ത്രീകളുടെ നേര്‍ച്ചകള്‍ 1 മോശ ഇസ്രായേല്‍ജനത്തിന്റെ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു.2 ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ച നേരുകയോ ശപഥം ചെയ്തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്താല്‍ തന്റെ വാക്കു ലംഘിക്കാതെ വാഗ്ദാനം നിറവേറ്റണം.3 ഏതെങ്കിലുംയുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട്4 അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും.5 എന്നാല്‍, പിതാവ് … Continue reading The Book of Numbers, Chapter 30 | സംഖ്യ, അദ്ധ്യായം 30 | Malayalam Bible | POC Translation

The Book of Numbers, Chapter 29 | സംഖ്യ, അദ്ധ്യായം 29 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 29 1 ഏഴാം മാസം ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമ കരമായ ജോലിയൊന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള ദിവസമാകുന്നു.2 കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ്ആണ്‍ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം.3 അവയുടെ കൂടെ ധാന്യബലിയായി കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും,4 ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.5 അതോടൊപ്പം … Continue reading The Book of Numbers, Chapter 29 | സംഖ്യ, അദ്ധ്യായം 29 | Malayalam Bible | POC Translation

The Book of Numbers, Chapter 28 | സംഖ്യ, അദ്ധ്യായം 28 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 28 ബലികളും ഉത്‌സവങ്ങളും 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ ജനത്തോടു കല്‍പിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളുംയഥാസമയം അര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.3 നീ അവ രോടു പറയണം: നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അനുദിനം കര്‍ത്താവിന് അര്‍പ്പിക്കണം.4 ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയര്‍പ്പിക്കണം.5 കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിന്റെ നാലിലൊന്നു ശുദ്ധമായ എണ്ണ ചേര്‍ത്ത് ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ് അര്‍പ്പിക്കണം.6 കര്‍ത്താവിന്റെ മുമ്പില്‍ … Continue reading The Book of Numbers, Chapter 28 | സംഖ്യ, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Numbers, Chapter 27 | സംഖ്യ, അദ്ധ്യായം 27 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 27 പുത്രിമാരുടെ അവകാശം 1 ജോസഫിന്റെ മകന്‍ മനാസ്സെ; അവന്റെ മകന്‍ മാഖീര്‍. മാഖീര്‍ ഗിലയാദിന്റെയും ഗിലയാദ് ഹേഫെറിന്റെയും പിതാക്കന്‍മാര്‍. ഹേഫെറിന്റെ മകന്‍ സെലോഫ ഹാദ്. അവന്റെ പുത്രിമാരായ മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവര്‍ മുന്നോട്ടു വന്നു.2 അവര്‍ സമാഗമകൂടാരവാതില്‍ക്കല്‍, മോശയുടെയും പുരോഹിതന്‍ എലെയാസറിന്റെയും ജനപ്രമാണികളുടെയും സമൂഹം മുഴുവന്റെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു :3 ഞങ്ങളുടെ പിതാവ് മരുഭൂ മിയില്‍ വച്ചു മരിച്ചു. അവന്‍ കോറഹിനോടൊത്തു കര്‍ത്താവിനെതിരായി ഒന്നിച്ചവരുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. … Continue reading The Book of Numbers, Chapter 27 | സംഖ്യ, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Numbers, Chapter 26 | സംഖ്യ, അദ്ധ്യായം 26 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 26 രണ്ടാമത്തെ ജനസംഖ്യ 1 മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു :2 ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഗോത്രംഗോത്രമായി എടുക്കുക.3 കര്‍ത്താവു കല്‍പിച്ചതനുസരിച്ച്4 ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ളമോവാബു സമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം ഇവരാണ്:5 ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്‍; റൂബന്റെ പുത്രന്‍മാരായ ഹനോക്ക്, ഫല്ലു,6 ഹെസ്രോണ്‍, കര്‍മി എന്നിവരുടെ കുലങ്ങള്‍.7 … Continue reading The Book of Numbers, Chapter 26 | സംഖ്യ, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Numbers, Chapter 25 | സംഖ്യ, അദ്ധ്യായം 25 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 25 പെയോറിലെ ബാല്‍ 1 ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേല്‍ജനംവേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.2 അവര്‍ തങ്ങളുടെ ദേവന്‍മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്‍മാരെ ആരാധിക്കുകയും ചെയ്തു.3 അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു; അവര്‍ക്കെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.4 അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ജനത്തിന്റെ തല വന്‍മാരെ പിടിച്ച്, കര്‍ത്താവിന്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. കര്‍ത്താവിന്റെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ.5 മോശ ഇസ്രായേലിലെന്യായാധിപന്‍മാരോടു പറഞ്ഞു: നിങ്ങള്‍ … Continue reading The Book of Numbers, Chapter 25 | സംഖ്യ, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Numbers, Chapter 24 | സംഖ്യ, അദ്ധ്യായം 24 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 24 1 ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു.2 അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങള്‍ അനുസരിച്ച് ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിച്ചു.3 അവന്‍ പ്രവചിച്ചു പറഞ്ഞു : ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം.4 ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വശക്തനില്‍നിന്നു ദര്‍ശനംസിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:5 യാക്കോബേ, നിന്റെ കൂടാരങ്ങള്‍എത്ര മനോഹരം! … Continue reading The Book of Numbers, Chapter 24 | സംഖ്യ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Numbers, Chapter 23 | സംഖ്യ, അദ്ധ്യായം 23 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 23 ബാലാമിന്റെ പ്രവചനങ്ങള്‍ 1 ബാലാം ബാലാക്കിനോടു പറഞ്ഞു: ഇവിടെ ഏഴു ബലിപീഠങ്ങള്‍ എനിക്കായി പണിയുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുക.2 ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. അവര്‍ ഓരോ ബലിപീഠത്തിന്‍മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.3 ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്റെ ദഹനബലിയുടെ അടുത്തു നില്‍ക്കുക; ഞാന്‍ പോകട്ടെ. കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കാം. അവിടുന്ന് എനിക്കു വെളിപ്പെടുത്തുന്നതെല്ലാം ഞാന്‍ നിന്നെ അറിയിക്കാം. ഇതു പറഞ്ഞതിനുശേഷം അവന്‍ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു പോയി.4 … Continue reading The Book of Numbers, Chapter 23 | സംഖ്യ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Numbers, Chapter 22 | സംഖ്യ, അദ്ധ്യായം 22 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 22 ബാലാക്കും ബാലാമും 1 ഇസ്രായേല്‍യാത്ര തുടര്‍ന്നു മൊവാബു സമതലത്തില്‍ ജോര്‍ദാനക്കരെ ജറീക്കോയുടെ എതിര്‍വശത്തു പാളയമടിച്ചു.2 ഇസ്രായേല്‍ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിന്റെ മകന്‍ ബാലാക് കണ്ടു.3 സം ഖ്യാബലത്തില്‍ മികച്ചുനിന്ന ഇസ്രായേലിനെ മൊവാബു ഭയപ്പെട്ടു. അവരെപ്രതി അവന്‍ ഭയചകിതനായി.4 മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള വയലിലെ പുല്ലു തിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിന്റെ മകന്‍ ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്.5 അവന്‍ അമാവിന്റെ ദേശത്തുയൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ … Continue reading The Book of Numbers, Chapter 22 | സംഖ്യ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Numbers, Chapter 21 | സംഖ്യ, അദ്ധ്യായം 21 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 21 പിച്ചള സര്‍പ്പം 1 ഇസ്രായേല്‍ അത്താറിം വഴി വരുന്നെന്നു നെഗെബില്‍ വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവന്‍ ഇസ്രായേ ലിനോടുയുദ്ധം ചെയ്തു കുറേപ്പേരെ തടവുകാരാക്കി.2 ഇസ്രായേല്‍ കര്‍ത്താവിനോടു ശപഥം ചെയ്തു: അങ്ങ് ഈ ജനത്തെ എന്റെ കൈയില്‍ ഏല്‍പിച്ചുതരുമെങ്കില്‍ ഞാന്‍ അവരുടെ പട്ടണങ്ങളെ നിശ്ശേഷം നശിപ്പിക്കും.3 കര്‍ത്താവ് ഇസ്രായേല്‍ പറഞ്ഞതു ശ്രവിച്ച് കാനാന്യരെ അവര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ കാനാന്യരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ … Continue reading The Book of Numbers, Chapter 21 | സംഖ്യ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Numbers, Chapter 20 | സംഖ്യ, അദ്ധ്യായം 20 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 20 പാറയില്‍നിന്നു ജലം 1 ഇസ്രായേല്‍ജനം ഒന്നാം മാസത്തില്‍ സിന്‍മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു.2 അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്ക്കും അഹറോനുമെതിരേ ഒരുമിച്ചുകൂടി.3 ജനം മോശയോട് എതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ മരിച്ചു വീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!4 ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിന്റെ സമൂഹത്തെ ഈ മരുഭൂമിയിലേക്ക് എന്തിനു കൊണ്ടുവന്നു?5 ഈ ദുഷിച്ച സ്ഥലത്തേക്കു നയിക്കാന്‍ ഈജിപ്തില്‍നിന്നു … Continue reading The Book of Numbers, Chapter 20 | സംഖ്യ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Numbers, Chapter 19 | സംഖ്യ, അദ്ധ്യായം 19 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 19 ശുദ്ധീകരണ ജലം 1 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഞാന്‍ കല്‍പിക്കുന്ന അനുഷ്ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്ക്കാത്തതും ആയ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്യരോടു പറയുക.3 അതിനെ പുരോഹിതനായ എലെയാസറിനെ ഏല്‍പിക്കണം. പാളയത്തിനു വെളിയില്‍ കൊണ്ടുപോയി അവന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം.4 പുരോഹിതനായ എലെയാസര്‍ അതിന്റെ രക്തത്തില്‍ വിരല്‍ മുക്കി സമാഗമകൂടാരത്തിന്റെ മുന്‍ഭാഗത്ത് ഏഴു പ്രാവശ്യം തളിക്കണം.5 പശുക്കുട്ടിയെ അവന്റെ മുമ്പില്‍വച്ചു ദഹിപ്പിക്കണം: തുകലും മാംസവും രക്തവും ചാണകവും … Continue reading The Book of Numbers, Chapter 19 | സംഖ്യ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Numbers, Chapter 18 | സംഖ്യ, അദ്ധ്യായം 18 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 18 പുരോഹിതരും ലേവ്യരും 1 കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: നീയും പുത്രന്‍മാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ നീയും പുത്രന്‍മാരും ഏറ്റെടുക്കണം.2 നീയും പുത്രന്‍മാരും സാക്ഷ്യകൂടാരത്തിനുമുമ്പില്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിന് നിന്റെ പിതൃഗോത്രജരായ ലേവ്യ സഹോദരന്‍മാരെയും കൊണ്ടുവരുക.3 അവര്‍ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരക വൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യട്ടെ. എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മ … Continue reading The Book of Numbers, Chapter 18 | സംഖ്യ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Numbers, Chapter 17 | സംഖ്യ, അദ്ധ്യായം 17 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 17 അഹറോന്റെ വടി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക.3 ലേവി ഗോത്രത്തിന്റെ വടിയില്‍ അഹറോന്റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തല വനും ഓരോ വടി ഉണ്ടായിരിക്കണം.4 സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്ക്കണം.5 ഞാന്‍ തിര ഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായേല്‍ജനത്തിന്റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും. … Continue reading The Book of Numbers, Chapter 17 | സംഖ്യ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Numbers, Chapter 16 | സംഖ്യ, അദ്ധ്യായം 16 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 16 മോശയ്ക്കും അഹറോനും എതിരേ 1 ലേവിയുടെ മകനായ കൊഹാത്തിന്റെ മകന്‍ ഇസ്ഹാറിന്റെ മകനായ കോറഹും, റൂബന്‍ഗോത്രത്തിലെ ഏലിയാബിന്റെ പുത്രന്‍മാരായ ദാത്താന്‍, അബീറാം എന്നിവരും പെലെത്തിന്റെ മകന്‍ ഓനും,2 ഇസ്രായേല്‍ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതുപേരും മോശയെ എതിര്‍ത്തു.3 അവര്‍ മോശയ്ക്കും അഹറോനും എതിരേ ഒരുമിച്ചുകൂടി പറഞ്ഞു: നിങ്ങള്‍ അതിരുവിട്ടു പോകുന്നു. സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്. കര്‍ത്താവ് അവരുടെ മധ്യേ ഉണ്ട്. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിനുമീതേ നേതാക്കന്‍മാരായി ചമയുന്നു?4 ഇതു … Continue reading The Book of Numbers, Chapter 16 | സംഖ്യ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Numbers, Chapter 15 | സംഖ്യ, അദ്ധ്യായം 15 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 15 കര്‍ത്താവിനുള്ള കാഴ്ചകള്‍ 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക,3 നിങ്ങള്‍ക്ക് അധിവസിക്കാന്‍ ഞാന്‍ തരുന്നദേശത്തു നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിര്‍ദിഷ്ടമായ തിരുനാളുകളില്‍ അര്‍ച്ചനയോ ആയി, കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്നതിനു കന്നുകാലികളില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ ദഹനബലിയോ മറ്റു ബലികളോ നിങ്ങള്‍ അര്‍പ്പിക്കുമ്പോള്‍,4 വഴിപാടു കൊണ്ടുവരുന്ന ആള്‍ നാലിലൊന്നു ഹിന്‍ എണ്ണ ചേര്‍ത്ത പത്തിലൊന്ന് എഫാ നേരിയ മാവു ധാന്യബലിയായി കൊണ്ടുവരണം.5 ദഹനബലിയോടും മറ്റു ബലികളോടുമൊപ്പം അര്‍പ്പിക്കേണ്ട ബലിക്ക് ആട്ടിന്‍കുട്ടി ഒന്നിനു നാലിലൊന്നു ഹിന്‍ വീഞ്ഞു … Continue reading The Book of Numbers, Chapter 15 | സംഖ്യ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Numbers, Chapter 14 | സംഖ്യ, അദ്ധ്യായം 14 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 14 ജനം പരാതിപ്പെടുന്നു 1 രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.2 അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍! ഈ മരുഭൂമിയില്‍വച്ചു ഞങ്ങള്‍ മരിച്ചെങ്കില്‍!3 വാളിന് ഇരയാകാന്‍ കര്‍ത്താവു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കള്‍ക്ക് ഇരയായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെ പോകുന്നതല്ലേ നല്ലത്?4 അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു തലവനെ തിരഞ്ഞെടുത്ത് അവന്റെ കീഴില്‍ ഈജിപ്തിലേക്കു തിരികെ പോകാം.5 അപ്പോള്‍ മോശയും അഹറോനും … Continue reading The Book of Numbers, Chapter 14 | സംഖ്യ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Numbers, Chapter 13 | സംഖ്യ, അദ്ധ്യായം 13 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 13 കാനാന്‍ദേശം ഒറ്റുനോക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഞാന്‍ ഇസ്രായേലിനു നല്‍കുന്ന കാനാന്‍ ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെ അയയ്ക്കുക.3 കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു പാരാന്‍മരുഭൂമിയില്‍നിന്നു മോശ അവരെ അയച്ചു. അവര്‍ ഇസ്രായേലിലെ തലവന്മാരായിരുന്നു.4 അയച്ചത് ഇവരെയാണ്: റൂബന്‍ ഗോത്രത്തില്‍നിന്നു സക്കൂറിന്റെ മകന്‍ ഷമ്മുവാ;5 ശിമയോന്‍ഗോത്രത്തില്‍നിന്നുഹോറിയുടെ മകന്‍ ഷാഫാത്ത്;6 യൂദാഗോത്രത്തില്‍നിന്നു യഫുന്നയുടെ മകന്‍ കാലെ ബ്;7 ഇസാക്കര്‍ ഗോത്രത്തില്‍നിന്നു ജോസഫിന്റെ മകന്‍ ഈഗാല്‍;8 എഫ്രായിം ഗോത്രത്തില്‍നിന്നു നൂനിന്റെ മകന്‍ ഹൊഷെയാ;9 … Continue reading The Book of Numbers, Chapter 13 | സംഖ്യ, അദ്ധ്യായം 13 | Malayalam Bible | POC Translation