സംഖ്യാപുസ്തകം, അദ്ധ്യായം 30

സ്ത്രീകളുടെ നേര്‍ച്ചകള്‍

1 മോശ ഇസ്രായേല്‍ജനത്തിന്റെ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു.2 ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ച നേരുകയോ ശപഥം ചെയ്തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്താല്‍ തന്റെ വാക്കു ലംഘിക്കാതെ വാഗ്ദാനം നിറവേറ്റണം.3 ഏതെങ്കിലുംയുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട്4 അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും.5 എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസംതന്നെ വിസമ്മതം പ്രക ടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്ഷമിക്കും.6 നേര്‍ച്ചയോ ചിന്തിക്കാതെചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും7 അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം ഒന്നും പറയാതിരിക്കുകയും ചെയ്താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും.8 എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്റെ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്ഷമിക്കും.9 എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും.10 ഏതെങ്കിലും സ്ത്രീ ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ച്ച നേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും11 അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും.12 എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്ഷമിക്കും.13 ഏതു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അ സാധുവോ ആക്കാം.14 എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു.15 എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍ കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍ അവ ളുടെ കുറ്റം ഏറ്റെടുക്കണം.16 ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശവഴി കര്‍ത്താവു കല്‍പിച്ച നിയമങ്ങള്‍ ഇവയാണ്.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading