The Book of Numbers, Chapter 20 | സംഖ്യ, അദ്ധ്യായം 20 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 20 പാറയില്‍നിന്നു ജലം 1 ഇസ്രായേല്‍ജനം ഒന്നാം മാസത്തില്‍ സിന്‍മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു.2 അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്ക്കും അഹറോനുമെതിരേ ഒരുമിച്ചുകൂടി.3 ജനം മോശയോട് എതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ മരിച്ചു വീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!4 ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിന്റെ സമൂഹത്തെ ഈ മരുഭൂമിയിലേക്ക് എന്തിനു കൊണ്ടുവന്നു?5 ഈ ദുഷിച്ച സ്ഥലത്തേക്കു നയിക്കാന്‍ ഈജിപ്തില്‍നിന്നു … Continue reading The Book of Numbers, Chapter 20 | സംഖ്യ, അദ്ധ്യായം 20 | Malayalam Bible | POC Translation

Advertisement

The Book of Numbers, Chapter 19 | സംഖ്യ, അദ്ധ്യായം 19 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 19 ശുദ്ധീകരണ ജലം 1 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഞാന്‍ കല്‍പിക്കുന്ന അനുഷ്ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്ക്കാത്തതും ആയ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്യരോടു പറയുക.3 അതിനെ പുരോഹിതനായ എലെയാസറിനെ ഏല്‍പിക്കണം. പാളയത്തിനു വെളിയില്‍ കൊണ്ടുപോയി അവന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം.4 പുരോഹിതനായ എലെയാസര്‍ അതിന്റെ രക്തത്തില്‍ വിരല്‍ മുക്കി സമാഗമകൂടാരത്തിന്റെ മുന്‍ഭാഗത്ത് ഏഴു പ്രാവശ്യം തളിക്കണം.5 പശുക്കുട്ടിയെ അവന്റെ മുമ്പില്‍വച്ചു ദഹിപ്പിക്കണം: തുകലും മാംസവും രക്തവും ചാണകവും … Continue reading The Book of Numbers, Chapter 19 | സംഖ്യ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Numbers, Chapter 18 | സംഖ്യ, അദ്ധ്യായം 18 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 18 പുരോഹിതരും ലേവ്യരും 1 കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: നീയും പുത്രന്‍മാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ നീയും പുത്രന്‍മാരും ഏറ്റെടുക്കണം.2 നീയും പുത്രന്‍മാരും സാക്ഷ്യകൂടാരത്തിനുമുമ്പില്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിന് നിന്റെ പിതൃഗോത്രജരായ ലേവ്യ സഹോദരന്‍മാരെയും കൊണ്ടുവരുക.3 അവര്‍ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരക വൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യട്ടെ. എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മ … Continue reading The Book of Numbers, Chapter 18 | സംഖ്യ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Numbers, Chapter 17 | സംഖ്യ, അദ്ധ്യായം 17 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 17 അഹറോന്റെ വടി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക.3 ലേവി ഗോത്രത്തിന്റെ വടിയില്‍ അഹറോന്റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തല വനും ഓരോ വടി ഉണ്ടായിരിക്കണം.4 സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്ക്കണം.5 ഞാന്‍ തിര ഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായേല്‍ജനത്തിന്റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും. … Continue reading The Book of Numbers, Chapter 17 | സംഖ്യ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Numbers, Chapter 16 | സംഖ്യ, അദ്ധ്യായം 16 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 16 മോശയ്ക്കും അഹറോനും എതിരേ 1 ലേവിയുടെ മകനായ കൊഹാത്തിന്റെ മകന്‍ ഇസ്ഹാറിന്റെ മകനായ കോറഹും, റൂബന്‍ഗോത്രത്തിലെ ഏലിയാബിന്റെ പുത്രന്‍മാരായ ദാത്താന്‍, അബീറാം എന്നിവരും പെലെത്തിന്റെ മകന്‍ ഓനും,2 ഇസ്രായേല്‍ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതുപേരും മോശയെ എതിര്‍ത്തു.3 അവര്‍ മോശയ്ക്കും അഹറോനും എതിരേ ഒരുമിച്ചുകൂടി പറഞ്ഞു: നിങ്ങള്‍ അതിരുവിട്ടു പോകുന്നു. സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്. കര്‍ത്താവ് അവരുടെ മധ്യേ ഉണ്ട്. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിനുമീതേ നേതാക്കന്‍മാരായി ചമയുന്നു?4 ഇതു … Continue reading The Book of Numbers, Chapter 16 | സംഖ്യ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Numbers, Chapter 15 | സംഖ്യ, അദ്ധ്യായം 15 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 15 കര്‍ത്താവിനുള്ള കാഴ്ചകള്‍ 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക,3 നിങ്ങള്‍ക്ക് അധിവസിക്കാന്‍ ഞാന്‍ തരുന്നദേശത്തു നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിര്‍ദിഷ്ടമായ തിരുനാളുകളില്‍ അര്‍ച്ചനയോ ആയി, കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്നതിനു കന്നുകാലികളില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ ദഹനബലിയോ മറ്റു ബലികളോ നിങ്ങള്‍ അര്‍പ്പിക്കുമ്പോള്‍,4 വഴിപാടു കൊണ്ടുവരുന്ന ആള്‍ നാലിലൊന്നു ഹിന്‍ എണ്ണ ചേര്‍ത്ത പത്തിലൊന്ന് എഫാ നേരിയ മാവു ധാന്യബലിയായി കൊണ്ടുവരണം.5 ദഹനബലിയോടും മറ്റു ബലികളോടുമൊപ്പം അര്‍പ്പിക്കേണ്ട ബലിക്ക് ആട്ടിന്‍കുട്ടി ഒന്നിനു നാലിലൊന്നു ഹിന്‍ വീഞ്ഞു … Continue reading The Book of Numbers, Chapter 15 | സംഖ്യ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Numbers, Chapter 14 | സംഖ്യ, അദ്ധ്യായം 14 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 14 ജനം പരാതിപ്പെടുന്നു 1 രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.2 അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍! ഈ മരുഭൂമിയില്‍വച്ചു ഞങ്ങള്‍ മരിച്ചെങ്കില്‍!3 വാളിന് ഇരയാകാന്‍ കര്‍ത്താവു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കള്‍ക്ക് ഇരയായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെ പോകുന്നതല്ലേ നല്ലത്?4 അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു തലവനെ തിരഞ്ഞെടുത്ത് അവന്റെ കീഴില്‍ ഈജിപ്തിലേക്കു തിരികെ പോകാം.5 അപ്പോള്‍ മോശയും അഹറോനും … Continue reading The Book of Numbers, Chapter 14 | സംഖ്യ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Numbers, Chapter 13 | സംഖ്യ, അദ്ധ്യായം 13 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 13 കാനാന്‍ദേശം ഒറ്റുനോക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഞാന്‍ ഇസ്രായേലിനു നല്‍കുന്ന കാനാന്‍ ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെ അയയ്ക്കുക.3 കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു പാരാന്‍മരുഭൂമിയില്‍നിന്നു മോശ അവരെ അയച്ചു. അവര്‍ ഇസ്രായേലിലെ തലവന്മാരായിരുന്നു.4 അയച്ചത് ഇവരെയാണ്: റൂബന്‍ ഗോത്രത്തില്‍നിന്നു സക്കൂറിന്റെ മകന്‍ ഷമ്മുവാ;5 ശിമയോന്‍ഗോത്രത്തില്‍നിന്നുഹോറിയുടെ മകന്‍ ഷാഫാത്ത്;6 യൂദാഗോത്രത്തില്‍നിന്നു യഫുന്നയുടെ മകന്‍ കാലെ ബ്;7 ഇസാക്കര്‍ ഗോത്രത്തില്‍നിന്നു ജോസഫിന്റെ മകന്‍ ഈഗാല്‍;8 എഫ്രായിം ഗോത്രത്തില്‍നിന്നു നൂനിന്റെ മകന്‍ ഹൊഷെയാ;9 … Continue reading The Book of Numbers, Chapter 13 | സംഖ്യ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Numbers, Chapter 12 | സംഖ്യ, അദ്ധ്യായം 12 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 12 മിരിയാം ശിക്ഷിക്കപ്പെടുന്നു 1 മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെപ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു.2 കര്‍ത്താവു മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന് അവര്‍ ചോദിച്ചു.3 കര്‍ത്താവ് അതു കേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ചു സൗമ്യനായിരുന്നു.4 കര്‍ത്താവ് ഉടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍.5 അവര്‍ വെളിയില്‍ വന്നു. കര്‍ത്താവ് മേഘസ്തംഭത്തില്‍ ഇറങ്ങിവന്നു സമാഗമകൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിരിയാമിനെയും വിളിച്ചു.6 അവര്‍ മുന്നോട്ടു ചെന്നു. … Continue reading The Book of Numbers, Chapter 12 | സംഖ്യ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Numbers, Chapter 11 | സംഖ്യ, അദ്ധ്യായം 11 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 11 ജനം പരാതിപ്പെടുന്നു 1 കര്‍ത്താവിന് അനിഷ്ടമാകത്തക്കവിധം ജനം പിറുപിറുത്തു. അതു കേട്ടപ്പോള്‍ കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുത്തെ അഗ്നി അവരുടെയിടയില്‍ പടര്‍ന്നു കത്തി. അതു പാളയത്തിന്റെ ചില ഭാഗങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു.2 ജനം മോശയോടു നിലവിളിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അഗ്നി ശമിക്കുകയും ചെയ്തു.3 കര്‍ത്താവിന്റെ കോപാഗ്നി അവരുടെയിടയില്‍ ജ്വലിച്ചതിനാല്‍ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.4 ഇസ്രായേല്യരുടെ ഇടയില്‍ ഉണ്ടായിരുന്ന അന്യ വര്‍ഗക്കാര്‍ ദുരാഗ്രഹങ്ങള്‍ക്കടിമകളായി. ഇസ്രായേല്യരും സങ്കടം പറച്ചില്‍ തുടര്‍ന്നു.5 ആരാണു ഞങ്ങള്‍ക്കു … Continue reading The Book of Numbers, Chapter 11 | സംഖ്യ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Numbers, Chapter 10 | സംഖ്യ, അദ്ധ്യായം 10 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 10 കാഹളം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.3 അവ രണ്ടും ഒന്നിച്ചു മുഴക്കുമ്പോള്‍ സമൂഹം മുഴുവനും സമാഗമ കൂടാരവാതില്‍ക്കല്‍ നിന്റെ മുമ്പില്‍ സമ്മേ ളിക്കണം.4 ഒരു കാഹളം മാത്രം ഊതിയാല്‍ ഇസ്രായേലിലെ ഗോത്രത്തലവന്മാരായ നായകന്മാര്‍ മാത്രം നിന്റെ മുമ്പില്‍ ഒന്നിച്ചുകൂടണം.5 സന്നാഹത്തിനുള്ള ആദ്യ കാഹളം മുഴങ്ങുമ്പോള്‍ കിഴക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം.6 അതു രണ്ടാം പ്രാവശ്യം മുഴങ്ങുമ്പോള്‍ തെക്കുവശത്തുള്ള … Continue reading The Book of Numbers, Chapter 10 | സംഖ്യ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Numbers, Chapter 9 | സംഖ്യ, അദ്ധ്യായം 9 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 9 രണ്ടാമത്തെ പെസഹാ 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ ജനം നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്കണം.3 ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിങ്ങള്‍ പെസഹാ ആചരിക്കണം.4 പെസഹാ ആചരിക്കണമെന്ന് ഇസ്രായേല്‍ജനത്തെ മോശ അറിയിച്ചു.5 അങ്ങനെ അവര്‍ ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സീനായ് മരുഭൂമിയില്‍വച്ചു പെസഹാ ആചരിച്ചു. കര്‍ത്താവു മോശയോടു … Continue reading The Book of Numbers, Chapter 9 | സംഖ്യ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Numbers, Chapter 8 | സംഖ്യ, അദ്ധ്യായം 8 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 8 ദീപസജ്ജീകരണം 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനുമുമ്പില്‍ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോന്‍ അങ്ങനെ ചെയ്തു.3 കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ വിളക്കുകാലിന്റെ മുമ്പില്‍ പ്രകാശം പരക്കുമാറ് വിളക്കുകള്‍ക്രമപ്പെടുത്തി.4 ചുവടു മുതല്‍ ശിഖരങ്ങള്‍വരെ സ്വര്‍ണം അടിച്ചു പരത്തി നിര്‍മിച്ചതായിരുന്നു വിളക്കുകാല്‍. കര്‍ത്താവ് മോശയ്ക്കു കാണിച്ചുകൊടുത്ത മാതൃകയില്‍ത്തന്നെയാണ് അതുണ്ടാക്കിയത്. ലേവ്യരുടെ സമര്‍പ്പണം 5 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:6 ലേവ്യരെ ജനങ്ങളുടെ ഇടയില്‍നിന്നു വേര്‍തിരിച്ചു ശുദ്ധീകരിക്കുക.7 അവരെ ശുദ്ധീകരിക്കേണ്ടത് … Continue reading The Book of Numbers, Chapter 8 | സംഖ്യ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Numbers, Chapter 7 | സംഖ്യ, അദ്ധ്യായം 7 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 7 കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍ 1 മോശ കൂടാരം സ്ഥാപിച്ചതിനുശേഷം അതും അതിന്റെ സാമഗ്രികളും ബലിപീഠ വും, അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു.2 അന്ന് ഇസ്രായേലിലെ കുലത്തലവന്‍മാരും ഗോത്രപ്രധാനരും കണക്കെടുപ്പില്‍ മേല്‍നോട്ടം വഹിച്ചവരുമായ നേതാക്കന്മാര്‍ കാഴ്ചകള്‍കൊണ്ടുവന്നു കര്‍ത്താവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.3 രണ്ടു നേതാക്കന്മാര്‍ക്ക് ഒരു വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും എന്ന കണക്കിനു മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാള കളും അവര്‍ കൂടാരത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.4 അപ്പോള്‍ കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:5 സമാഗമകൂടാരത്തിലെവേലയ്ക്ക് … Continue reading The Book of Numbers, Chapter 7 | സംഖ്യ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Numbers, Chapter 6 | സംഖ്യ, അദ്ധ്യായം 6 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 6 നാസീര്‍വ്രതം 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരു ഷനായാലും, ഇപ്രകാരം ചെയ്യണം:3 വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്.4 വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്.5 ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ മുന്‍പില്‍ വ്രതമനുഷ്ഠിക്കുന്ന കാലമത്രയും വിശുദ്ധി പാലിക്കണം; മുടി … Continue reading The Book of Numbers, Chapter 6 | സംഖ്യ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Numbers, Chapter 5 | സംഖ്യ, അദ്ധ്യായം 5 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 5 അശുദ്ധരെ അകറ്റുക 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരം തൊട്ട് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്‍പിക്കുക.3 ഞാന്‍ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാന്‍ നീ അവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം.4 ഇസ്രായേല്‍ജനം അങ്ങനെ ചെയ്തു. കര്‍ത്താവ് മോശയോടു കല്‍പിച്ചതുപോലെ അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി. നഷ്ടപരിഹാരം 5 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:6 ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹ ജമായ ഏതെങ്കിലും തെറ്റുചെയ്ത് കര്‍ത്താവിനോടുള്ള വിശ്വസ്തത ലംഘിച്ചാല്‍, തന്റെ തെറ്റ് ഏറ്റുപറയണം.7 … Continue reading The Book of Numbers, Chapter 5 | സംഖ്യ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Numbers, Chapter 4 | സംഖ്യ, അദ്ധ്യായം 4 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 4 കൊഹാത്യരുടെ കടമകള്‍ 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 കുലവും കുടുംബവുമനുസരിച്ച് ലേവിഗോത്രത്തിലെ കൊഹാത്യരുടെ കണക്കെടുക്കുക.3 മുപ്പതു മുതല്‍ അമ്പതുവരെ വയസ്‌സും സമാഗമകൂടാരത്തില്‍ സേവനം ചെയ്യാന്‍ ശേഷിയുമുള്ളവ രുടെ കണക്കാണ് എടുക്കേണ്ടത്.4 സമാഗമ കൂടാരത്തില്‍ അതിവിശുദ്ധ വസ്തുക്കള്‍ സംബന്ധിച്ച് കൊഹാത്യര്‍ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്:5 സമൂഹം പുറപ്പെടാനുള്ള സമയമാകുമ്പോള്‍ അഹറോനും പുത്രന്‍മാരും അകത്തു പ്രവേശിച്ച് തിരശ്ശീല അഴിച്ച്, അതുകൊണ്ടു സാക്ഷ്യപേടകം മൂടണം.6 അതിനുമീതേ ആട്ടിന്‍തോലുകൊണ്ടുള്ള ആവരണവും നീലനിറത്തിലുള്ള മറ്റൊരാവരണവും ഇടണം. പേടകം വഹിക്കാനുള്ള … Continue reading The Book of Numbers, Chapter 4 | സംഖ്യ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Numbers, Chapter 3 | സംഖ്യ, അദ്ധ്യായം 3 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 3 അഹറോന്റെ പുത്രന്‍മാര്‍ 1 സീനായ് മലമുകളില്‍വച്ച് ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.2 അഹറോന്റെ പുത്രന്‍മാരുടെ പേ രുകള്‍:ആദ്യജാതനായ നാദാബും അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരും.3 ഇവര്‍ പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരായ അഹറോന്റെ പുത്രന്‍മാരാണ്.4 ഇവരില്‍ നാദാബും അബിഹുവും സീനായ്മരുഭൂമിയില്‍ കര്‍ത്താവിന്റെ മുന്‍പില്‍ അവിശുദ്ധമായ അഗ്‌നി അര്‍പ്പിച്ചപ്പോള്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു സന്താനങ്ങളില്ലായിരുന്നു. അതിനാല്‍, എലെയാസ റും ഇത്താമറും തങ്ങളുടെ പിതാവായ അഹറോന്റെ ജീവിതകാലത്തുതന്നെ പുരോഹിതന്‍മാരായി സേവനമനുഷ്ഠിച്ചു. ലേവ്യരുടെ കടമകള്‍ … Continue reading The Book of Numbers, Chapter 3 | സംഖ്യ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Numbers, Chapter 2 | സംഖ്യ, അദ്ധ്യായം 2 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 2 പാളയമടിക്കേണ്ട ക്രമം 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാക കള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം.3 അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമ ടിക്കണം.4 അവന്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍.5 അതിനടുത്ത് സുവാറിന്റെ മകന്‍ നെത്താനേ ലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം.6 അവന്റെ സൈന്യത്തില്‍ അന്‍പത്തിനാലായിരത്തിനാനൂറുപേര്‍.7 അതിനപ്പുറം ഹേലോന്റെ പുത്രന്‍ എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം.8 അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍.9 … Continue reading The Book of Numbers, Chapter 2 | സംഖ്യ, അദ്ധ്യായം 2 | Malayalam Bible | POC Translation