Jina La Yesu, Baraka Phill Exaults Christ In His New Soulful Gospel Song.

PrestaBlogs Updates.

Three months after treating his fans to a touching song declaring Gods power dubbed Nguvu Ya Yesu meek gospel musician Baraka Phill has returned with a new song tittled Jina La Yesu.

Jina la yesu is a song written and composed in swahili which translates to the name of Jesus a somg where Baraka pays homage to Christ for all the good deeds that he has led unto him.

Baraka phill has been ammasing a considerable following with his smooth tunes that are mainly based on him acknowledging and showering heaps of praises to God a message that resonates with his audience on songs like Nguvu Ya Yesu which was hit first release in 2022 and now Jina La Yesu.

Jina la yesu is a testimonial song that walks with Baraka phill as he recounts how God via his son Jesus christ removed and dusted him from grass to grace…

View original post 56 more words

Saints Peter and Paul, Apostles

🔥 🔥 🔥 🔥 🔥 🔥 🔥 29 Jun 2022 Saints Peter and Paul, Apostles - Mass of the Day (see also Vigil Mass) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്,തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്;ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയുംദൈവത്തിന്റെ സ്‌നേഹിതരായി ഭവിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയുംവിശുദ്ധ പൗലോസിന്റെയും … Continue reading Saints Peter and Paul, Apostles

കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും

https://youtu.be/HPyleNKcXEs കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും... മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ കെവിൻ പീറ്റർ എന്ന പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവം കഥ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല KEVIN PETER TALK ABOUT HIS STORY I ലൗജിഹാദ് പ്രണയക്കെണിയിൽപെടുത്തി തന്റെ മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിൽ നിന്ന് … Continue reading കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും

The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 വഴി കാട്ടണമേ! 1 കര്‍ത്താവേ, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. 2 ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ! 3 അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ! 4 കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! 5 അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു. 6 കര്‍ത്താവേ, … Continue reading The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു 1 ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്. 2 സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെസ്ഥാപിച്ചതും അവിടുന്നാണ്. 3 കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത്ആരു നില്‍ക്കും? 4 കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ. 5 അവന്റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. 6 ഇപ്രകാരമുള്ളവരാണ് … Continue reading The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 കര്‍ത്താവ് എന്റെ ഇടയന്‍ 1 കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. 2 പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. 3 അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. 4 മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു. 5 എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; … Continue reading The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 പരിത്യക്തന്റെ രോദനവും പ്രത്യാശയും 1 എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? 2 എന്റെ ദൈവമേ, പകല്‍മുഴുവന്‍ഞാന്‍ അങ്ങയെ വിളിക്കുന്നു;അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. 3 ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്. 4 അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണംവച്ചു,അങ്ങ് അവരെ മോചിപ്പിച്ചു. 5 അങ്ങയോട് അവര്‍ നിലവിളിച്ചപേക്ഷിച്ചു;അവര്‍ രക്ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു;അവര്‍ … Continue reading The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത 1 കര്‍ത്താവേ, രാജാവ് അങ്ങയുടെശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! 2 അവന്റെ ഹൃദയാഭിലാഷം അങ്ങുസാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല. 3 സമൃദ്ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു. 4 അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ. 5 അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെ മേല്‍ തേജസ്‌സുംപ്രതാപവും ചൊരിഞ്ഞു. … Continue reading The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന 1 നിന്റെ കഷ്ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. 2 അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്ക്കട്ടെ! 3 നിന്റെ വഴിപാടുകള്‍ അവിടുന്ന്ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ! 4 അവിടുന്നു നിന്റെ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! 5 നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ … Continue reading The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നു 1 ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു. 2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു. 3 ഭാഷണമില്ല, വാക്കുകളില്ല,ശബ്ദംപോലും കേള്‍ക്കാനില്ല. 4 എന്നിട്ടും അവയുടെ സ്വരംഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു. 5 മണവറയില്‍നിന്നു മണവാളനെന്നപോലെസൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെഅവന്‍ ഓട്ടം ആരംഭിക്കുന്നു. 6 ആകാശത്തിന്റെ … Continue reading The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം 1 കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. 2 അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും. 3 സ്തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 4 മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. 5 പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ഇതാ വീഴുന്നു. 6 കഷ്ടതയില്‍ ഞാന്‍ … Continue reading The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 നിഷ്‌കളങ്കന്റെ പ്രതിഫലം 1 കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്‌കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! 2 എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ! 3 അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല. 4 മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ഞാന്‍ … Continue reading The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Psalms, Chapter 16 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 ദൈവം എന്റെ അവകാശം 1 ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു. 2 അവിടുന്നാണ് എന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും. 3 ലോകം വിശുദ്ധരെന്നു കരുതുന്നദേവന്‍മാര്‍ നിസ്‌സാരരാണ്; അവരില്‍ ആനന്ദംകൊള്ളുന്നവര്‍അഭിശപ്തരാണ്. 4 അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്തംകൊണ്ടുപാനീയബലി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല. 5 കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. 6 … Continue reading The Book of Psalms, Chapter 16 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

പറുദീസായുടെ പരിമളം

സക്രാരിയിൽ നിന്നും നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നോ ?…………………………………………..വി. ഫിലിപ്പ് നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " Seek refuge in Mary because she is the city of refuge. We know that Moses set up three cities of refuge for anyone who inadvertently killed his neighbour. Now Lord has established a refuge of mercy, Mary, even for … Continue reading പറുദീസായുടെ പരിമളം

June 28 വിശുദ്ധ ഇരണേവൂസ്‌

🔸🔸🔸🔸 June 2️⃣8️⃣🔸🔸🔸🔸 വിശുദ്ധ ഇരണേവൂസ്‌ 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളികാര്‍പ്പിന്റെ ശിക്ഷണത്തില്‍ ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് വിശുദ്ധനെ തിരുസഭയുടെ ആഭരണവും, ശത്രുക്കളുടെ ഭീതിയുമായി മാറ്റുന്നതിന് കാരണമായ ദൈവശാസ്ത്രത്തിലെ അഗാധമായ പാണ്ഡിത്യം നേടുന്നത് ഈ പരിശുദ്ധമായ വിദ്യാലയത്തില്‍ വെച്ചാണ്. വിശുദ്ധ പോളികാര്‍പ്പ് തന്റെ ശിക്ഷ്യന്റെ പ്രതിഭയെ ആളികത്തിക്കുകയും, തന്റെ ധര്‍മ്മോപദേശത്താലും, മാതൃകയാലും തന്റെ ശിഷ്യന്റെ മനസ്സില്‍ ശക്തമായ … Continue reading June 28 വിശുദ്ധ ഇരണേവൂസ്‌

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣8️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം സാക്ഷിക്കുന്നു. പരമസ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കന്‍മാരായ ആദത്തേയും ഹവ്വയേയും സൃഷ്ടിച്ച് പറുദീസായില്‍ അവര്‍ക്ക് ലൗകികമായ സകല സൗഭാഗ്യങ്ങളും നല്‍കി. എന്നാല്‍ വിലക്കപ്പെട്ട കനിയെ ഭക്ഷിച്ച ഉടനെ "നിങ്ങള്‍ മരിക്കും" എന്നായിരുന്നു ദൈവം അവരോടു കല്‍പ്പിച്ചത്. ഈ ആദിമാതാപിതാക്കന്മാര്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായിരുന്നതിനാല്‍ ഇവര്‍ക്കുണ്ടായ ശിക്ഷ അന്നുമുതല്‍ ഉണ്ടാകുവാനിരുന്ന സകല മനുഷ്യരിലും വ്യാപിപ്പാനിടയായി. … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28