Isaiah, Chapter 42 | ഏശയ്യാ, അദ്ധ്യായം 42 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 42 കര്‍ത്താവിന്റെ ദാസന്‍ - 1 1 ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.2 അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.3 ചതഞ്ഞഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.4 ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും … Continue reading Isaiah, Chapter 42 | ഏശയ്യാ, അദ്ധ്യായം 42 | Malayalam Bible | POC Translation

Isaiah, Chapter 41 | ഏശയ്യാ, അദ്ധ്യായം 41 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 41 വിമോചനം ആസന്നം 1 തീരദേശങ്ങളെ, നിശ്ശബ്ദമായിരുന്ന് എന്റെ വാക്കു കേള്‍ക്കുക. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ; അടുത്തുവന്നു സംസാരിക്കട്ടെ; നമുക്കു വിധിക്കായി ഒരുമിച്ചുകൂടാം.2 ഓരോ കാല്‍വയ്പിലും വിജയം വരിക്കുന്ന കിഴക്കുനിന്നു വരുന്നവനെ ഉയര്‍ത്തിയത് ആര്? രാജാക്കന്‍മാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവിടുന്ന് ജന തകളെ അവന് ഏല്‍പ്പിച്ചു കൊടുത്തു. വാളുകൊണ്ട് അവന്‍ അവരെ പൊടിപോലെയാക്കി; വില്ലുകൊണ്ടു കാറ്റില്‍ പറക്കുന്ന വൈക്കോല്‍പോലെയും.3 അവരെ അനുധാവനം ചെയ്യുന്നവന്‍ സുരക്ഷിതനായി കടന്നുപോകുന്നു; അവന്റെ കാലടികള്‍ പാതയില്‍ സ്പര്‍ശിക്കുന്നുപോലുമില്ല.4 … Continue reading Isaiah, Chapter 41 | ഏശയ്യാ, അദ്ധ്യായം 41 | Malayalam Bible | POC Translation

Isaiah, Chapter 40 | ഏശയ്യാ, അദ്ധ്യായം 40 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 40 ജനത്തിന് ആശ്വാസം 1 നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!2 ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ അടിമത്തം അവസാനിച്ചു; തിന്‍മകള്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.3 ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.4 താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.5 ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ … Continue reading Isaiah, Chapter 40 | ഏശയ്യാ, അദ്ധ്യായം 40 | Malayalam Bible | POC Translation

Isaiah, Chapter 39 | ഏശയ്യാ, അദ്ധ്യായം 39 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 39 ബാബിലോണ്‍ ദൂതന്‍മാര്‍ 1 അക്കാലത്ത്, ഹെസക്കിയാരാജാവ് രോഗിയായിരുന്നിട്ടും സുഖം പ്രാപിച്ചു എന്നു കേട്ട് ബലാദാന്റെ പുത്രനും ബാബിലോണ്‍ രാജാവുമായ മെറോദാക്കുബലാദാന്‍ എഴുത്തുകളും സമ്മാനങ്ങളുമായി ദൂതന്‍മാരെ അവന്റെ അടുത്തേക്കയച്ചു.2 ഹെസക്കിയാ അവരെ സ്വീകരിച്ചു. അവന്‍ തന്റെ ഭണ്ഡാരവും വെള്ളിയും സ്വര്‍ണവും സുഗന്ധവ്യഞ്ജനങ്ങളും പരിമളതൈലവും തന്റെ ആയുധശാല മുഴുവനും സംഭരണശാലകളില്‍ ഉണ്ടായിരുന്ന സര്‍വവും അവര്‍ക്കു കാണിച്ചുകൊടുത്തു. ഹെസക്കിയാ അവരെ കാണിക്കാത്തതായി അവന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ ഒന്നും ഉണ്ടായിരുന്നില്ല.3 ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാരാജാവിനെ സമീപിച്ചു … Continue reading Isaiah, Chapter 39 | ഏശയ്യാ, അദ്ധ്യായം 39 | Malayalam Bible | POC Translation

Isaiah, Chapter 38 | ഏശയ്യാ, അദ്ധ്യായം 38 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 38 ഹെസക്കിയായുടെ രോഗശാന്തി 1 ആദിവസങ്ങളില്‍ ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്തു. ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല.2 ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ് കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:3 കര്‍ത്താവേ, ഞാന്‍ വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടുംകൂടെ അങ്ങയുടെ മുന്‍പില്‍ വ്യാപരിച്ചുവെന്നും അങ്ങേക്കു പ്രീതികരമായത് എപ്പോഴും അനുവര്‍ത്തിച്ചുവെന്നും അങ്ങ് ഇപ്പോള്‍ അനുസ്മരിക്കണമേ! അനന്തരം, ഹെസക്കിയാ വേദനയോടെ കരഞ്ഞു.4 അപ്പോള്‍ … Continue reading Isaiah, Chapter 38 | ഏശയ്യാ, അദ്ധ്യായം 38 | Malayalam Bible | POC Translation

Isaiah, Chapter 37 | ഏശയ്യാ, അദ്ധ്യായം 37 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 37 ഏശയ്യായുടെ ഉപദേശം 1 ഹെസക്കിയാ രാജാവ് ഇതുകേട്ട് വസ്ത്രം കീറി ചാക്കുടുത്തു കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.2 കൊട്ടാരം വിചാരിപ്പുകാരനായ എലിയാക്കിമിനെയും കാര്യവിചാരകനായ ഷെബ്‌നായെയും ശ്രേഷ്ഠപുരോഹിതന്‍മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകന്റെ അടുത്തേക്ക് അവന്‍ അയച്ചു.3 അവര്‍ ഏശയ്യായോടു പറഞ്ഞു: ഹെസക്കിയാ പറയുന്നു. ഇതു കഷ്ടതയുടെയും ശാസനയുടെയും കടുത്ത അവമാനത്തിന്റെയും ദിന മാണ്. കുഞ്ഞുങ്ങള്‍ പിറക്കേണ്ട നേരമായി, എന്നാല്‍, പ്രസവിക്കാന്‍ ശക്തിയില്ല.4 ജീവിക്കുന്നവനായ ദൈവത്തെനിന്ദിക്കാന്‍ തന്റെ യജമാനനായ അസ്‌സീറിയാരാജാവ് അയച്ചിരുന്ന … Continue reading Isaiah, Chapter 37 | ഏശയ്യാ, അദ്ധ്യായം 37 | Malayalam Bible | POC Translation

Isaiah, Chapter 36 | ഏശയ്യാ, അദ്ധ്യായം 36 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 36 സെന്നാക്കെരിബിന്റെ ആക്രമണം 1 ഹെസക്കിയാരാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായിലെ സുരക്ഷിത നഗരങ്ങളെല്ലാം ആക്രമിച്ചു പിടിച്ചടക്കി.2 അസ്‌സീറിയാരാജാവ് ലാഖിഷില്‍നിന്ന് റബ്ഷക്കെയെ ഒരു വലിയ സൈന്യത്തോടൊപ്പം ജറുസലെമില്‍ ഹെസക്കിയാരാജാവിന്റെ നേര്‍ക്ക് അയച്ചു. അവന്‍ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിലുള്ള മേല്‍ക്കളത്തിന്റെ ചാലിനരികെ നിലയുറപ്പിച്ചു.3 അപ്പോള്‍, അവന്റെ അടുത്തേക്കു ഹില്‍ക്കിയായുടെ പുത്രനായ എലിയാക്കിം എന്ന കൊട്ടാരം വിചാരിപ്പുകാരനും ഷെബ് നാ എന്ന കാര്യവിചാരകനും ആസാഫിന്റെ പുത്രനായ യോവാഹ് എന്ന ദിനവൃത്താന്തലേഖകനും ചെന്നു.4 റബ്ഷക്കെ … Continue reading Isaiah, Chapter 36 | ഏശയ്യാ, അദ്ധ്യായം 36 | Malayalam Bible | POC Translation

Isaiah, Chapter 35 | ഏശയ്യാ, അദ്ധ്യായം 35 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 35 ഐശ്വര്യപൂര്‍ണമായ ഭാവി 1 വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും.2 കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കര്‍ത്താവിന്റെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും.3 ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.4 ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവ ലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവംപ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്റെ … Continue reading Isaiah, Chapter 35 | ഏശയ്യാ, അദ്ധ്യായം 35 | Malayalam Bible | POC Translation

Isaiah, Chapter 34 | ഏശയ്യാ, അദ്ധ്യായം 34 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 34 ഏദോമിന് നാശം 1 ജനതകളേ, ജനപദങ്ങളേ, അടുത്തു വരുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍! ഭൂമിയും അതിലുള്ളവയും ശ്രവിക്കട്ടെ! ലോകവും അതില്‍ നിന്നു പുറപ്പെടുന്നവയും ശ്രദ്ധിക്കട്ടെ!2 എല്ലാ ജനതകളുടെയും നേരേ കര്‍ത്താവ് കോപിച്ചിരിക്കുന്നു. അവരുടെ സര്‍വ സൈന്യങ്ങളുടെയും നേരേ അവിടുത്തെ കോപം ആഞ്ഞടിക്കുന്നു; അവിടുന്ന് അവരെ വിധിച്ചിരിക്കുന്നു; അവരെ കൊലയ്‌ക്കേല്‍പിച്ചിരിക്കുന്നു.3 അവരുടെ വധിക്കപ്പെട്ടവര്‍ വലിച്ചെറിയപ്പെടുകയും മൃതശരീരത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. പര്‍വതങ്ങളില്‍ അവരുടെ രക്തം ഒഴുകും.4 ആകാശസൈന്യങ്ങള്‍ തകര്‍ന്നു നശിക്കും. ആകാശത്തെ … Continue reading Isaiah, Chapter 34 | ഏശയ്യാ, അദ്ധ്യായം 34 | Malayalam Bible | POC Translation

Isaiah, Chapter 33 | ഏശയ്യാ, അദ്ധ്യായം 33 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 33 സഹായത്തിന് അപേക്ഷ1 നശിപ്പിക്കപ്പെടാതിരിക്കേ മറ്റുള്ളവരെ നശിപ്പിക്കുകയും വഞ്ചിക്കപ്പെടാതിരിക്കേ വഞ്ചിക്കുകയും ചെയ്തവനേ, നിനക്കു ദുരിതം! നീ നശിപ്പിച്ചുകഴിയുമ്പോള്‍ നിന്റെ നാശം സംഭവിക്കും; നിന്റെ വഞ്ചന തീരുമ്പോള്‍ നീ വഞ്ചിക്കപ്പെടും.2 കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!3 ഇടിമുഴക്കംപോലുള്ള നാദത്തില്‍ ജനതകള്‍ ഓടുന്നു. അങ്ങ് എഴുന്നേല്‍ക്കുമ്പോള്‍ ജനതകള്‍ ചിതറിപ്പോകും.4 കമ്പിളിപ്പുഴു തിന്നു കൂട്ടുന്നതുപോലെ കൊള്ളമുതല്‍ വാരിക്കൂട്ടും. വെട്ടുകിളികളെപ്പോലെ അവര്‍ … Continue reading Isaiah, Chapter 33 | ഏശയ്യാ, അദ്ധ്യായം 33 | Malayalam Bible | POC Translation

Isaiah, Chapter 32 | ഏശയ്യാ, അദ്ധ്യായം 32 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 32 നീതിയുടെ രാജാവ് 1 ഒരു രാജാവ് ധര്‍മനിഷ്ഠയോടെ ഭരണം നടത്തും. പ്രഭുക്കന്‍മാര്‍ നീതിയോടെ ഭരിക്കും.2 അവര്‍ കാറ്റില്‍നിന്ന് ഒളിക്കാനുള്ള സങ്കേതംപോലെയും കൊടുങ്കാറ്റില്‍നിന്നു രക്ഷപെടാനുള്ള അഭയസ്ഥാനം പോലെയും ആയിരിക്കും; വരണ്ട സ്ഥലത്ത് അരുവിപോലെയും മരുഭൂമിയില്‍ പാറക്കെട്ടിന്റെ തണല്‍പോലെയും ആയിരിക്കും.3 കാണുന്നവന്‍ കണ്ണുചിമ്മുകയില്ല; കേള്‍ക്കുന്നവന്‍ ചെവിയോര്‍ത്തു നില്‍ക്കും.4 അവിവേകികള്‍ ശരിയായി വിധിക്കും. വിക്കന്‍മാരുടെ നാവ് തടവില്ലാതെ വ്യക്തമായി സംസാരിക്കും.5 ഭോഷന്‍ ഇനിമേല്‍ ഉത്തമനായി കരുതപ്പെടുകയില്ല. വഞ്ചകനെ ബഹുമാന്യനെന്നു വിളിക്കുകയില്ല.6 വിഡ്ഢി ഭോഷത്തം സംസാരിക്കുന്നു. … Continue reading Isaiah, Chapter 32 | ഏശയ്യാ, അദ്ധ്യായം 32 | Malayalam Bible | POC Translation

Isaiah, Chapter 31 | ഏശയ്യാ, അദ്ധ്യായം 31 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 31 ജറുസലെമിന് സംരക്ഷണം 1 കര്‍ത്താവിനോട് ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു ദൃഷ്ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും, കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!2 അവിടുന്ന് ജ്ഞാനിയും നാശം വരുത്തുന്നവനും ആണ്; അവിടുന്ന് തന്റെ വാക്കു പിന്‍വലിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ ഭവനങ്ങള്‍ക്കെതിരായും അനീതി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരായും അവിടുന്ന് എഴുന്നേല്ക്കും.3 ഈജിപ്തുകാര്‍ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകള്‍ ജഡമാണ്, ആത്മാവല്ല. കര്‍ത്താവ് കരമുയര്‍ത്തുമ്പോള്‍, … Continue reading Isaiah, Chapter 31 | ഏശയ്യാ, അദ്ധ്യായം 31 | Malayalam Bible | POC Translation

Isaiah, Chapter 30 | ഏശയ്യാ, അദ്ധ്യായം 30 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 30 സഹായത്തിന് ഈജിപ്തിലേക്ക് 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍േറതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം!2 അവര്‍ എന്റെ ആലോചന ആരായാതെ ഈജിപ്തിലേക്കു പോയി ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേ തം തേടുകയും ചെയ്തു.3 അതിനാല്‍, ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജയും ഈജിപ്തിന്റെ തണലിലെ സങ്കേതം നിങ്ങള്‍ക്ക് അപമാനവും ആകും.4 അവന്റെ ഉദ്യോഗസ്ഥന്‍മാര്‍ സോവാനിലും നയതന്ത്ര പ്രതിനിധികള്‍ ഹാനെസിലും എത്തിയിട്ടും … Continue reading Isaiah, Chapter 30 | ഏശയ്യാ, അദ്ധ്യായം 30 | Malayalam Bible | POC Translation

Isaiah, Chapter 29 | ഏശയ്യാ, അദ്ധ്യായം 29 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 29 ജറുസലെമിനു താക്കീതും വാഗ്ദാനവും 1 അരിയേല്‍, അരിയേല്‍, ദാവീദ് പാളയമടിച്ച നഗരമേ, നിനക്കു ദുരിതം! ഒരു വര്‍ഷം കൂടി കഴിഞ്ഞുകൊള്ളട്ടെ. ഉത്‌സവങ്ങള്‍യഥാക്രമം നടക്കട്ടെ.2 ഞാന്‍ അരിയേലിനു കഷ്ടത വരുത്തും. അവിടെ വിലാപധ്വനി ഉയരും. നീ എനിക്കു തീ കൂട്ടിയ ബലിപീഠംപോലെ ആയിരിക്കും.3 ഞാന്‍ നിനക്കു ചുറ്റും പാളയമടിക്കും. മണ്‍തിട്ട ഉയര്‍ത്തി ഞാന്‍ ആക്രമിക്കും. നിനക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തും.4 അപ്പോള്‍ ഭൂമിയുടെ അഗാധത്തില്‍നിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്റെ ശബ്ദം ഉയരും. … Continue reading Isaiah, Chapter 29 | ഏശയ്യാ, അദ്ധ്യായം 29 | Malayalam Bible | POC Translation

Isaiah, Chapter 28 | ഏശയ്യാ, അദ്ധ്യായം 28 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 28 സമരിയായ്ക്കു താക്കീത് 1 എഫ്രായിമിലെ മദ്യപന്‍മാരുടെ ഗര്‍വിഷ്ഠകിരീടത്തിനും, മദോന്‍മത്തരുടെ സമ്പന്നമായ താഴ്‌വരയുടെ ശിരസ്‌സില്‍ അണിഞ്ഞിരിക്കുന്ന മഹത്തായ സൗന്ദര്യത്തിന്റെ വാടിക്കൊഴിയുന്ന പുഷ്പത്തിനും ദുരിതം!2 ഇതാ, കര്‍ത്താവിന്റെ കരുത്തനായ യോദ്ധാവ്. കന്‍മഴക്കാറ്റുപോലെ, നാശം വിതയ്ക്കുന്ന കൊടുങ്കാറ്റുപോലെ, കൂലം തകര്‍ത്തൊഴുകുന്ന മലവെള്ളംപോലെ ഒരുവന്‍ ! അവന്‍ അവരെ എഫ്രായിമിലെ നിലത്ത് ഊക്കോടെ വലിച്ചെറിയും.3 മദോന്‍മത്തരുടെ കിരീടം നിലത്തിട്ടു ചവിട്ടും.4 ഫലപുഷ്ട മായ താഴ്‌വരയുടെ ശിരസ്‌സില്‍, അതിന്റെ മഹത്തായ സൗന്ദര്യത്തിന്റെ വാടിക്കൊഴിയുന്ന പുഷ്പം വേനല്‍ക്കാലത്തിനു മുന്‍പ് … Continue reading Isaiah, Chapter 28 | ഏശയ്യാ, അദ്ധ്യായം 28 | Malayalam Bible | POC Translation

Isaiah, Chapter 27 | ഏശയ്യാ, അദ്ധ്യായം 27 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 27 1 അന്നു കര്‍ത്താവ് തന്റെ വലുതും അതിശക്തവുമായ കഠിന ഖഡ്ഗംകൊണ്ടു ലവിയാഥാനെ, പുളഞ്ഞുപായുന്ന ലവിയാഥാനെ, ശിക്ഷിക്കും. സമുദ്രവ്യാളത്തെ അവിടുന്ന് കൊന്നുകളയും.2 അന്നു മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിന്‍;3 കര്‍ത്താവായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരന്‍. ഞാന്‍ അതിനെ നിരന്തരം നനയ്ക്കുന്നു;ആരും നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ അതിനു രാപകല്‍ കാവല്‍ നില്‍ക്കുന്നു; എനിക്കു ക്രോധമില്ല.4 മുള്ളുകളും മുള്‍ച്ചെടികളും മുളച്ചുവന്നാല്‍ ഞാന്‍ അവയോടു പൊരുതും. ഞാന്‍ അവയെ ഒന്നിച്ചു ദഹിപ്പിക്കും.5 അവയ്ക്ക് എന്റെ സംരക്ഷണം വേണമെങ്കില്‍ എന്നോടു … Continue reading Isaiah, Chapter 27 | ഏശയ്യാ, അദ്ധ്യായം 27 | Malayalam Bible | POC Translation

Isaiah, Chapter 26 | ഏശയ്യാ, അദ്ധ്യായം 26 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 26 വിജയഗീതം 1 അന്ന് യൂദാദേശത്ത് ഈ കീര്‍ത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്. കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു.2 വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.3 അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്ന വനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.4 കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.5 ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ അവിടുന്ന് താഴെയിറക്കി; അതിനെ … Continue reading Isaiah, Chapter 26 | ഏശയ്യാ, അദ്ധ്യായം 26 | Malayalam Bible | POC Translation

Isaiah, Chapter 25 | ഏശയ്യാ, അദ്ധ്യായം 25 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 25 കൃതജ്ഞതാഗീതം 1 കര്‍ത്താവേ, അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങയെ പുകഴ്ത്തുകയും അങ്ങയുടെ നാമത്തെ സ്തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്ത വും സത്യസന്ധവുമായവന്‍കാര്യങ്ങള്‍ അങ്ങ് നിറവേറ്റിയിരിക്കുന്നു.2 അങ്ങ് നഗരത്തെ കല്‍ക്കൂമ്പാരമാക്കി, സുരക്ഷിത നഗരത്തെ ശൂന്യമാക്കി, വിദേശികളുടെ കോട്ടകള്‍ നഗരമല്ലാതായി. അത് ഇനിമേല്‍ പണിതുയര്‍ത്തുകയില്ല.3 അതിനാല്‍, പ്രബലജന തകള്‍ അങ്ങയെ മഹത്വപ്പെടുത്തും; നിര്‍ദയരായ ജനതകളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെടും.4 അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്ടതകളില്‍ അവന് ഉറപ്പുള്ള അഭയവും … Continue reading Isaiah, Chapter 25 | ഏശയ്യാ, അദ്ധ്യായം 25 | Malayalam Bible | POC Translation

Isaiah, Chapter 24 | ഏശയ്യാ, അദ്ധ്യായം 24 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 24 ഭൂമിയുടെമേല്‍ വിധി 1 കര്‍ത്താവ് ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീര്‍ക്കും. അവിടുന്ന് അതിന്റെ ഉപരിതലത്തെ ഞെരിച്ച് അതിലെ നിവാസികളെ ചിതറിക്കും.2 ജനത്തിനും പുരോഹിതനും അടിമയ്ക്കുംയജമാനനും, ദാസിക്കും സ്വാമിനിക്കും, വാങ്ങുന്നവനും വില്‍ക്കുന്നവനും, വായ്പ കൊടുക്കുന്നവനും വായ്പ വാങ്ങുന്നവനും, ഉത്തമര്‍ണനും അധമര്‍ണ നും ഒന്നുപോലെ സംഭവിക്കും.3 ഭൂമി തീര്‍ത്തും ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. കര്‍ത്താവിന്‍േറതാണ് ഈ വചനം.4 ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു.5 ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ … Continue reading Isaiah, Chapter 24 | ഏശയ്യാ, അദ്ധ്യായം 24 | Malayalam Bible | POC Translation

Isaiah, Chapter 23 | ഏശയ്യാ, അദ്ധ്യായം 23 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 23 ടയിറിനും സീദോനും എതിരേ 1 ടയിറിനെക്കുറിച്ചുള്ള അരുളപ്പാട്: താര്‍ഷീഷിലെ കപ്പലുകളേ, വിലപിക്കുവിന്‍! ഭവനമോ തുറമുഖമോ അവശേഷിക്കാതെ ടയിര്‍ശൂന്യമായിരിക്കുന്നു! സൈപ്രസ് ദേശത്തുനിന്ന് അവര്‍ ഇത് അറിഞ്ഞു.2 തീരദേശവാസികളേ, കടല്‍ കടന്ന് കച്ചവടം നടത്തുന്ന സീദോന്‍വര്‍ത്തകരേ, നിശ്ശബ്ദരായിരിക്കുവിന്‍.3 ഷീഹോറിലെ ധാന്യങ്ങള്‍, നൈല്‍തടത്തിലെ വിളവ്, ആയിരുന്നു അവരുടെ വരുമാനം. നിങ്ങള്‍ അതുകൊണ്ട് ജനതകളുടെയിടയില്‍ വ്യാപാരം ചെയ്തുപോന്നു.4 സീദോനേ, ലജ്ജിക്കുക. എന്തെന്നാല്‍, സമുദ്രം സംസാരിച്ചിരിക്കുന്നു. സമുദ്രദുര്‍ഗം പറയുന്നു: ഞാന്‍ പ്രസവവേദന അനുഭവിക്കുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ … Continue reading Isaiah, Chapter 23 | ഏശയ്യാ, അദ്ധ്യായം 23 | Malayalam Bible | POC Translation

Isaiah, Chapter 22 | ഏശയ്യാ, അദ്ധ്യായം 22 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 22 ജറുസലെമിന്റെ മേല്‍ വിധി 1 ദര്‍ശനത്തിന്റെ താഴ്‌വരെയെക്കുറിച്ചുണ്ടായ അരുളപ്പാട്: ആഹ്‌ളാദിച്ചട്ടഹസിച്ച് ഇളകിമറിയുന്ന2 ജനമേ, നിങ്ങളെല്ലാവരും പുരമുകളില്‍ കയറുന്നതെന്തിന്? നിങ്ങളുടെ മരിച്ചവര്‍ വാളിനിരയായവരോയുദ്ധത്തില്‍ കൊല്ലപ്പെട്ടവരോ അല്ല.3 നിങ്ങളുടെ അധിപന്‍മാര്‍ എല്ലാവരും ഒന്നുപോലെ ഒളിച്ചോടിയിരിക്കുന്നു. വില്ലു കുലയ്ക്കാതെതന്നെ അവരെ ബന്ധിച്ചിരിക്കുന്നു. വിദൂരത്തേക്ക് ഓടിപ്പോയെങ്കിലും നിങ്ങളില്‍ കണ്ട വരെല്ലാവരെയും അവര്‍ തടവുകാരാക്കി.4 അതിനാല്‍, ഞാന്‍ പറഞ്ഞു: എന്നില്‍ നിന്നു കണ്ണെടുക്കുക; ഞാന്‍ കയ്പുനിറഞ്ഞകണ്ണീര്‍ ഒഴുക്കട്ടെ! എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെപ്രതി എന്നെ ആശ്വസിപ്പിക്കാന്‍ ആരും … Continue reading Isaiah, Chapter 22 | ഏശയ്യാ, അദ്ധ്യായം 22 | Malayalam Bible | POC Translation

Isaiah, Chapter 21 | ഏശയ്യാ, അദ്ധ്യായം 21 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 21 ബാബിലോണിന്റെ പതനം 1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുണ്ടായ അരുളപ്പാട്: നെഗെബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ അതു മരുഭൂമിയില്‍നിന്ന്, ഭയാനകമായ ദേശത്തുനിന്നു വരുന്നു.2 ഭീകരമായ ഒരു ദര്‍ശനം! കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു; വിനാശകര്‍ നശിപ്പിക്കുന്നു. ഏലാം, നീ കയറിച്ചെല്ലുക. മേദിയാ, നീ ഉപരോധിക്കുക. അവള്‍ നിമിത്തം ഉണ്ടായ നെ ടുവീര്‍പ്പുകള്‍ക്കു ഞാന്‍ അറുതിവരുത്തും.3 ഞാന്‍ കഠിനവേദന അനുഭവിക്കുന്നു. ഈറ്റുനോവിനു തുല്യമായ വേദന എന്നെ കീഴടക്കുന്നു. വേദനകൊണ്ടു കുനിഞ്ഞ് എനിക്ക് ഒന്നും കേള്‍ക്കാന്‍ വയ്യാതായിരിക്കുന്നു. സംഭ്രാന്തിനിമിത്തം … Continue reading Isaiah, Chapter 21 | ഏശയ്യാ, അദ്ധ്യായം 21 | Malayalam Bible | POC Translation

Isaiah, Chapter 20 | ഏശയ്യാ, അദ്ധ്യായം 20 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 20 ഈജിപ്തിന് അടയാളം 1 അസ്‌സീറിയാരാജാവായ സാര്‍ഗോന്റെ കല്‍പനയനുസരിച്ച് സൈന്യാധിപന്‍ വന്നുയുദ്ധം ചെയ്ത് അഷ്‌ദോദ് കീഴടക്കിയ വര്‍ഷം 2 കര്‍ത്താവ് ആമോസിന്റെ പുത്രനായ ഏശയ്യായോട് അരുളിച്ചെയ്തു: നിന്റെ അരയില്‍നിന്നു ചാക്കുവസ്ത്രവും നിന്റെ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച് നഗ്‌നനായും ചെരിപ്പിടാതെയും നടന്നു. 3 കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ദാസനായ ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്നുവര്‍ഷം നഗ്‌നനും നിഷ്പാദുകനുമായി നടന്നതുപോലെ 4 അ സ്‌സീറിയാ രാജാവ് ഈജിപ്തുകാരെ അടിമകളും … Continue reading Isaiah, Chapter 20 | ഏശയ്യാ, അദ്ധ്യായം 20 | Malayalam Bible | POC Translation

Isaiah, Chapter 19 | ഏശയ്യാ, അദ്ധ്യായം 19 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 19 ഈജിപ്തിനെതിരേ 1 ഈജിപ്തിനെക്കുറിച്ചുണ്ടായ അരുളപ്പാട്: ഇതാ, കര്‍ത്താവ് വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്തിലേക്കു വരുന്നു; അവിടുത്തെ സാന്നിധ്യത്തില്‍ ഈജിപ്തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്തുകാരുടെ ഹൃദയം ഉരുകിപ്പോകും.2 ഈജിപ്തുകാരെ ഞാന്‍ കലഹിപ്പിക്കും. സഹോദരന്‍ സഹോദരനെതിരായും അയല്‍ക്കാരന്‍ അയല്‍ക്കാരനെതിരായും നഗരം, നഗരത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായുംയുദ്ധം ചെയ്യും.3 ഈജിപ്തുകാരുടെ ധൈര്യം ക്ഷയിക്കും. അവരുടെ പദ്ധതികള്‍ ഞാന്‍ താറുമാറാക്കും. അപ്പോള്‍ അവര്‍ വിഗ്രഹങ്ങളോടും ആഭിചാരകന്‍മാരോടും വെളിച്ചപ്പാടന്‍മാരോടും മന്ത്രവാദികളോടും ആരായും.4 ഞാന്‍ ഈജിപ്തുകാരെ ക്രൂരനായ ഒരുയജമാനന്റെ കൈയില്‍ … Continue reading Isaiah, Chapter 19 | ഏശയ്യാ, അദ്ധ്യായം 19 | Malayalam Bible | POC Translation