ആമുഖം

യോനായുടെ പ്രവചനത്തെക്കാള്‍ യോനായെപ്പറ്റിയുള്ള ഒരു കഥയാണ് ഈ ഗ്രന്ഥം. 2 രാജാ 14, 25-ല്‍ പ്രത്യക്ഷപ്പെടുന്ന യോനാ നിനെവേയില്‍ പോയി പ്രവചിച്ചതായി ചരിത്രപരമായ തെളിവൊന്നും ഇല്ല. പ്രബോധനാത്മകമായ ഈ കഥ ബി.സി. അഞ്ചാം നൂറ്റാണ്ടിനുശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു. ദൈവത്തിന്റെ സന്‌ദേശം ലഭിച്ച പ്രവാചകന്‍ അതിനു വഴങ്ങാതെ ഒളിച്ചോടാന്‍ നടത്തുന്ന വിഫലശ്രമമാണ് ആദ്യഭാഗം. (1, 1-2, 10). കര്‍ത്താവ് വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് യോനാ നിനെവേയില്‍ എത്തി പ്രസംഗിക്കുന്നു. അവരുടെ പശ്ചാത്താപം കണ്ടു മനസ്‌സലിഞ്ഞ് കര്‍ത്താവ് ശിക്ഷ വേണ്ടെന്നു നിശ്ചയിക്കുന്നു (3, 1-10). ഇതില്‍ നീരസം തോന്നിയ പ്രവാചകനെ കര്‍ത്താവ് ഒരു പാഠം പഠിപ്പിക്കുന്നതായി അവസാനഭാഗത്തു കാണുന്നു (4, 1-11). രക്ഷ തങ്ങളുടെ മാത്രം അവകാശമാണെന്നു ധരിച്ചുവച്ചിരുന്ന ഇസ്രായേലിന്റെ ഇടുങ്ങിയ ചിന്താഗതിക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥത്തില്‍ കാണുന്നത്. ദൈവത്തിന്റെ കാരുണ്യത്തിന് അതിരുകളില്ല. ഇസ്രായേലിനെപ്പോലെ തന്നെ ജനതകളും അവിടുത്തെ മക്കളാണ്. എല്ലാവരും രക്ഷപെടണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. 

യോനായുടെ ഒളിച്ചോട്ടം

1 : അമിത്തായിയുടെ പുത്രന്‍ യോനായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

2 : നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയില്‍ച്ചെന്ന് അതിനെതിരേ വിളിച്ചു പറയുക. എന്തെന്നാല്‍, അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.   

3 : എന്നാല്‍, യോനാ താര്‍ഷീഷിലേക്കു ഓടി കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട്‌യാത്രക്കൂലി കൊടുത്ത് അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് ഒളിക്കാമെന്ന് അവന്‍ കരുതി.   

4 : എന്നാല്‍, കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു; കടല്‍ക്‌ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി.   

5 : കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്‍മാരെ വിളിച്ചപേക്ഷിച്ചു. ഭാരം കുറയ്ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്റെ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു.   

6 : അപ്പോള്‍ കപ്പിത്താന്‍ അടുത്തുവന്ന് അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്റെ അര്‍ഥം? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്‌ഷേ അവിടുന്ന് നമ്മെ ഓര്‍ത്തേക്കും.   

7 : അനന്തരം അവര്‍ പരസ്പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനര്‍ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്ക്കു നറുക്കുവീണു.   

8 : അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമ്മുടെമേല്‍ വന്നത്? നിന്റെ തൊഴില്‍ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു?   

9 : അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്ടിച്ച, സ്വര്‍ഗസ്ഥനായ ദൈവമായ കര്‍ത്താവിനെ ആണ് ഞാന്‍ ആരാധിക്കുന്നത്.   

10 : അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്തത്? അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍ തന്നെ പറഞ്ഞ് അവര്‍ അറിഞ്ഞു.   

11 : അവര്‍ അവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന് ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു.   

12 : അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.   

13 : കപ്പല്‍ കരയ്ക്ക് അടുപ്പിക്കുന്നതിനായി അവര്‍ ശക്തിപൂര്‍വം തണ്ടു വലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്‌ഷോഭിക്കുകയായിരുന്നു.   

14 : അതുകൊണ്ട്, അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്‌കളങ്കരക്തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്.   

15 : അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു.   

16 : ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്തു.   

17 : യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്‌സ്യത്തെനിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു. 

യോനായുടെ പ്രാര്‍ഥന

1 : മത്‌സ്യത്തിന്റെ ഉദരത്തില്‍ വച്ചു യോനാ തന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:   

2 : എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന് എന്റെ നിലവിളി കേട്ടു.   

3 : അവിടുന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്റെ മുകളിലൂടെ കടന്നുപോയി.   

4 : അപ്പോള്‍, ഞാന്‍ പറഞ്ഞു: അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്‌കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്ധ മന്ദിരത്തിലേക്ക്, ഇനി ഞാന്‍ എങ്ങനെ നോക്കും?   

5 : സമുദ്രം എന്നെ വലയം ചെയ്തിരിക്കുന്നു. ആഴി എന്നെ ചുറ്റിയിരിക്കുന്നു. പായല്‍ എന്റെ തല വരിഞ്ഞുമുറുക്കിയിരിക്കുന്നു.   

6 : പര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.   

7 : എന്റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി.   

8 : വ്യര്‍ഥവിഗ്രഹങ്ങളെ പൂജിക്കുന്നവര്‍ തങ്ങളുടെ വിശ്വസ്തത വെടിയുന്നു.   

9 : എന്നാല്‍, ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങളാലാപിച്ച് അങ്ങേക്കു ബലി അര്‍പ്പിക്കും. ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണ് രക്ഷ.   

10 : കര്‍ത്താവ് മത്‌സ്യത്തോടു കല്‍പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദിച്ചിട്ടു.   

നിനെവേയുടെ മാനസാന്തരം

1 : യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.   

2 : എഴുന്നേറ്റ് മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക.   

3 : കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.   

4 : യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.   

5 : നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.   

6 : ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.   

7 : അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്:   

8 : മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!   

9 : ദൈവം മനസ്‌സുമാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.   

10 : തങ്ങളുടെ ദുഷ്ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.   

അതിരറ്റ കരുണ

2 : അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാന്‍ താര്‍ഷീഷിലേക്കു ഓടിപ്പോകാന്‍ ശ്രമിച്ചത്. അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു.   

3 : കര്‍ത്താവേ, എന്റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്ക് നല്ലത്.   

4 : കര്‍ത്താവ് ചോദിച്ചു: നിനക്കു കോപിക്കാന്‍ എന്തു കാര്യം?   

5 : യോനാ പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി ഒരു കൂടാരം നിര്‍മിച്ചു. നഗരത്തിന് എന്തു സംഭ വിക്കുമെന്നു കാണാനായി കൂടാരത്തിന്റെ കീഴില്‍ ഇരുന്നു.   

6 : യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു.   

7 : പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍കാറ്റിനെ നിയോഗിച്ചു.   

8 : തലയില്‍ സൂര്യന്റെ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്.   

9 : ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാന്‍ നിനക്കെന്തു കാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാന്‍.   

10 : കര്‍ത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു.   

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading