മാര്‍ഗ്ഗംകളിപ്പാട്ട്
ഒന്നാം പാദം
മേയ്ക്കണിന്ത പീലിയുമായില്‍
മേല്‍ത്തോന്നും മേനിയും
തെയ് തെയ് പിടിത്ത ദണ്ഡും
കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
തെയ് തെയ് വാഴ്ക വാഴ്ക
നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
വന്നവരോ നാമെല്ലാം
തെയ് തെയ് അഴിവുകാലം വന്നടുത്തു
അലയുന്ന നിന്‍ മക്കളെ
തെയ് തെയ് അഴിയായ് വണ്ണം
കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
ചാര്‍ത്തിമാറി എന്നപോല്‍
തെയ് തെയ് മയില്‍മേലേറി നിന്ന നില
കാണവേണം പന്തലില്‍
തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
പവിഴമുത്തു മാലയും
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
താ കര്‍കു തികത്താ തിമൃതതെയ്
രണ്ടാം പാദം
ഈ വണ്ണം കെട്ടും കിലായവരെ
ഇവരെക്കൊണ്ടൌവണ്ണം വേണമെന്ന്‍ ഇണ്ടല്‍
പെരുത്തു വിളിച്ചു ചോഴന്‍ തമ്പിയെ
തമ്പിവാ അണയട്ടെന്നും തമ്പിയും താനുമായ്
വേണ്ടുവോളം കാര്യങ്ങളെ ചിന്തിക്കുന്നു അല്ലലായി
രാജനി വണ്ണം ചൊന്നാല്‍
എന്നുടെ തമ്പി നീകേള്‍ക്ക വേണം
തരമിപ്പോള്‍ നമ്മുടെ വാഴ്ച്ചക്കാലം പെട്ടപ്പോള്‍
പെട്ടില്ലാര്‍ക്കും മുന്‍പെ നാടു വാഴുന്ന നൃപന്‍മാര്‍ക്കാര്‍ക്കും
നാണക്കേടിതുപോലെ വന്നിട്ടില്ല
നാടിനി ഞാന്‍ വാഴ്വാന്‍
യോഗ്യം പോരാ തമ്പി നീ,
വേണ്ടും പോല്‍ പരിപാലിക്ക
അന്നേരം തമ്പിയും അല്ലലോടെ
അത്തന്‍പെട്ടോരു ദണ്ടും ഉള്ളിലായ്
അന്നുതന്നെ ആദിയായി
ദണ്ഡങ്ങളും ചിക്കാനെചേര്‍ന്നുവംശം കെട്ടുള്ളില്‍
അരുളാലെ നാള്‍തോറും
വര്‍ദ്ധിച്ചേറിആല്‍മാവ് മാലാഖമാരെടുത്ത്
ആകാശേക്കൊണ്ടങ്ങു ചെന്നനേരം
ചോഴന്റെ പേര്‍ക്കില്ലം കുറിയില്‍ കണ്ടു
അക്കുറി വായിച്ചറിഞ്ഞ ശേഷം
അകം പുക്കു കണ്ടവര്‍
അതില്‍ നിന്നെല്ലാം അന്‍പോടെ
മൂന്നിനുമിന്‍പം പോരേ ആവോളം തരമുണ്ടേ
പേര്‍ത്തു ചൊല്‍വാന്‍ മനുഷ്യ ജാതിക്കായ്കപ്പെടുന്നു.
മാരെല്ലാമതുചെന്നു കണ്ടാല്‍ തീരും
മതിപോരും രാജാക്കള്‍ വാഴും കോവില്‍
എന്തെല്ലാം നന്നായി കണ്ടോരാത്മം
തിത്തി തിതെയ്
മൂന്നാം പാദം
എന്നിവയെല്ലാം കണ്ണുനീരാലെ
തോമ്മായുണര്‍ത്തിച്ച നേരം തെയ് തെയ്
എങ്ങും വിളങ്ങുന്ന നായന്‍ മിശിഹാ
പേര്‍ത്തരുള്‍ ചെയ് വാന്‍ തുടങ്ങി തെയ് തെയ്
നിന്നുടെ കൂടെ ഞാനുണ്ട് കൂട്ട്
നീ പോകും നാടതിലെല്ലാം തെയ് തെയ്
മനുഷ്യരെല്ലാം ഹിന്ദുവിലെന്ന്
പാരില്‍ നിനക്കഴല്‍ വേണ്ട തെയ് തെയ്
മനുഷ്യരെല്ലാ ജാതികളും പിന്നെ
മാന്‍പെയ്യും ജന്തുക്കലല്ലോ തെയ് തെയ്
നിന്നുടെ വാക്കും നിനവുകളും നോക്കും
ഭാഷയറിഞ്ഞു തകീടും തെയ് തെയ്
നിന്‍ നിനവെല്ലാം എന്‍ നിന്നവല്ലോ
നീയുറയ്ക്കാകുലം വേണ്ട തെയ് തെയ്
എന്നതിനാലിപ്പോള്‍ ഞാനിന്നു നിന്നെയും
വിറ്റു വില വാങ്ങിയെന്നാല്‍ തെയ് തെയ്
ഏഴു മൊഴികളെയും തികപ്പാനായ്
ചീട്ടു കൊടുക്കുന്നു വേറേ തെയ് തെയ്
ഈ മൊഴിയാവാന്‍ കേട്ടുട നന്‍പില്‍
ആദി പേരിയോനെ നോക്കി തെയ് തെയ്
ഇടനറ്റം കൊള്‍വാന്‍ കാര്‍കു തികതാ തിന്ത തെയ്
നാലാം പാദം
ആനേന്ദം വാരുമാറു മാലാഖാമാര്‍-തി
തെയ് തെയ് തെയ് താരാ
ആകാശേ കൊണ്ടങ്ങു ലോകം ചേര്‍ന്നു
തെയ് തിതെയ് തിതെയ്യക തെയ്യക തെയ്
അതു പൊഴുതണ്ണന്റ്റെ മുന്പില്‍ ചെന്നു-തി
തെയ് തെയ് തെയ് താരാ
ആദരാല്‍ നിന്നവന്‍ കൈകള്‍ കൂപ്പി
തെയ് തിതെയ് തിതെയ്ക തെയ്യതെയ്
ആത്മാവ് ജാഡരത്തില്‍ പൂരിച്ചുടന്‍-തി
തെയ് തെയ് താരാ
ആകെയാല്‍ നിന്നവന്‍ കൈകള്‍ കൂപ്പി
തെയ് തിതെയ് തിതെയ്യക തെയ്യ തെയ്
ആരുയിരായോനെ സ്തുതി ചെയ്തവന്‍-തി
തെയ് തെയ് താരാ
ആലസ്യം കൂടാത്തുയര്‍ത്തു രാജന്‍
തെയ് തിതെയ് തിതെയ്യക തെയ്യതെയ്
അഞ്ചാം പാദം
മനഗുണമുടയവനരുളാന്‍ വാനവര്‍
മഹിമയോടെത്തിയണഞ്ഞുടനെ, ഇത തിത്തി തെയ്
മരുതലനെറികെടുമതിനോരു നേരതില്‍
മംഗളമായവര്‍ പൂകിച്ചേ ഇത തിത്തിതെയ്
കൈക്കൊണ്ടവരൊരു ഞൊടിയളവാല്‍
ചെന്നറിയിച്ചവര്‍ ചിന്നമലയ്ക്കേ, ഇതതിത്തി തെയ്
നലമൊടുപലവക കിന്നരമഴകാല്‍
നന്തുണിയിപ്പോള്‍ പലതരമേ
തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
നന്മ വരും വക പലമൊഴിയൊരു സ്തുതി
നന്നായ് മലക്കുകള്‍ പുലമ്പിയിതെ
തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
ഉടമ്പില്‍ നിന്നുയിരെടുത്താകാശേ
ഉയിരവനിരിപ്പിടം പുകിച്ചേ, ഇതതിത്തി തെയ്
ഉടമയിനുടയവനുടമ്പെടുത്തഴകാല്‍
നന്‍മനിറഞ്ഞൊരു പള്ളിയിതേ, ഇത തിത്തി തെയ്
വച്ചിതുധനമിതു മക്കളുമനുദിന-
മരുളും വഴിക്കു നടപ്പവരേ
തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
വന്‍ വിനയൊഴിയെ പെറിയവനരുള്‍ വഴി
നിറമോടു തേടി പുല രാമേ
തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
തിത്ത തകുത തികുതത്താം, തികുതക തകത
തികുതത്താം കര്‍കു, തിത്തത്താം കര്‍കു
തിന്തത്താം കര്‍കു , തിത്തത്തത്താ തിത്ത, തിമൃത തെയ് .

Categories: Lyrics
Reblogged this on Nelsapy.
LikeLiked by 1 person
Reblogged this on Nelsapy.
LikeLiked by 1 person
Hi
Can I get lyrics of maramodu and manikyakallu
Thanks
LikeLike