St. Mariam Thresia, Catholic Saint from Kerala, India (Feast 8th June)

St. Mariam Thresia

വിശുദ്ധ മറിയം ത്രേസ്യ

Mariam Thresia (born Thresia Chiramel Mankidiyan; 26 April 1876 – 8 June 1926) was an Indian Syro-Malabar Catholic professed religious and the founder of the Congregation of the Holy Family.[1] Thresia Mankidiyan became known for receiving frequent visions and ecstasies as well as even receiving the stigmata which she kept well-guarded. She had been involved in apostolic work her entire life and pushed for strict adherence to the rule of her order amongst her fellow religious.[2][3]

Pope John Paul II beatified the late nun on 9 April 2000. Pope Francis approved a second miracle attributed to her at the beginning of 2019 and she was canonized on 13 October 2019.

Saint
Mariam Thresia Mankidiyan
ܡܪܬܝ ܡܪܝܡ ܬܪܣܝܐ
Religious; Mystic
Born 26 April 1876
PuthenchiraThrissur DistrictKeralaIndia
Died 8 June 1926 (aged 50)
Kuzhikattussery, Thrissur District, India.
Venerated in Catholic Church especially

Beatified 9 April 2000, Saint Peter’s SquareVatican City by Pope John Paul II
Canonized 13 October 2019, Saint Peter’s Square, Vatican City by Pope Francis
Major shrine Puthenchira, India
Feast 8 June, 26th April at St Mary’s Forane Puthenchira
Attributes Religious habit
Patronage Congregation of the Holy Family

Click her to visit the Official Website

 

History of Puthenchira in Malayalam

ഭാരത ചരിത്രത്തെ കുറിച്ചു ചരിത്രകാരന്മാർ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഞ്ചാക്ഷരങ്ങളാണ് പുത്തൻചിറ. 5520 ഏക്കർ വിസ്‌തീർണമുള്ള ഈ പ്രദേശം മഹോദയപുരം,കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. ആ കാലത്തു കൊടുങ്ങലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖവും ആയിരുന്നു. നദി തീരങ്ങളിലാണ് പുരാതന സംസ്‌കാരങ്ങൾ രൂപംകൊണ്ടത്. പുത്തന്ചിറക്കും ഇ പൈതൃകത്തിന്റെ പങ്ക് അവകാശപ്പെടാം. ജലഗതാഗതം പ്രധാന യാത്ര മാര്ഗങ്ങള് ആയിരുന്നു ഇ കാലഘട്ടത്തിൽ. പുത്തൻചിറയുടെ എല്ലാ ഭാഗത്തും ജലഗതാഗതം ചെന്നെത്താൻ സാധിക്കുമെന്നത് വാണിജ്യപരമായി ഈ സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. കരുവന്നൂർ പുഴയുടെ കൈവഴികളിൽ ഒന്ന് പുത്തന്ചിറയിലൂടെ ഒഴുകിയിരുന്നെന്നും AD1341 ലെ വെള്ളപ്പൊക്കത്തിൽ എക്കല്മണിടിഞ്ഞു നീരൊഴുക്ക് തടസപ്പെട്ടു പുഴ ഗതിമാറി ഒഴികിയതാണെന്നും ഒരു അഭിപ്രായം ഉണ്ട്. സമീപകാലത്തേ ചില ഖനനങ്ങൾ ഇത് ശെരിവെക്കുന്നുണ്ട്. ഈ വെള്ളപൊക്കത്തിലാണ് കൊടുങ്ങലൂർ തുറമുഖത്തിന്റെ ആഴം കുറഞ്ഞതും വൻകിട കപ്പലുകൾ അടുക്കാൻ കഴിയാതെ ആയതും.പിന്നീട് ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമായി.

1909 ൽ ധന്യൻ ജോസഫ് വിതയത്തിലച്ചൻ വികാരിയായിരിക്കുമ്പോൾ പള്ളി പുനരുദ്ധാരണം ആരംഭിക്കുകയും 1915 ൽ ഇന്ന് കാണുന്ന മനോഹരമായ ദേവാലയം മൂന്ന് മേത്രന്മാരുടെ സാന്നിധ്യത്തിൽ കൂദാശ ചെയുകയും സൗകര്യാർത്ഥം പള്ളി സെമിത്തേരി പടിഞ്ഞാറു വശത്തുനിന്നും തെക്കുവശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പള്ളിയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ ഛായാചിത്രം അതിൽ എഴുതപ്പെട്ടിരിക്കുന്നു സുറിയാനി ഭാഷയുടെ എസ്ത്രഞ്ജല ലിപിയുടെ പഴക്കമനുസരിച്ചു AD400 നോടടുത്തു വരച്ചതാണെന്നു അനുമാനിക്കുന്നു. 1940 മെയ് 30 നു സിൽവർ ജൂബിലി ആഘോഷിച്ച പള്ളി 1952 പുതിയ വൈദിക മന്ദിരം നിർമ്മിച്ചു. ഇവിടെ അന്ത്യ വിശ്രമംകൊള്ളുന്ന കൊടുങ്ങലൂർ അതിരൂപതയിലെ അഭിവന്യ പിതാക്കന്മാരുടെ സമരണക്കായി വൈദിക മന്ദിരം സമർപ്പിച്ചു.
അസ്തമയ സൂര്യന്റെ വൻപ്രഭയിൽ പ്രഭ പൂരിതമാകുന്ന മാതാവിന്റെ തിരുസ്വരൂപവും വിശാലമായ പാടശേഖരങ്ങളെ തഴുകിവരുന്ന കുളിർതെന്നലിനൊപ്പം പള്ളിമണികളുടെ നാദവും അറിയാതെ ആൽത്മാവിന്റെ അടിത്തട്ടിൽനിന്നു അനര്ഹറ്റുന്ന പ്രാർത്ഥന മംഗളം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്റെ ഛായാചിത്രത്തിന്റെ പ്രാർത്ഥന തന്നെയാണ്.

“ഞങ്ങളുടെ രക്ഷകനായ ദൈവത്തിന്റെ അമ്മയായ കന്യകാമറിയത്തിന്റെ പ്രാർത്ഥന എല്ലായ്‌പ്പോഴും രാവുംപകലും ഞങ്ങൾക്ക് കോട്ടയായിരിക്കണമേ”

ചരിത്ര വസ്തുക്കൾ

പുത്തൻചിറ ദേവാലയം

ദേവാലയം : 16 നൂറ്റാണ്ട് പിന്നിട്ട പുത്തൻചിറ ഇടവക സമൂഹം പഴക്കംകൊണ്ടും പാരമ്പര്യം കൊണ്ടും ഏറെ പ്രശസ്തമാണ്. Ad 400 ൽ ആണ് ഇവിടെ ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടത് എന്ന് ചരിത്രം പറയുന്നു. ദേവാലയ സ്ഥാനത്തിന് മുൻപ് തന്നെ സ്വദേശികളും വിദേശികളുമായ കത്തോലിക്കാ വിശ്വാസികൾ ഉണ്ടായിരുന്നതായും അവർ മതപരമായ ആവശ്യങ്ങൾക്കായി കൊടുങ്ങലൂരിലെ പള്ളികളെയും, അമ്പഴക്കാട് ദേവാലയത്തെയും ആശ്രയിച്ചിരുന്നതായി ചരിത്രത്തിൽ പറയുന്നു. 1798 ൽ ടിപ്പുവിന്റെ പട പുത്തൻചിറയും താഴേക്കാടും ആക്രമിക്കുകയും പള്ളി തകർക്കുകയും ചെയ്തു. വിശ്വാസികളിൽ കൂറേ പേർ പള്ളി കേടുപാടുകൾ തീർക്കുകയും മേൽപുര നിർമ്മിച്ചു തിരുകർമ്മങ്ങൾ അനുഷ്ഠിച്ചു പോരുകയും ചെയ്തു. 1909 ൽ ദൈവദാസൻ ജോസഫ് വിതയത്തിലച്ചൻ വികാരിയായിരിക്കുബോൾ പള്ളി പുനരുദ്ധാരണം ആരംഭിക്കുകയും 1915 ൽ ഇന്ന് കാണുന്ന മനോഹര ദേവാലയം മൂന്ന് മെത്രാന്മാരുടെ സാന്നിദ്ധ്യത്തിൽ കുദാശ ചെയുകയും ചെയ്തു. പഴമയിൽ നിറഞ്ഞു നിൽക്കുന്ന ഈ ദേവാലയം എന്നും ഒരു മനോഹാരിത തന്നെ ആണ്.


അന്ത്യാവിശ്രമം കൊള്ളുന്ന സഭാദ്ധ്യക്ഷന്മാരുടെ കല്ലറകൾ

മെത്രാസന മന്ദിരം : എ ഡി 1701 മുതൽ 1777 വരെ കൊടുങ്ങലൂർ അതിരൂപതയെ ഭരിച്ചിരുന്ന പോർട്ടുഗീസുകാരായ മെത്രാപ്പോലീത്താമാരുടെയും, ഗോവർണദോർമാരുടെയും ആസ്ഥാന ദേവാലയമായിരുന്നു പുത്തൻചിറ സെന്റ്‌ മേരീസ് ദേവാലയം. ഡോ. ജോൺ റിബൈറോ (1701 – 1716), ആന്റണി പിമെന്റൽ (1716 – 1752), ജോൺ അലോഷ്യസ് വാസ് കോൺസെല്ലോസ് (1753 – 1756), സാൽവദോർ ദോസ് റേയിസ് (1756 – 1777), എന്നീ സഭാദ്ധ്യക്ഷന്മാർ അന്ത്യവിശ്രമം കൊള്ളുന്നത് ഈ ദേവാലയത്തിലാണ്. ആന്റണി പിമെന്റൽ മെത്രാപ്പോലീത്തയുടെ കാലത്ത് പുത്തൻപാനയടക്കം ഏറെ സാഹിത്യ കൃതികളുടെ കർത്താവായ അർണോസ് പാതിരി പുത്തൻചിറ സന്ദർശിച്ചതായും ഇവിടെ താമസിച്ചു, ഇവിടെ വെച്ച് പുത്തൻപാന രചിച്ചു എന്നും ചരിത്രം പറയുന്നു. അന്ത്യാവിശ്രമം കൊള്ളുന്ന സഭാദ്ധ്യക്ഷന്മാരുടെ കല്ലറകൾ ഇന്നും ദേവാലയത്തിനകത്ത് കാണാം.


കരിങ്കൽ കുരിശ്

കരിങ്കൽ കുരിശ് : പോർച്ചുഗീസ് ഭരണ കാലഘട്ടത്തിലെ മെത്രാസനദേവാലയത്തിന്റെ അടയാളമായ കരിങ്കൽ ഇരട്ടക്കുരിശ് ദേവാലയത്തിനു മുമ്പിലും പൊതുവഴിയ്ക്കു സമീപത്തെ കപ്പേളയിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട് ഇത് ഇന്നും നിലനിൽക്കുന്നു.


പള്ളിയുടെ അൾത്താരക്ക് മുകളിലെ ചുമർ ചിത്രം

പള്ളിയുടെ അൾത്താരക്ക് മുകളിലെ ചുമർ ചിത്രം : പുത്തൻചിറയിലെ ഇന്നത്തെ ഫൊറോനാ പള്ളിയുടെ നൂറുവർഷം മുമ്പുള്ള നിർമ്മാണ സമയത്തു വരച്ചു തയ്യാറാക്കിയതാണ് ഇത്തരം ചുവർ ചിത്രങ്ങൾ. മനോഹരമായി തയാറാക്കിയ ഇത്തരം ചുവർ ചിത്രങ്ങൾ നൂറു വര്ഷത്തിനിന്നിടയിൽ യാതൊരുവിധമായ കേടുപാട് തീർക്കലിനും വിധേയമായിട്ടില്ല. പള്ളിയോടു ചേർന്നുള്ള തെക്കേ കപ്പേളയുടെ മുകൾഭാഗത്തും അൾത്താരയുടെ മുകൾഭാഗത്തും ഇത്തരം ചിത്രങ്ങൾ കാണപ്പെടുന്നു.


1600 വർഷം പഴക്കമുള്ള തിരുസ്വരൂപം

1600 വർഷം പഴക്കമുള്ള തിരുസ്വരൂപം : പരിശുദ്ധ കന്യാമറിയത്തിന്റെ സവിശേമായ ഛായാചിത്രം പ്രധാന അൾത്താരയുടെ മധ്യഭാഗത്തതായി സ്ഥിതി ചെയ്യുന്നു. ഉണ്ണിയേശുവിനെ മടിയിൽ സംരക്ഷിച്ചു പിടിച്ചിരിക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ ഇരുവശങ്ങളിലുമായി വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹന്മാർ നിൽക്കുന്ന ചിത്രമാണിത്. ഇതിലെ ലിഖിതങ്ങൾ എ ഡി 400 ൾ നിലവിലുണ്ടായിരുന്ന സുറിയാനി ഭാഷയുടെ എസ്ത്രഞ്ജല ലിപിയുടെ പഴക്കമനുസരിച്ചു AD400 നോടടുത്തു വരച്ചതാണെന്നു അനുമാനിക്കുന്നു. “ഞങ്ങളുടെ രക്ഷകനായ ദൈവത്തിന്റെ അമ്മയായ കന്യകാമറിയത്തിന്റെ പ്രാർത്ഥന എല്ലായ്‌പ്പോഴും രാവുംപകലും ഞങ്ങൾക്ക് കോട്ടയായിരിക്കണമേ” എന്ന പ്രാർത്ഥനയാണ് ഇതിൽ എഴുതിയിരിക്കുന്ന ലിഖിതത്തിന്റെ മലയാള തർജ്ജിമ. പുരാതന ദേവാലയത്തിൽനിന്നും മാറ്റി പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ ഛായാചിത്രമെന്നു ഇതിന്റെ ചരിത്ര പ്രാധാന്യവും പഴക്കവും വ്യക്തമാക്കുന്നു.


പുരാതനമായ മാമ്മോദീസത്തോട്ടിയും
ഹന്നാൻ വെള്ളത്തൊട്ടിയും

മാമ്മോദീസത്തോട്ടിയും ഹന്നാൻ വെള്ളത്തൊട്ടിയും : നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇടവകയിലെ മാമ്മോദീസാ തൊട്ടി. വെട്ടുകല്ലിൽ തീർത്ത സ്തംഭത്തിലാണ് കരിങ്കല്ലിൽ തീർത്ത ഇ തോട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. പാലയൂരിലെ അടക്കമുള്ള പല മ്യുസിയങ്ങളിലും ഇതിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അനേകം പുണ്യാത്മാക്കളുടെ സഭ പ്രവേശനത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവയാണ് ഈ തൊട്ടികൾ. പുരാതന ദേവാലയത്തിൽനിന്നും മാറ്റിയ സ്ഥാപിച്ച ഈ മാമ്മോദീസ തൊട്ടിയിലാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ മാമ്മോദീസ സ്വീകരിച്ചത്. ഇവ ഇന്നും പുത്തൻചിറ ദേവാലയത്തിൽ നിലകൊള്ളുന്നു.


ദേവാലയത്തിലെ തിരുഹൃദയ കപ്പേളയിലെ
മുകളിലെ ചുമർ ചിത്രം

ദേവാലയത്തിലെ തിരുഹൃദയ കപ്പേളയിലെ മുകളിലെ ചുമർ ചിത്രം : പള്ളിയുടെ അൾത്താരക്ക് മുകളിലെ ചുമർ ചിത്രം വരച്ച കാലഘട്ടത്തിൽ തന്നെ വരച്ചു എന്ന് കരുതപ്പെടുന്ന ചുവർ ചിത്രങ്ങളാണ് ദേവാലയത്തിലെ (തെക്കേ) തിരുഹൃദയ കപ്പേളയിലെ സീലിങ്ങിൽ ഉള്ള ചിത്രങ്ങൾ.യേശുവിന്റെയും, ചുറ്റിലും വിശുദ്ധ മത്തായി, വിശുദ്ധ മാർക്കോസ്, വിശുദ്ധ തോമസ് ഡി അക്വിനോ, വിശുദ്ധ അഗസ്റ്റിൻ ,വിശുദ്ധ ബൊനവന്ററ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ലുക്കാ, വിശുദ്ധ യോഹന്നാൻ എന്നിവരുടെയും ആണ്. ഈ ചിത്രങ്ങൾ ഇന്നും പഴമ നഷ്ടപ്പെടാതെ നിലനിന്നു പോരുന്നു. ദേവാലയത്തിലെ (തെക്കേ) തിരുഹൃദയ കപ്പേളയിൽ കയറി നോക്കിയാൽ ഈ മനോഹാരിത കാണാൻ സാധിക്കും.


പനയോല രേഖകൾ

പനയോല രേഖകൾ : പുരാതന കാലത്ത് രേഖകൾ എഴുതി സൂഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നത് പനയോലകളും ചെമ്പു തകിടുകളുമായിരുന്നു. എഴുത്താണി കൊണ്ട് പനയോലകളിലും, ചെമ്പുതകിടിലും, ബലത്തിൽ മുറുക്കി എഴുതി രേഖപെടുത്തുന്നു. സർക്കാർ ആവശ്യത്തിന്നായി ഇന്നത്തെ മുദ്രപത്രം പോലെ ഉപയോഗിക്കുന്ന പനയോലയെ ഇംഗ്ലീഷിൽ സ്റ്റാമ്പഡ് കഡ്‌ജൻസ് (Stamped Cadjans) എന്ന് പറയുന്നു. പുത്തൻചിറ ഫൊറോനാ പള്ളിയുടെ ആദ്യകാല ഭൂരേഖകൾ പനയോലകളായിരുന്നു. ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്ന പനയോലകളുടെ ചിത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ രാജാവ് തന്റെ പ്രജകൾക്ക് കൊടുക്കുന്ന ചില പട്ടയങ്ങൾ ചെപ്പേടുകളിൽ (ചെമ്പു തകിട്) ആയിരുന്നു. ചെമ്പു കട്ടികുറഞ്ഞ തകിടുകളാക്കി അതിലാണ് ആവശ്യമായ രേഖകൾ ചേരുന്നത്. ഇവ ‘ചെമ്പുപട്ടയം’ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടിരുന്നു.


സ്വയംവര ബലിപീഠം

സ്വയംവര ബലിപീഠം : ഈ ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന ഓരോ വിശുദ്ധ കുർബാനയിലും പങ്കെടുക്കുന്നവർക്കും വിശുദ്ധ കുര്ബാന അർപ്പിക്കുന്നവർക്കും പൂർണ്ണ ദണ്ഡ വിമോചനം നൽകുന്ന മാർപ്പാപ്പയുടെ പ്രത്യേക അനുവാദം ലഭിച്ചിട്ടുള്ള ദേവാലയം കൂടിയാണ് പുത്തൻചിറ. സാർവത്രിക സഭയിലെ എല്ലാ മെത്രാസന ദേവാലയങ്ങൾക്കും കൂടി ഈ അനുവാദം ലഭിച്ചപ്പോഴാണ് ഈ സവിശേഷാഗീകാരം ഈ ദേവാലയത്തിനു ലഭിച്ചത്. ഇത് രേഖപ്പെടുത്തിയ ഫലകം ഇന്നും ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.


വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യായുടെ ജന്മ ഗൃഹം

വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യായുടെ ജന്മ ഗൃഹം : ദൈവിക ഊർജത്തിന്റെ പുണ്യപ്രവാഹത്തിൽ ജീവിതം നയിച്ച മറിയം ത്രേസ്സ്യ എന്നാ കാരുണ്യ ശിലയെ പിറവികൊള്ളിച്ച, മാതാപിതാക്കളുടെ സ്നേഹവും പ്രാർത്ഥന ജീവിതവും കണ്ടുവരാനും സഹോദര സ്നേഹത്തിന്റെ ആനന്ദം ആവോളം ആസ്വദിച്ചറിയാനും ദൈവത്താൽ നിയോഗിക്കപ്പെട്ട പുത്തന്ചിറയിലെ അമ്മയുടെ പുണ്യ ഭവനം. അമ്മയുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി അറിയാനും, അമ്മ അടിവെച്ചു നടന്ന ആ മണ്ണിലൂടെ നടക്കാനും നിരവധി ഭക്ത ജനങ്ങൾ ഇന്നും അമ്മയുടെ ഇ ഭവനത്തിലേക്ക് പ്രാർത്ഥന യാചനകളുമായി എത്തുന്നു.


വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യ ഉപയോഗിച്ചിരുന്ന കിണർ

വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യ പ്രാർത്ഥിക്കാൻ ഉപയോഗിച്ചിരുന്ന രൂപക്കൂട്

വസൂരി രോഗികളെ ശ്രുശ്രുഷിക്കുന്നതും, തിരുകുടുംബം ത്രേസ്സ്യക്ക് പ്രത്യക്ഷപ്പെടുന്നതും ചിത്രകാരന്റെ ഭാവനയിൽ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment