ഗ്ലോറിയാ… പാട്ടുകൾ …
രാവിൽ ഏറ്റു പാടുവാൻ… (2)
മണ്ണിലെ വാനവർ…
മോദമായ് ചേർന്നിതാ…
മതിവരാതെ പാടാൻ…
സ്തുതി നിലാവിൽ തൂകാൻ പാടാം …അഹാഹഹാ…
കൊഞ്ചി കൊഞ്ചി പാടും തെന്നൽ പോലെ….
മഞ്ഞിൽ പാറും ഓമല പൈങ്കിളി പോലെ…
തങ്കം പോലെ മിന്നും തിങ്കൾ പോലെ…
താളം തുള്ളും ഷാരോൺ പൂക്കൾ പോലെ…
മന്നിൽ ആനന്ദ കീർത്തനം പാടാം…
(ഗ്ലോറിയാ)
മന്നാ പെയ്യും മനസായ് മുന്നിൽ ചേരാം…
എന്നാളും നിൻ നാമം മന്നിൽ വാഴ്ത്താം
ചന്നം പിന്നം പെയ്യും മഞ്ഞല പോലെ…
മിന്നാമിന്നി കൂട്ടം ചേരും പോലെ…
മന്നിൽ ആനന്ദ നൃത്തനം ആടാം…
(ഗ്ലോറിയാ)
Texted by Leema Emmanuel