Othiri Othiri Snehichorellam – Lyrics

ഒത്തിരി ഒത്തിരി സ്നേഹിച്ചൊരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോൾ
നെഞ്ചു തകർന്നു കരയുമ്പോൾ എന്നെ
നെഞ്ചൊട് ചേർക്കുമെൻ ഏശു നാഥാ ..
ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞിടണെ (2)

എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്ന്
ത്യാഗം സഹിച്ചെറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെൻ നന്മകൾ ഒന്നും
അന്യയായി എന്നെ തള്ളിയല്ലോ
ഓ എന്റെ സ്നേഹമേ കാവലയി വന്നിടണെ (2)

സമ്പാദ്യം ഒന്നുമേ കരുതിയില്ലേലും
നഷ്ടങ്ങൾ എല്ലാം നേട്ടങ്ങൾ ആക്കി (2)
എന്നെ ഉയർത്തും നാഥന് വേണ്ടി
ജീവിക്കും ഞാൻ ഇനി സന്തോഷിക്കും
ഓ എന്റെ സ്നേഹമേ ശാന്തിയായി വന്നിടണെ (2)

(ഒത്തിരി ഒത്തിരി…. )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment