Karayappam – Recipe Malayalam

+——+——–+———+———+——-+——–+

_*🌶 ഇന്നത്തെ പാചകം 🍳*_

_*കാരയപ്പം*_

+——+——-+——+——-+——+——+

_ഇന്ന് നമുക്ക്‌ കാരയപ്പം ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്‌._
_ഇതൊന്നു ഉണ്ടാക്കി നോക്കൂ തീർച്ചയായും ഇഷ്ടാവും.._

________________________________

_*ചേരുവകൾ*_

________________________________

_പച്ചരി : 2 കപ്പ്‌_

_ചോറ് : 1 കപ്പ്‌_

_മുട്ട : 1 എണ്ണം_

_ഉപ്പു : ആവശ്യത്തിന്‌_

_വെള്ളം : 1 കപ്പ്‌_

_കാരറ്റ്‌ : കാൽ കപ്പ്‌_

_മല്ലിയില : ഒരു കപ്പ്‌_

_ഉള്ളി : ചെറിയ പീസ്‌_

_പച്ചമുളക്‌ : 2 എണ്ണം_

_വെളിച്ചെണ്ണ :വറുക്കാൻ ആവശ്യമായത്‌_

________________________________

_*തയ്യാറാക്കുന്ന വിധം*__

______________________________

_പച്ചരി, ചോറ്‌, മുട്ട, ഉപ്പ്‌, വെള്ളം എന്നിവ എല്ലാം കൂടെ മിക്സിയിൽ ദോശ മാവിനേക്കാൾ കുറച്ചു ലൂസായി അരച്ചെടുക്കുക._

_ഇതിലേക്ക് കാരറ്റ് , മല്ലിയില, പച്ചമുളക് , ഒരു ചെറിയ പീസ് ഉള്ളി എല്ലാം ചെറുതായി അരിഞ്ഞു ഇതിലേക്ക് മിക്സ് ചെയ്യുക._

_കൂടെ ഉള്ള ചിത്രത്തിൽ കാണുന്ന പോലെ ഉള്ള കുഴി ഉള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കിയ ശേഷം മാവ്‌ ഒഴിച്ച്‌ ചുട്ട്‌ എടുക്കാം . . ഇത്‌ കഴിക്കാൻ പ്രത്യേകം കറിയുടെ. ഒന്നും ആവശ്യം വരുന്നില്ല._

+——+—–+——+——+——-+——+——-+


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment