Nammude Daivamitha – Lyrics

Lyrics Written by Fr Thomas Edayal MCBS

നമ്മുടെ ദൈവമിതാ… നമ്മോടു കൂടെ ഇതാ…

ഈ അൾത്താരയിൽ ഈ തിരുവോസ്തിയിൽ

നമ്മുടെ ഇടയിലിതാ… 

നമ്മുടെ ദൈവമിതാ….

ഒരു ദൈവം തൻ്റെ ജനത്തിൻ്റെ കൂടെ

പാർക്കാൻ ഇറങ്ങിവന്നു… (2)

തൻ്റെ ജനത്തോട് കാട്ടിയൊരുൾ പ്രിയം

ഇന്നും തുടിക്കുന്നീ കൂദാശയിൽ… (2)

ഇന്നും തുടിക്കുന്നീ കൂദാശയിൽ….

(നമ്മുടെ ദൈവമിതാ… )

മരുഭൂവിൽ മന്ന പൊഴിച്ചവൻ തന്നെ….

ജീവൻ്റെ അപ്പമായി…. (2)

തൻ്റെ ജനത്തിന് ജീവനായ് തീർന്നവൻ

ഇന്നും വസിക്കുന്നി കൂദാശയിൽ… (2)

ഇന്നും വസിക്കുന്നി കൂദാശയിൽ….

(നമ്മുടെ നമ്മുടെ ദൈവമിതാ… )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment