കണ്ണീരാരുതരും
പശ്ച്ചാത്താപത്തിൽ
പാപം കഴുകിടുവാൻ
കണ്ണീരാരുതരും
നിൻ തിരുകൽപന വിട്ടുലകിൽ
മറിമായങ്ങളിൽ മുഴുകി ഞാൻ
പാഴായ്പോയൊരു ദിനമെല്ലാ
മോർത്തോർത്തുരുകിക്കരയാനായ്
താപത്തിൻ കണ്ണീരാരുതരും
താപത്തിൻ കണ്ണീരാരുതരും
വൈരിയെനിക്കെതിരായ്
വലകൾ വിരിച്ചവയിൽ
വീണ് കുഴങ്ങി ഞാൻ
വീണ് കുഴങ്ങി ഞാൻ
വലകൾ തകർത്തെൻ നാഥാ, നീ
രക്ഷയെനിക്ക് കനിഞ്ഞരുളി
പാവനമാo തവ കല്പനകൾ
ലംഘിച്ചേറ്റം ദുർബലനായ്
വീണ്ടും ഞാൻ വലയിൽ വീണല്ലോ
വീണ്ടും ഞാൻ വലയിൽ വീണല്ലോ

Leave a comment