📞📞ഹലോ നമസ്കാരം …ഇത് ഡിവൈൻ കെയർ Soul സർവീസ് സെൻററിൽ നിന്നും മിഖായേൽ ആണ് സംസാരിക്കുന്നത് ..😎😎
മിഖായേൽ: ദൈവത്തിൻറെ സ്വന്തം കുഞ്ഞാട്,ഉണ്ണി ആണോ സംസാരിക്കുന്നത് ?
ഉണ്ണി :അതെ, ഉണ്ണിയാണല്ലോ ,എന്തായിരുന്നു …
മി:വർഷങ്ങൾക്കു മുമ്പ് ഇവിടെ നിന്ന് കൊടുത്തു വിട്ട ഒരു ആത്മാവിൻറെ സുഖവിവരം തിരക്കാൻ ആയിട്ടാണ് വിളിച്ചത് , സംഭവം എങ്ങനെയാണ് ഇപ്പോൾ , ഫുൾ ഫംഗ്ഷനിംഗ് – കണ്ടീഷനിൽ ആണോ ..😍
ഉ : ങാ …വലിയ കുഴപ്പമില്ലാതെ പോകുന്നു..😏😏
മി:സർ , നോമ്പുകാലം തുടങ്ങുകയല്ലേ ഞങ്ങളുടെ കമ്പനിയുടെ കുറച്ചു പുതിയ ഓഫറുകളെകുറിച്ചും ആനുവൽ മെയിൻന്റൻസ് പ്ലാൻ ക്കുറിച്ചും സംസാരിക്കാൻ ,സർ ഇപ്പോൾ ഫ്രീ ആണോ ..
ഉ :തീർച്ചയായും , സംസാരിക്കാമല്ലോ..😊😊
മി: സാറിൻറെ വണ്ടിയുടെ ഈ വർഷത്തെ ഇൻഷുറൻസ് പുതുക്കാനും ,എൻജിൻ ഓയിൽ മാറാനും , ഏറ്റവും ബെസ്റ്റ് ടൈം ആണ് ഇപ്പോൾ ..നല്ല കുറേ ഓഫറുകൾ ,ഞങ്ങൾ ഇപ്പോൾ കൊടുക്കുന്നുണ്ട്
കൂടാതെ ഓട്ടത്തിനിടയ്ക്ക് പറ്റിപ്പോയ തട്ടലും മുട്ടലിന്റെയും പാച്ചു വർക്കുകൾക്കും ബോഡി റിപ്പയർകൾക്കും സ്പെഷ്യൽ കോംബോ ഓഫറുകളും ലേബർ കോസ്റ്റ് ഫ്രീയുമാണ് ഇപ്പോൾ…🤗🤗🤭
ഉ :അതു കൊള്ളാമല്ലോ …കുറച്ചുനാളായി വണ്ടിക്ക് ഇപ്പൊ പഴയ മൈലേജും പുള്ളിങ്ങ് ഒന്നുമില്ല …എന്തെങ്കിലുമൊന്ന് ചെയ്യണം എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു
മി:കുരിശിൻറെ വഴികളിലൂടെ യാത്ര ചെയ്യുന്നവർക്ക് എക്സ്ട്രാ വാറണ്ടിയും ഈ ഓഫറിന്റെ പ്രത്യേകതയാണ് സർ …
ഉ :ഞാനും കുറച്ചുകാലമായി നോക്കിയിരിക്കുകയായിരുന്നു,അങ്ങോട്ടേക്ക് ഒന്ന് ഇറങ്ങാൻ … പക്ഷേ …തീരെ സമയം കിട്ടുന്നില്ല… full busy 🤨🤨 അതായിരുന്നു താമസിച്ചത് ,നല്ലൊരു ഓഫർ വന്നാൽ വണ്ടി മൊത്തത്തിൽ ഒന്ന് കണ്ടീഷൻ ആക്കിയെടുക്കാൻ നോക്കിയിരിക്കുകയായിരുന്നു.
നാളെ ഷോറൂമിലേക്ക് വന്നാൽ ഫ്രീയാണോ നിങ്ങളൊക്കെ…🧐🧐
മി:നാളെ മുതൽ അടുത്ത 50 ദിവസത്തേക്കാണ് ഈ പാക്കേജ് അവൈലബിൾ ആയിട്ടുള്ളത്
😍😍
ഉ :അപ്പോ ഇതിൻറെ ചാർജ് എങ്ങനെയാ …
മി:സാർ , അങ്ങ് ഞങ്ങളുടെ ലോയൽ കസ്റ്റമർ ആയതുകൊണ്ട് ചാർജുകൾ ഒന്നും തന്നെ ഇത്തവണ ഇല്ല സർ😍😍🥰🥰
ഉ:ആഹാ അതു കൊള്ളാമല്ലോ …. സർവീസ് ചെയ്തു കഴിഞ്ഞാൽ പിന്നെ വേറെ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ🤔🤔
മി:ആഴ്ചയിലൊരിക്കൽ പറ്റുമെങ്കിൽ വെള്ളിയാഴ്ചകളിൽ ഒരു നേരം എൻജിൻ ഒന്ന് ഓഫാക്കി ഒന്നു നിർത്തി ഇടണം …
*ഉപവാസം*
മാസത്തിലൊരിക്കൽ ഏതെങ്കിലും ഓതറൈസ്ഡ് സർവീസ് സെൻ ഇൽ പോയി മൊത്തത്തിൽ ഒരു വാട്ടർ സർവീസ് ചെയ്യണം…
*കുമ്പസാരം*
പിന്നെ നന്നായി ഓടണമെങ്കിൽ എല്ലാ ദിവസവും ജീവന്റെ എക്സ്ട്രാ പ്രീമിയം എണ്ണ അടിക്കുകയും സമയാസമയങ്ങളിൽ കമ്പനി ഓണറുമായി നല്ല ബന്ധം ഉണ്ടാവുകയും വേണം…
*വിശുദ്ധ കുർബാന, പേഴ്സണൽ പ്രയർ*
വണ്ടി ഓടിക്കാത്ത ദിവസങ്ങളിലെ പെട്രോൾ കാശില്ലാതെ ബസ്സിൽ എസ് ടി ക്ക് യാത്ര ചെയ്യുന്ന പാവപ്പെട്ട പിള്ളേർക്ക് കാശ് കൊടുക്കുന്നതും ലിഫ്റ്റ് ചോദിക്കുന്നവർക്ക് വണ്ടി നിർത്തി കൊടുക്കുന്നതും വണ്ടിയുടെ ആരോഗ്യത്തിന് ബെസ്റ്റ് ആണ് …
*ദാനധർമ്മം*
പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം,വണ്ടി ബ്രേക്ക് ഡൗൺ ആയി എന്ന് കരുതിയാൽ പിന്നെ അപ്പൊ തന്നെ അടുത്തുള്ള സർവീസ് സെൻററിൽ പോയി റിപ്പയർ ചെയ്യണം …😊☺️ അമാന്തം വിചാരിക്കരുത് ..🤨.കേടായ വണ്ടിയിലെ ദീർഘയാത്ര സുരക്ഷിതമല്ല ….😒😞
ഓക്കേ ഓക്കേ അപ്പോൾ ഞാൻ നാളെ തന്നെ, രാവിലെ വണ്ടിയുടെ ബോണറ്റിൽ കറുത്ത ഫാസ്റ്റാഗ് സ്റ്റിക്കർ ഒട്ടിക്കാൻ ആയി ഷോറൂമിലേക്ക് വരികയാണ്
*വിഭൂതി*
മി:താങ്ക്യൂ….😘😘🥰
ഉ :വയ്ക്കല്ലേ വയ്ക്കല്ലേ ..🤔🤔
ഒരു കാര്യം ചോദിക്കാൻ മറന്നു…എൻറെ വണ്ടി കൂടാതെ വീട്ടിലെയും അടുത്തും ഒന്നു രണ്ട് വണ്ടികൾ കൂടിയുണ്ട് ഒരുമിച്ച് നാളെ കൊണ്ടുവന്നാൽ കുഴപ്പമുണ്ടോ …😝😜
മി:അതെന്ത് ചോദ്യമാണ് സാർ …എല്ലാ ടൈപ്പ് വണ്ടികളുടെയും എല്ലാത്തരം ജോലികളും നമ്മൾ തന്നെയാണ് ചെയ്യുന്നത് …കാരണം മൊതലാളി അങ്ങനെയാണെന്ന് , സാറിനു അറിയാവുന്നതല്ലേ ..☺️☺️.ലോകത്തിലെ എല്ലാ വണ്ടിയും സ്വന്തമാണെന്നും അത് നന്നായി ഓടിയാൽ മതി എന്നും വിചാരിക്കുന്ന ആളാണ് കക്ഷി…
ഉ :അപ്പൊ എല്ലാം പറഞ്ഞപോലെ നാളെ രാവിലെ കൃത്യം ആറുമണിക്ക് ഷോറൂമിൽ ഞാനും ഒരുകൂട്ടം വണ്ടികളും …
Ok…
മി:ഇത്രയും നേരം സംസാരിച്ചതിനു നന്ദി🙏🏿
വാൽക്കഷണം :പേത്തർത്താ എന്നാൽ പോത്ത് അറുത്ത ദിനം എന്നു മാത്രമല്ല😂😅🤪 നമുക്ക് നസ്രാണികൾക്ക് ,വാക്കിൻറെ അർത്ഥം സൂചിപ്പിക്കുന്നതുപോലെ അത് തിരിഞ്ഞു നോക്കലിന്റെ ദിവസം കൂടിയാണ്,സ്വന്തം ജീവിതത്തിലേക്ക്😇😇
എല്ലാവർക്കും വിശുദ്ധമായ നോമ്പുകാലത്തിന്റെ ആശംസകൾ🥰🥰

Leave a comment