ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ
ആത്മനാഥനേശുവിനെ ആരാധിക്കുന്നേ
ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ
ഹല്ലേലുയ ഹല്ലേലുയ ഗീതം പാടിടാം
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടാം
ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേ
അന്ന് ഞങ്ങൾ മുഖം കണ്ട് ആരാധിച്ചീടും
സെറാഫുകൾ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താൽ സ്വന്തമക്കൾ ആരാധിച്ചീടും
ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കൽ
കോട്ടകൾ തകരും ബാധകൾ ഒഴിയും ആരാധനയിങ്കൽ
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടമുടയും തീകത്തീടും ആരാധനയിങ്കൽ
അപ്പസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ
ചങ്ങല പൊട്ടി ബന്ധിതർ എല്ലാം മോചിതരായല്ലോ
(ആരാധിക്കുന്നേ ഞങ്ങൾ…. )
Texted by Riya Tom

Leave a comment