അൾത്താരയിൽ ആത്മബലിയായ്
അർപ്പിക്കാനായ് ഞാൻ വരുന്നൂ
എല്ലാം നിനക്കായ് നൽകാൻ
ദേവാലയത്തിൽ വരുന്നൂ
ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്വം… (2)
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭ കാഴ്ചയായ് ഏകാം… (2)
എൻ സോദരർക്കെന്നോടെന്നോ
നീരസം തോന്നുന്ന പക്ഷം…(2)
തിരികെ ഞാൻ ചെന്നേവമേകാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം… (2)
എനിക്കായ് കരുതുന്ന സ്വാർത്ഥം
സർവ്വതും കൈവെടിഞ്ഞീടാം….(2)
എല്ലാം കൊടുക്കുന്ന സ്നേഹം
സകലേശാ ഞാനുൾകൊണ്ടീടാം… (2)
(അൾത്താരയിൽ…)
Texted by Riya Tom

Leave a comment