ഉറങ്ങും മുൻപ്…..
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവായ യേശുവേ… ജീവജലത്തിന്റെ ഉറവയായ നല്ല തമ്പുരാനേ…ഞങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഈശോയെ അങ്ങ് ഈ ലോകത്ത് വന്നു ജനിച്ചുവല്ലോ…. എന്റെ ഇല്ലായിമകളുടെ ലോകത്ത് അങ്ങ് സ്നേഹം കൊണ്ട് നിറക്കണമേ.. എന്തെന്നാൽ അവിടുത്തെ സ്നേഹത്താൽ എന്റെ ആന്തരീകമുറിവുകൾ ഉണങ്ങുമല്ലോ… എന്നിലെ ശൂന്യത നീക്കി ഞങ്ങളെ നേടിയെടുക്കണമേ… എനിക്കായി തകർക്കപ്പെട്ട ഈശോയെ… നിനക്കായി നൽകുവാൻ ഈ ജീവിതം അങ്ങ് വിശുദ്ധീകരിക്കണമേ.. ഞാനും എനിക്കുള്ളതെല്ലാം തമ്പുരാന്റെ ദാനമാണല്ലോ… മറ്റുള്ളവർക്കായി ജീവിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷം നൽകണമേ… എന്റേത്.. എന്റെ സ്വന്തം എന്നീ സ്വാർത്ഥതകൾ ഞങ്ങളിൽ ഉണ്ടെങ്കിൽ അവയെല്ലാം ഈ നിമിഷം മായ്ക്കപ്പെടുമാറാകട്ടെ…നിറവിന്റെ ജീവിതം അങ്ങു പ്രദാനം ചെയ്യണമേ… നിത്യമായ സന്തോഷം ദൈവമായ അങ്ങേ പക്കൽ മാത്രമാണല്ലോ… ഭയമില്ലാതെ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ… എന്നെ എതിർക്കുന്ന ശത്രുക്കളെ സ്നേഹം കൊണ്ട് സ്വന്തമാക്കുവാൻ എന്നെ പഠിപ്പിക്കണമേ… ഈ രാത്രി പ്രാർത്ഥനയിൽ അങ്ങേ മുഖം എന്റെ മനസിൽ പതിയട്ടെ… നിന്റെ ചിരിക്കുന്ന മുഖവും വിരിച്ച കരവും എന്നെ ധൈര്യപ്പെടുത്തട്ടെ… ഒന്നും വേണ്ടാ എനിക്ക് നിന്നെ മാത്രം മതി…. ഈശോയെ എന്നിൽ വന്നു നിറയണമേ.. ഞാൻ സമാധാനത്തിൽ ഉറങ്ങട്ടെ… ഉള്ളിൽ നീ ഉണ്ടെന്ന ബോധ്യം എനിക്ക് വലിയ ശക്തിയാണ്… അതൊന്നുമാത്രം മതിയല്ലോ നാഥാ… നാളെയെ പ്രത്യാശയോടെ കാത്തിരിക്കുവാൻ… അമ്മേ മാതാവേ, യൗസേപ്പിതാവേ കാവലായിരിക്കണമേ…
😇ആമേൻ 😇
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment