മുൾമുടിഅണിഞ്ഞുകൊണ്ടീശോ…
എൻ മുഖത്തൊരു മുത്തം നൽകി…
മുള്ളുകൾ എൻ മുഖത്തെന്നും
വിങ്ങുന്ന നൊമ്പരമേകി….
സ്നേഹത്തോടേകിയ മുത്തം…
വേദനയായി മാറിയപ്പോൾ… (2)
ആ വേദനയ്‌ക്കൊരു പേര് നൽകീ ഞാൻ
അതിൻപേരല്ലോ സഹനം
അതിൻപേരല്ലോ സഹനം…

(മുൾമുടി…. )

ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ…
വേദനയിൽ ഞാൻ പിടഞ്ഞു…
പരിഹാസ വാക്കിൻ നടുവിൽ…
ഇടനെഞ്ചുനീറി കരഞ്ഞു
ആ നേരമെൻമുൻപിൽ തെളിഞ്ഞു…
ക്രൂശിതമാം ദിവ്യ രൂപo…
ആശ്വാസത്തോടെ ഞാൻ നുകർന്നു….
ആ ദിവ്യനാഥന്റെ സ്നേഹം
ആ ദിവ്യ നാഥന്റെ സ്നേഹം…

(മുൾമുടി… )

സഹനത്തിൻ വേളകളെല്ലാം…
നിശബ്ദനായി ഞാൻ കരഞ്ഞു…
ആ നേരമീശോ നാഥൻ…
സ്വാന്തനവചനങ്ങൾ മൊഴിഞ്ഞു…
ഇന്നത്തെ സഹനങ്ങൾ എല്ലാം…
നാളെ നിൻ മഹത്വമായ്‌ മാറും…
ഇന്നത്തെ വേദനയെല്ലാം നാളെ നിൻ ആനന്ദമാകും
നാളെ നിൻ ആനന്ദമാകും…

(മുൾമുടി… )

Texted by Elsa Mary Joseph

Fediverse reactions
February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Mulmudi Aninjukondeesho – Lyrics”

  1. Reblogged this on Nelsapy.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading