ആരാധന എന്നും ഈശോക്ക് മാത്രം
ആദരവോടെ കൈ കൂപ്പിടുന്നു
ആർദ്രതയോടെന്നു കാക്കും
നിൻ പുകൾ പാടുവതോ
പുണ്യം ധന്യമീ ജീവിതം
ആത്മനാഥ നിനക്ക് ആരാധന
ആത്മജനേകിടും ആരാധന (2)
നീറും നേരം നിൻ നാമംഒക്കെ
നിറപുഞ്ചിരിയോടെ മുന്പിലെത്തും (2)
നിറഞ്ഞൊഴുകും കണ്ണീർ കണങ്ങൾ എല്ലാം
നറുമുത്തായ് മാറും നിൻ സ്വാന്തനത്താൽ (2)
നാഥാ നിൻ കൈയിലെ ശാശ്വതാനന്ദം
നിർലോഭം ഒഴുക്കവേ ധന്യം ഞങ്ങൾ
(ആത്മനാഥ നിനക്ക് ….)
ഓർമയിൽ എന്നും നിൻ സ്തുതി പാടുമ്പോൾ
ആത്മാവിൽ അണയുന്നു
പുതുനാളമായി (2)
മനസ്സിൻ ഉള്ളിൽ നിറയും വരങ്ങൾ എല്ലാം (2)
സമ്മാനമായി ഏകി തൃക്കൈകളാൽ
ഈശോ നിൻ ഉള്ളിലെ സ്‌നേഹാമൃതം
മിഴി നീർ തുടക്കവേ ധന്യം ഞങ്ങൾ
(ആരാധന എന്നും… )
Texted by Leema Emmanuel


Leave a comment