കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര…. (2)
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര (2)
ഗോതമ്പുമണികൾകാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ(2)
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും (2)
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും….(2)
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം (2)
ദൈവം ഒരുക്കിയസ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും(2)
(കൂടെ നടന്നവൻ… )
Texted by Leema Emmanuel

Leave a comment