ദിവ്യകാരുണ്യമായെൻ്റെ ഉള്ളിൽ
ഈശോ ഇന്നു വാഴാനെത്തും നേരം
മനസ്സൊരു വെൺ മെഴുതിരിയായി
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്(2)
വാ വാ എൻ്റെ ഈശോയെ
വാ വാ എൻ്റെ ഈശോയെ
എൻ്റെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ… മോക്ഷമേ… ഭാഗ്യമേ …
ദൈവം ദിവ്യകാരുണ്യമായി മാറുമ്പോൾ
ദിവ്യ ജീവൻ നൽകുമപ്പംമാകുമ്പോൾ(2)
ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
സ്നേഹത്തിൻ തിരുമുദ്രയതേറ്റു വാങ്ങീടാൻ
(വാ വാ എൻ്റെ)
നെഞ്ചിന്നുള്ളം അൾത്താരയായി മാറേണം
ഉയിരിൻ നാളം തെളിയും ദീപമാകേണം (2)
കാരുണ്യത്തിൻ വിൺ മഴയായ കുർബ്ബാനാ
കനലുകെടുത്തും തേൻപുഴയായി മാറിടുവാൻ
(വാ വാ എൻ്റെ… )
(ദിവ്യകാരുണ്യമായ്… )
Texted by Leema Emmanuel

Leave a comment