ഒന്നുമില്ലായിമയിൽ നിന്നും എന്നെ
കൈപിടിച്ച് നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും
ആ നെഞ്ചൊട് ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തൊട് ഞാൻ …
എന്തു ചെയ്തു നന്ദി ചൊല്ലീടും
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ച്ചയേകീടാം
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ(2)
നിൻ സ്വന്തമാക്കുവാൻ മാറോട് ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു (2)
ദൈവസ്നേഹം എത്ര സുന്ദരം
(ഇത്ര നല്ല ദൈവത്തൊട്…)
ഉൾത്തടത്തിൻ ദു:ഖഭാരമെല്ലാം
നിൻ തോളിൽ ഏകുവാൻ ഓർത്തില്ല ഞാൻ (2)
ഞാൻ ഏകനാകുമ്പോuൾ മാനസം നീറുമ്പോൾ
നിൻ ജീവനേകുകയായിരുന്നു (2)
ദൈവമാണെൻ ഏക ആശ്രയം
(ഒന്നുമില്ലായ്മ…)
Texted by Leema Emmanuel


Leave a comment