ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
നിറ കോടി നന്മയാൽ നിൻ സ്തുതി പാടുവാൻ
അടിയനിന്നാവുമോ തമ്പുരാനെ (2)
ഒരു കൈക്കുഞ്ഞായ് പിറന്നൊരു നാളിലും
തിരുക്കരം തന്നിലായി കാത്തവൻ നീ
തളരാതെ തകരാതെ കൈ വിരൾ തുമ്പിനാൽ
കരംപിടിച്ചെന്നെ നയിച്ചതും നീ (2)
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ (2)
പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും
പലകുറി താങ്ങിയെന്നെ തുണച്ചവൻ നീ
പാപമാം ലോകത്തിൻ മായയിൽ വീഴാതെ
തിരുമാറിലെന്നെ നീ കാത്തിടെണെ (2)
(ഒരു കോടി…)
Texted by Leema Emmanuel

Leave a comment