ദൈവമേ നിൻ ഹൃദയം സ്നേഹത്തിൻ സാഗരം
യേശുവേ എൻ ഹൃദയം നീ വസിക്കും ആലയം
സ്നേഹിക്കാനാരും ഇല്ല
നീ നല്കും സ്നേഹം പോലെ
നീ അല്ലാതാരുമില്ല നിത്യജീവനേകീടുവാൻ
ലോകമാം വൻ കടലിൽ
പാപമാം ചെറുവള്ളത്തിൽ
കേറി ഞാൻ അലഞ്ഞ നേരം
തേടി നീ എൻ ചാരെ വന്നു (2)
തീരം കാണാൻ കൊതിച്ചിടുമ്പോൾ
രക്ഷകൻ തുഴ ഒരുക്കി
ജീവിക്കാൻ ആശയേകി
ജീവന്റെ നാഥനായ്
(ദൈവമേ നിൻ …)
ഉന്നതനാം നിൻ കാരുണ്യം
തേടി വന്നു പാദത്തിങ്കൽ
എന്റെ ജീവഭാരമെല്ലാം
കണ്ണുനീരായ് ചേർത്തണച്ചു (2)
കൂരിരുളിൽ ഭയന്നിടുമ്പോൾ
ക്രൂശിനാൽ അഭയമേകി
കാവലായ് നിന്നിടേണമേ
കാൽവരി തൻ ദീപമേ
(ദൈവമേ നിൻ …)
Texted by Leema Emmanuel

Leave a comment