അൾത്താര ഒരുങ്ങി
അകത്താരൊരുക്കി
അണയാമീ ബലിവേദിയിൽ
ഒരു മനമായി ഒരു സ്വരമായി
അണയാമീ ബലിവേദിയിൽ
(അൾത്താര…. )
ബലിയായി നൽകാം
തിരുനാഥനായി പൂജ്യമാം
ഈ വേദിയിൽ
മമസ്വാർത്ഥവും ദുഖങ്ങളും
ബലിയായി നൽകുന്നു ഞാൻ (2)
ബലിയായി നൽകുന്നു ഞാൻ
(അൾത്താര…. )
ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും
സ്വീകരിക്കാം നവീകരിക്കാം
നമ്മൾ തൻ ജീവിതത്തെ (2)
നമ്മൾ തൻ ജീവിതത്തെ
Texted by Leema Emmanuel

Leave a comment