ദൈവം വസിക്കുന്ന കൂടാരത്തിൽ
പരിശുദ്ധമാകുമീ ബലിപീഠത്തിൽ
നന്ദി തൻ ബലിയായി
തെളിയുന്ന തിരിയായി
തീർന്നിടാൻ ആശയോടണയുന്നിതാ (2)
തിരുസുതനോടൊപ്പം ഒരു ബലിയായി തീരാം
നവജീവൻ നേടാം പുതുമലരായി വിരിയാം (2)
ആരാധനക്കായി അണയുന്ന ദാസരിൽ
കാരുണ്യ പൂമഴ തുകേണമേ (2)
മാറാത്ത സ്നേഹവും വറ്റാത്ത നന്മയും
നേടിടാൻ ആശയോടണയുന്നിതാ
(തിരുസുതനോടൊപ്പം…)
രക്ഷാകരങ്ങളാൽ പുൽകുന്ന സ്നേഹമേ
ആത്മാവിൽ അഗ്‌നിയായി വന്നിടണേ (2)
ജീവന്റെ നാദവും ആത്മീയ മോദവും
നേടിടാൻ ആശയോടണയുന്നിതാ
(ദൈവം വസിക്കുന്ന… )
Texted by Leema Emmanuel

Leave a comment