Seek First the Kingdom of God – Part 3

Infant Jesus Church Ernakulam,
Lenten retreat by Br.Thomas Paul Kodiyan
Episode#2, Vedio#3

Seek First the Kingdom of God
Continued…..(Video#3)
ആദ്യം ദൈവരാജ്യം അന്വേഷിക്കുക
തുടരുന്നു ….. (വീഡിയോ # 3)

“പരിശുദ്ധ രാജകീയ ത്രിത്വത്തിനു മുഴുവനും…
സമ്പൂർണ്ണ മനുഷ്യ ചേതനയും ആയുള്ള ഐക്യമാണ് ” ദൈവ രാജ്യത്തിൻറെ കൃപാവരം (CCC2565). അതിനാൽ ഇത് മനസിലാക്കാൻ വളരെ എളുപ്പമുള്ള ഒരു മാർഗമുണ്ട്, ഓരോ വിശുദ്ധ കുർബാനയിലും നമ്മൾ ഒരേ പദപ്രയോഗത്തോടെയാണ് ആരംഭിക്കുന്നത്; അതാണ് നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കൃപയും, പിതാവായ ദൈവത്തിൻറെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ…

അതാണ് ദൈവരാജ്യം. ദൈവരാജ്യം യേശുക്രിസ്തു എന്ന വ്യക്തിയാണ്. അവൻ പ്രഘോഷിക്കാൻ തുടങ്ങി….
യേശുവിൻറെ പ്രഘോഷണവും വിളംബരവും എല്ലാം ദൈവരാജ്യ കേന്ദ്രീകൃതം ആയിരുന്നു. യേശു പറഞ്ഞ ഉപമകളെല്ലാം “ദൈവരാജ്യത്തെ” ക്കുറിച്ചുള്ളതാണെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലൂടെ നമുക്കറിയാം.
ഉദാഹരണത്തിന് മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.(മത്തായി 13 : 24).
വേറൊരുപമ അവന്‍ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.(മത്തായി 13 : 31)
അതിനാൽ യേശു തന്റെ പരസ്യജീവിതകാലത്ത് അടയാളങ്ങൾ, ഉപമകൾ, നിരവധി സംഭവങ്ങൾ എന്നിവയിലൂടെ ദൈവരാജ്യത്തെ കുറിച്ച് വിശദീകരിച്ചു. എന്നാൽ ക്രിസ്തുവിൻറെ പീഡാനുഭവം, മരണം, പുനരുത്ഥാനം എന്നിവയ്ക്ക് ശേഷം മാത്രമാണ് ദൈവരാജ്യത്തിൻറെ അനുഭവം നമുക്കു ലഭിച്ചത്.

അതുകൊണ്ട് നാം എന്താണ് ലക്ഷ്യമാക്കേണ്ടത് – യേശുവിൻറെ പീഡാനുഭവവും മരണവും പുനരുത്ഥാനവും. പീഡാനുഭവത്തിൻറെയും മരണത്തിൻറെയും പുനരുത്ഥാനത്തിൻറെയും ആത്യന്തിക ലക്ഷ്യം എന്താണ്? –
ദൈവരാജ്യം സ്ഥാപിക്കുക.

റോമൻ സാമ്രാജ്യത്തിന്റെ അടിമത്തത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കുമെന്നും ഒരു പുതിയ രാജാവുണ്ടാകുമെന്നും അല്ലെങ്കിൽ ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥിതി നിലവിൽ വരുമെന്നും ഫരിസേയരും ഇസ്രായേല്യരും ദൈവരാജ്യത്തെക്കുറിച്ച് തെറ്റിദ്ധരിച്ചു.
ഏശയ്യയിലും പഴയനിയമം മുഴുവനിലും പ്രവചിക്കപ്പെട്ടിരുന്ന ദൈവരാജ്യം ഒരു രാഷ്ട്രീയ രാജ്യമല്ലെന്ന് അവർ തിരിച്ചറിഞ്ഞില്ല. എന്നാൽ സർവ്വാധിപനായ യേശുവിനാൽ നയിക്കപ്പെടുന്ന വളരെ മികച്ചതും നിഗൂഢവും ആത്മീയവുമായ ഒരു ജീവിതരീതിയാണിത്. എന്നാൽ ഇന്ന് ആ രാജ്യം സാക്ഷാത്കരിക്കുന്നതിന് നമുക്ക് ഒരു വിലയും നൽകേണ്ടതില്ല അധ്വാനം ചെയ്യേണ്ടതും ഇല്ല , നമ്മൾ അത് സ്വീകരിച്ചാൽ മാത്രം മതി, കാരണം ഈ ദൈവരാജ്യം ഇതിനകം തന്നെ നമുക്ക് നൽകി കഴിഞ്ഞതാണ്. ഇപ്പോൾ ഈ രാജ്യം നാം കൈവശപ്പെടുത്തിയിരിക്കുന്നു. എന്നാൽ ദൈവരാജ്യത്തിന്റെ ഈ അനുഭവം
ദൈവം തന്നെയാണ് നമുക്ക് നൽകിയതെന്ന് നാം അറിഞ്ഞിരിക്കണം. അതിനായി ദൈവം തന്റെ ജീവൻ തന്നെ വിലയായി നൽകി. തന്റെ പ്രിയപ്പെട്ട പുത്രന്റെ പീഡാസഹനവും ക്രൂശീകരണവും മരണവും മൂലം പിതാവായ ദൈവത്തിന് വളരെ വില നൽകേണ്ടി വന്നു. അതിനാൽ നമുക്ക് ലഭിച്ചത് വളരെ അമൂല്യവും വളരെ വിലപ്പെട്ടതുമാണ്. അതേസമയം അത് അനന്തമായ ഒരു നിധിയും ആണ്. ദയവായി ഈ രണ്ട് വാക്കുകൾ ഓർമ്മയിൽ സൂക്ഷിക്കുക: അനന്തവും നിധിയും

ഇപ്പോൾ നമ്മൾ കൊച്ചിയിലാണ്,
ഇവിടം വളരെയധികം സമ്പന്നവും വളരെ മനോഹര ദൃശ്യങ്ങൾ നിറഞ്ഞ ഒരു
സ്ഥലവുമാണ്. എന്നാൽ ദൈവരാജ്യം ആത്മീയവും അമർത്യവും നിത്യവും ആയ ഒരു നിധിയാണ്. വീണ്ടും ഞാൻ പറയുന്നു ..നമ്മുടെ ഇന്നത്തെ ഏറ്റവും വലിയ സന്തോഷവാർത്ത ” നമ്മൾ ഇതിനകം തന്നെ ഈ മഹത്തായ നിധി കൈവശപ്പെടുത്തി കഴിഞ്ഞുവെന്നതാണ് “. അതിനാൽ നാം ഇപ്പോൾ
നോമ്പു കാലത്ത് ആണെങ്കിലും എല്ലായ്പ്പോഴും കരയുകയും സങ്കടപ്പെടുകയും ചെയ്യരുത്. അല്ല, നാം കരയുകയും സങ്കടപ്പെടുകയും വേണം, എന്നാൽ അതേ സമയം തന്നെ പുനരുത്ഥാനം ആകുന്ന ദൈവരാജ്യത്തിൻറെ സന്തോഷത്തെ ക്കുറിച്ച് നാം ചിന്തിക്കണം.

ഇതു മനസ്സിലാക്കാനായി ഞാനൊരു ഉദാഹരണം പറയാം.ഒരു ദിവസം ഞാൻ ഏകദേശം 600 ഓളം യുവാക്കളോട് സുവിശേഷം പ്രസംഗിക്കുകയായിരുന്നു.
അവരുടെ ധ്യാനഗുരു ആയിരുന്നു ഞാൻ, ഉച്ചകഴിഞ്ഞ്, സാധാരണഗതിയിൽ എല്ലാവർക്കും ചെറിയ തോതിൽ ഉറക്കം അനുഭവപ്പെടും ,
എന്നാൽ ഈ യുവാക്കൾക്ക് ഒട്ടും ഉറക്കം വരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കി, എന്തായാലും അന്നത്തെ ആ സെഷൻ ദൈവവചനം കൊണ്ട് വളരെ ശക്തമായിരുന്നു, എനിക്കത് ഇഷ്ടപ്പെട്ടു. ആ പ്രസംഗം കഴിഞ്ഞ് ഞാൻ പുറത്തുവന്നപ്പോൾ ഒരാൾ എന്നോട് ചോദിച്ചു, നിങ്ങൾ എന്തൊരു കട്ടിയായ വചനമാണ് ഈ ഉച്ച കഴിഞ്ഞ സമയത്ത് യുവാക്കൾക്ക് നൽകിയത്. അത്തരമൊരു ശക്തമായ ദൈവവചനം, അവർക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും? നിങ്ങൾ ചില തമാശകൾ പറഞ്ഞ് ചില കഥകൾ ഉണ്ടാക്കി അവരെ സന്തോഷിപ്പിക്കേണ്ടതായിരുന്നു. അത് എന്നെ വളരെ വേദനിപ്പിച്ചു.പക്ഷേ ഞാൻ ചിന്തിച്ചത് ഞാൻ അവർക്ക് വളരെ നല്ല ഒരു ഇൻപുട്ട് നൽകി എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഈ വ്യക്തി പരാതിപ്പെടുന്നു !! ഞാൻ നേരെ ചാപ്പലിൽ പോയി ദിവ്യകാരുണ്യ നാഥൻറെ മുന്നിൽ മുട്ടുകുത്തി അപേക്ഷിച്ചു, “കർത്താവേ, എന്നോട് ക്ഷമിക്കേണമേ”, പക്ഷേ കർത്താവ് എന്നോട് പറഞ്ഞു “ഇല്ല, നീ ക്ഷമ ചോദിക്കേണ്ട, നീ ചെയ്തതാണ് ശരി. നിനക്കറിയാമല്ലോ നട്ടുച്ച വെയിലത്ത് ഞാൻ സമരിയാക്കാരിയുടെ അടുത്തേക്ക് പോയി. ഞാൻ അവിടെ തമാശയോ കഥയോ ഒന്നും പറഞ്ഞില്ല.” അതിനാൽ ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണ് – യേശു വന്നത് നമ്മോട് കഥ പറയാനോ
നമ്മെ വിനോദിപ്പിക്കാനോ അല്ല, മറിച്ച് നമുക്ക് ദൈവികത നൽകാനാണ് !!ഇത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ഒരു ശൈലിയാണ്. അദ്ദേഹം ധാരാളം ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. നസറെത്തിലെ യേശു ”.നസറെത്തിലെ യേശു വാല്യം 1,2, & 3. ഇന്ന്‌
കത്തോലിക്കരായ നമുക്ക് പോലും വേണ്ടത് യേശു എന്ന വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ ഗ്രാഹ്യമാണ്. നാം ക്രിസ്ത്യാനികളാണെങ്കിലും 2000 വർഷത്തെ ആത്മീയ നിധിയും വിശ്വാസവും പാരമ്പര്യം ഒക്കെ ഉണ്ടെങ്കിലും…പക്ഷേ ഇത്തരം ഒരു രഹസ്യത്തിലേക്ക് ആണ് നാം വളരേണ്ടത്. അതുകൊണ്ടാണ് ഇന്ത്യയിൽ തന്നെ നമ്മുടെ കേരള സംസ്ഥാനം 150-ലധികം റിട്രീറ്റ് സെന്ററുകൾ ഉള്ള ഒരു പ്രത്യേക സ്ഥലമായത്, ഇവിടെ ഓരോ ആഴ്ചയും ദൈവവചനം പ്രസംഗിക്കപ്പെടുന്നു, ഞാൻ ലോകത്തെവിടെയും
ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല. അതിനാൽ ഇത് ഒരു പ്രത്യേക വിളി ആണ്..ലോകത്തിലെ ഏറ്റവും വലിയ റിട്രീറ്റ് സെന്ററായ ഡിവൈൻ റിട്രീറ്റ് സെൻറർ നൽകി നമ്മെ അനുഗ്രഹിച്ചു.

ദൈവം ഇതെല്ലാം നമുക്ക് നൽകുന്നത്
നാം ക്രിസ്തുവിനെ കൂടുതൽ കൂടുതൽ അറിയാൻ വേണ്ടിയാണ്. നമുക്ക് വളരെയധികം ബുദ്ധിപരമായ അറിവുകൾ ഉണ്ടായിരിക്കാം, നാം വളരെയധികം വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും കടന്നു പോയതായിരിക്കാം . ഇവയൊക്കെ നല്ലതാണ് .പക്ഷെ ഇവയൊന്നും നമ്മുടെ ജീവിതത്തെ വിശുദ്ധിയുള്ളതാക്കാൻ പ്രാപ്തമല്ല.
അവയിലൊന്നിനും നമ്മുടെ ജീവിതത്തെ
ശക്തമാക്കാൻ കഴിയില്. എന്നാൽ ഒരു വ്യക്തിയെക്കുറിച്ചുള്ള അറിവിന് അത് കഴിയും.. യേശുക്രിസ്തുവിനെ കുറിച്ചുള്ള അറിവ്.. അതുകൊണ്ടാണ് ഫിലിപ്പി 3: 8-ൽ വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത്: ”ഇവ മാത്രമല്ല, എന്‍െറ കര്‍ത്താവായ യേശു ക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌ “. ക്രിസ്തുവിനെ അറിയുക എന്നത് വളരെ പ്രധാനമാണ്, ബാക്കിയുള്ളവയെല്ലാം
ഉച്‌ഛിഷ്‌ടമായി കണക്കാക്കപ്പെടുന്നു. ഉച്ചിഷ്ടം
എന്നുപറയുമ്പോൾ ഉച്ചിഷ്ടവസ്തുക്കൾക്ക് അതായത് അത് ആ വസ്തുക്കൾക്ക് പ്രാധാന്യം നിങ്ങൾ കൊടുക്കരുത്. ഇവിടെ ഉച്ചിഷ്ടം എന്ന പദം സൂചിപ്പിക്കുന്നത് അതിൻറെ താൽക്കാലികതയെ ആണ്. ഉച്ചിഷ്ടങ്ങൾ അവശേഷിക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണെന്ന് നിങ്ങൾ മനസ്സിലാക്കണം. അത്താഴത്തിന് ശേഷം നിങ്ങൾക്ക് കുറച്ച് ഉച്ചിഷ്ടം ഉണ്ടാകാം, “ ഉച്ചിഷ്ടങ്ങൾ” നിങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയില്ല .അത് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ നശിപ്പിച്ചുകളയും.

“എൻറെ കര്‍ത്താവായ യേശു ക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു”
എന്ന് എന്ന് വിശുദ്ധ പൗലോസ് പറയുന്നു. എൻറെ കർത്താവായ യേശു ക്രിസ്തുവിനെ
അറിയുക. ക്രിസ്തുവിനെ അറിയുന്നതിനേക്കാൾ കൂടുതലായതെല്ലാം നഷ്ടമായി ഞാൻ കണക്കാക്കുന്നു !!
എന്തൊരു മഹത്തായ അറിവ് !!
എന്താണ് ആ അറിവ്? എന്റെ കർത്താവായ യേശുവിനെ അറിയുന്നത്!!!!

അതിനാൽ ഇത് മൂന്ന് പോയിന്റുകളായി സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു;
ക്രിസ്തുവിനെ അറിയുക –
എന്തിന് ? ക്രിസ്തുവിനെ നേടുന്നതിന്… അവൻ
പറയുന്നു അവനെ അറിയുമ്പോഴാണ് അവനെ നേടുന്നത്.
എന്തിനാണ് അവനെ നേടുന്നത്? അവനോടൊപ്പം ആയിരിക്കാൻ.. അവനിൽ ആയിരിക്കാനും അങ്ങനെ അവൻ എന്നിൽ ആയിരിക്കാനും.. ക്രിസ്തുവിനെ അറിയുക, ക്രിസ്തുവിനെ നേടുക, ക്രിസ്തുവിനോടൊപ്പമായിരിക്കുക. ഇത് ഒരു പ്രണയകഥ പോലെയാണ്.

ഫ്രാൻസിസ് പാപ്പ
പലപ്പോഴും പറയാറുണ്ട് : മൂന്ന് രാജാക്കന്മാർ പുൽക്കൂട്ടിൽ വന്നു, അവർ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു, അവർ ഉടനെ സാഷ്ടാംഗം പ്രണമിക്കുകയും ക്രിസ്തുവിനെ ആരാധിക്കുകയും ചെയ്യുന്നു. ഈ പശുത്തൊട്ടിയിൽ കിടക്കുന്ന ഈ കുട്ടി രാജാധിരാജനായ ദൈവമാണെന്ന് അവർക്ക് എങ്ങനെ മനസ്സിലാക്കാൻ
കഴിഞ്ഞു? അവർ അത് എങ്ങനെ മനസ്സിലാക്കി? അതാണ്, ആ ‘അറിവി’നെ ആണ് ‘ജ്ഞാനം’ എന്ന് വിളിക്കുന്നത് .
അത് അവർക്ക് അത് എങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു? ഫ്രാൻസിസ് മാർപാപ്പ പറയുന്നു, “രാജാക്കന്മാരും ജ്ഞാനികളുമായ അവർ ഉടനെ പ്രണാമമർപ്പിക്കുകയും കർത്താവിനെ ആരാധിക്കുകയും ചെയ്തു .ഈ ആരാധന എന്നത് ഒരു അറിവാണ്.. എന്നാൽ അത് ഒരു അറിവു മാത്രമല്ല ആ വ്യക്തിയുമായുള്ള പ്രണയമാണ് “പാപ്പാ തുടർന്നു.
ഒരു വ്യക്തിയുമായി പ്രണയത്തിലായി എന്നുപറഞ്ഞാൽ അതൊരു
പ്രത്യേക ബന്ധമാണ്…
ഇതുതന്നെയാണ് വിശുദ്ധ പൗലോസ് ഇവിടെ വിശദീകരിക്കുന്നത്.. ‘ക്രിസ്തുവിനെ അറിയുക-
എന്തിനാണ് നാം അവനെ അറിയേണ്ടത് ? അവനെ നേടാൻ .

അതിനാൽ ഇത് ഒരു പ്രണയകഥ പോലെയാണ്. നമുക്കെല്ലാവർക്കും പ്രണയകഥ അറിയാം .ഒരു ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലായി, പ്രണയകഥ ആരംഭിക്കുന്നു .ഇപ്പോൾ അടുത്തത് എന്താണ്? ഇരുവരും പരസ്പരം അറിയാൻ താൽപ്പര്യപ്പെടുന്നു .പെൺകുട്ടി അവനെ കൂടുതൽ കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട് .എന്തിനാണ്?, അവനെ നേടാൻ .അവന് അല്ലെങ്കിൽ അവൾക്ക് പരസ്പരം അറിയില്ലെങ്കിൽ അവന് അല്ലെങ്കിൽ അവൾക്ക് എങ്ങനെ
പരസ്പരം നേടാൻ കഴിയും? അവൾ അവനെ എന്തിന് നേടണം? എന്നെന്നേക്കുമായി
അവൻറെ കൂടെ ഒരു ജീവിതം നയിക്കാൻ. അതിനാൽ, ദൈവരാജ്യം യേശു നമ്മിലേക്ക് കൊണ്ടുവന്നത് ഒരു കൂട്ടം നിയമങ്ങളോ തത്ത്വചിന്തയോ അല്ല .പരിശുദ്ധ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു:
ഖണ്ഡിക 426: “മതബോധനത്തിൻറെ അന്തസത്തയായി നാം കാണുന്നത് ഒരു വ്യക്തിയെയാണ്. നസ്രത്തിൽ നിന്നുള്ള യേശു എന്ന വ്യക്തിയെ. പിതാവിൽ നിന്നുള്ള ഉള്ള ഏക പുത്രനായ അവിടുന്ന്… നമുക്കുവേണ്ടി പീഡകൾ സഹിച്ചു മരിച്ചു ഉത്ഥാന ശേഷം ഇപ്പോൾ നമ്മോടൊത്തു എപ്പോഴും വസിക്കുന്നവൻ ആണ്.. മതബോധനം നടത്തുക എന്ന് പറഞ്ഞാൽ സനാതനവും സാർവത്രികവുമായ ദൈവീക രക്ഷാ പദ്ധതിയെ ക്രിസ്തു എന്ന വ്യക്തിയിൽ അനാവരണം ചെയ്യുക എന്നാണർത്ഥം (സിസിസി 426)

ദൈവത്തിൻറെ എല്ലാ ശാശ്വത പദ്ധതികളും സാരാംശത്തിൽ ചുരുക്കി ഒരു കടുക് വിത്ത് പോലെ ഉണ്ടാക്കി നമുക്ക് തന്നിരിക്കുന്നു .ഇത് എടുക്കൂ !! എന്നെ കഴിക്കൂ !! എന്നെ കുടിക്കൂ !!
അപ്പോൾ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് !! ഇത് അത്തരമൊരു നിത്യമായ അറിവാണ്. അതിനാൽ ഇത് മനസിലാക്കാൻ മാനുഷികമായി പറ്റില്ല . വിശുദ്ധ തോമസ് അക്വിനാസ് വളരെ മഹത്തായ ദൈവശാസ്ത്ര കൃതിയായ സുമ്മ തിയോളജിക്കയെഴുതിയ ശേഷം, ഒടുവിൽ അദ്ദേഹം കർത്താവിനോടും ചോദിച്ചു..അപ്പോൾ കർത്താവ് വിശുദ്ധനു തന്നെത്തന്നെ വെളിപ്പെടുത്തി….
അപ്പോൾ വിശുദ്ധൻ കർത്താവിനോട് പറഞ്ഞു.. അങ്ങ് എന്തൊരു അനന്തമായ മഹത്വവും ജ്ഞാനവുമാണെന്ന്. ആ അനന്തമായ അറിവും ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഞാൻ എഴുതിയതെല്ലാം വൈക്കോലല്ലാതെ മറ്റൊന്നുമല്ല.
(“എന്റെ അധ്വാനത്തിന്റെ അന്ത്യം വന്നിരിക്കുന്നു. ഞാൻ എഴുതിയതെല്ലാം
അങ്ങ് എനിക്ക് വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് ശേഷം വെറും വൈക്കോലാണെന്ന് തോന്നുന്നു.”?)..
അന്ന് അദ്ദേഹം എഴുത്ത് നിർത്തി..
ഇത് നമുക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു – നിങ്ങൾ‌ക്ക് എന്തെങ്കിലും ജീവിതകാലം മുഴുവൻ പഠിക്കണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതത്തിലൊരിക്കലും പൂർ‌ത്തിയാക്കാൻ‌ കഴിയാത്ത ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിനെക്കുറിച്ച് പഠിക്കാം,… ക്രിസ്തുവിനെ അറിയാൻ‌ നമ്മുടെ ജീവിതകാലം മുഴുവൻ പര്യാപ്തമല്ല !!

Leave a comment