അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം

ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമാണ് സഭ ഉദ്ബോധിപ്പിക്കുന്നതെങ്കിലും,അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് സംബന്ധിക്കുവാന്‍ കഴിയാതെ വരികയാണെങ്കിലും, ഈശോയുമായുള്ള ആത്മീയ സംവാദത്തിലൂടെ അരൂപിയിലൂടെ പരിശുദ്ധ കുര്‍ബാന ആത്മനാ സ്വീകരിക്കുവാന്‍ നമുക്ക് അവസരമുണ്ട്. ഇതുവഴി ദിവ്യകാരുണ്യത്തിലെ ഈശോയുടെ സജീവ സാന്നിധ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും നവീകരിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് ‘അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം’ എന്നാണ് വിളിക്കുന്നത്.

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണക്രമം.

1.ആത്മപരിശോധന.

2.മനസ്താപപ്രകരണം.

3.അരൂപിയിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന.

4.നന്ദിപ്രകാശനം.

അരൂപിയിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന.

എന്റെ യേശുവേ, അങ്ങ് ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും, എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍. ‍

(വിശുദ്ധ അൽഫോൻസ്‌ ലിഗോരിയുടെ ‘ദിവ്യകാരുണ്യ സന്ദർശനം’ എന്ന പുസ്തകത്തിൽ നിന്ന് എടുത്തിരിക്കുന്ന അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാർത്ഥന.)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment