കൊറോണകാലത്തെ വീടനുഭവം

🧚‍♀കൊറോണകാലത്തെ വീടനുഭവം🧚‍♀
•••••••••••••••••••••••••••••••••
🙏”നീ വീട്ടിൽ തന്നെ ഇരിക്കുക, പുറത്തിറങ്ങരുത് ” 🙏
എന്നാണല്ലോ കല്പന. പലർക്കും ഇത് കേൾക്കുന്നതെ ശ്വാസം മുട്ടാണ്.

👉 നീ എന്തിനു നിന്റെ വീടിനെ ഭയക്കുന്നു?
🦠നീ ജനിച്ച വീട് , നീ വളർന്ന വീട് , നീ വാങ്ങിയ വീട് , നീ പണിത വീട് … അങ്ങനെ പലതില്ലേ വീടിനലങ്കാരങ്ങൾ … 🦠
എല്ലാം സൂചിപ്പിക്കുന്നത് നീയും വീടും തമ്മിലുള്ള ഇഴയടുപ്പമാണ്!
ആ വീട്ടിലിരിക്കാനേ പറയുന്നുള്ളു
ഇനി വീട്ടിലിരിക്കുമ്പോൾ എന്ത് ചെയ്യും എന്നാണോ ?

👉 ആദ്യം വീട്ടിലുള്ളവരുടെ മുഖങ്ങളിലേക്കൊന്നു നോക്കു … ഇതൊക്കെയല്ലേ എന്നും കാണുന്നത് എന്നല്ലേ ….ഇന്നത്തെ കാഴ്ചക്ക് എന്തേലും പുതുമയുണ്ടാകട്ടെ 😍!

🏠 ഈ വീട്ടിലിരിപ്പുകാലം കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാനല്ലേ മെത്രാനച്ചനും പള്ളി സർക്കുലറിൽ പറഞ്ഞെക്കുന്നെ ….
🌟 വീട്ടിൽ പുഞ്ചിരികൾ നിറയട്ടെ !

👉 അതുകഴിയുമ്പോൾ , വീടിന്റെ ചുമരുകളിലെക്കൊന്നു നോക്കിയേരെ ..
🌿കടന്നുപോയ പൂർവികർ പലരും പുഞ്ചിരിതൂകി അവിടെ ഉണ്ട് . …
🍃നീ എന്നെ തിരിഞ്ഞു നോക്കിയിട്ടു കാലം കുറെ ആയല്ലോ എന്നൊക്കെ പറഞ്ഞിട്ട് …. ഒന്നെടുത്തു പൊടിതട്ടി വച്ചേരെ 🤣.

🦠ഇനിയും കാണും മറ്റു പല ചിത്രങ്ങൾ …
🐥 നിന്റെ ബാല്യകാലത്തിന്റെ …
ആ ഓർമ്മകളിലേക്കൊക്കെ ഒന്ന് പോയികൊന്നേ …
വെറുതെ ഇരിപ്പല്ലേ !!!..

👉 അതുകഴിയുമ്പോൾ കാശുമുടക്കി തയ്യാറാക്കിയ പഴയ ഫോട്ടോ ആൽബങ്ങൾ ഒക്കെ ഒന്നെടുക്കു…. എന്തൊക്കെ കോലങ്ങൾ … അല്ലെ ! 🌟 അയവിറക്കാൻ നല്ലഓർമ്മകൾ ഓടിയെത്തും !

👉 ഇനി ചുമ്മാ മുറ്റത്തേക്കൊന്നു ഇറങ്ങു … അതിനു വിലക്കില്ല … റോഡിൽ ഇറങ്ങാതിരുന്നാൽ മതി.
🌿 സ്വന്തം വീടിന്റെ മുറ്റം എന്നത് … വീടിനകം പോലെ ഒരുപാടു ഓർമ്മകളുടെ കൂടല്ലേ …. എന്നും ഇറങ്ങുന്ന മുറ്റമാണ് പക്ഷെ ഇന്ന് അല്പം നൊസ്റ്റാൾജിയ ആകാന്നെ …

🦠 ഈ മുറ്റം …
എത്ര കളികൾ , തമാശകൾ , വീഴ്ചകൾ , മുറിവുകൾ , ചിരികൾ , കരച്ചിലുകൾ , പന്തലുകൾ , സദ്യകൾ , വിവാഹങ്ങൾ , മരണങ്ങൾ ….. വീടുമുറ്റം ഓർമ്മകളുടെ കൂടല്ല, കൂടാരമാണ് !

👉 ഇനി , എന്തായാലും വെറുതെ ഇരിപ്പല്ലേ … ആ ഫോൺ എടുക്കു .. contact list കാണു … ഇടക്കൊക്കെ ഓർമ്മിക്കാൻ നീ കടപ്പെട്ട ചിലരൊക്കെ ഇല്ലേ അതിൽ …

🤔 കുറെ കാലമായില്ലേ ഓർത്തിട്ടും വിളിച്ചിട്ടും .. അങ്ങ് വിളിക്യാ … പ്രത്യേകിച്ച് മുതിർന്നവരെ … ആരേലും ഒക്കെ വിളിക്കാനുണ്ടെന്നു അവർക്കും ഒരു തോന്നലുണ്ടാകട്ടെ

👉 ഇങ്ങനെ എത്ര എത്ര കാര്യങ്ങൾ ….
🌟വീട്ടു ജോലിയിൽ സഹായിക്കുക ,
🌟പുസ്തകം വായിക്കുക …
🌟അങ്ങനെ പലതും …
ഇതൊക്കെ ശീലിക്കണം !

⛳ കാരണം വീട്ടിലിരിപ്പ് തുടങ്ങിയിട്ടേ ഒള്ളു … ചിലപ്പോൾ നീണ്ടുപോകാല്ലോ .

ഭയപ്പെടേണ്ട ഇതും കടന്നു പോകും🙏

കടപ്പാട്: ഫാ.ജെ തോട്ടങ്കര

Leave a comment