ഒരു നിരീശ്വരവാദിയുടെ സാക്ഷ്യം

🤨കഴിഞ്ഞ ദിവസങ്ങളിൽ 📱സോഷ്യൽ മീഡിയയിൽ കണ്ട ഒരു വീഡിയോ🎞 ആണേ..😊

ഒരു നിരീശ്വരവാദിയുടെ സാക്ഷ്യം.. 😇ആൾടെ പേര് ഞാൻ ഓർക്കുന്നില്ല..👎 സോറിട്ടോ😞

സംഭവം പറയാം.. 🤓ആള് വലിയ യുക്തനാ.. ദൈവം ഇല്ല എന്ന് തീർത്ത് വിശ്വസിച്ചവൻ😒😒,

എല്ലാ മതനേതാക്കന്മാരോടും തർക്കത്തിൽ 👊ഏർപ്പെട്ട് കൊണ്ടിരുന്നവൻ..😟

അദ്ദേഹം പുസ്തകൾ📚 ഒത്തിരി വായിക്കുമായിരുന്നു..👍

ജോലി ചെയ്ത് കിട്ടുന്ന കാശ് കൂടുതലും നിരീശ്വരവാദികളുടെ പുസ്തകം വാങ്ങാൻ ആണ് അയാൾ ചിലവാക്കി കൊണ്ടിരുന്നത്😟😟

ഇത്തരത്തിൽ ഭീകരൻ ന്ന് തോന്നിയാലും 🙄ആൾക്ക് ഒരു internal crisis ഇണ്ടാർന്നു..

ജീവിതത്തിന് ഒരു അർത്ഥവും ഫീലുന്നില്ല🥺, ജീവിതത്തിന് അർത്ഥം കൊടുക്കാൻ താൻ അമൂല്യമെന്ന് കരുതിയ നിരീശ്വര വാദങ്ങൾക്ക് കഴിയുന്നില്ല😣😣

ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതല്ലേ?? 🤔🤔അദ്ദേഹം അങ്ങനെ ചിന്തിക്കാൻ തുടങ്ങി..

പല തവണ ട്രെയിനിന് മുന്നിൽ ചാടാൻ😳 തീരുമാനിച്ചെങ്കിലും ധൈര്യം വന്നില്ല😟

ആൾടെ പെങ്ങൾ പെന്തക്കോസ്ത് വിശ്വാസിയാ.. 👍ഒരിക്കൽ അദ്ദേഹം തന്റെ പെങ്ങളുടെ വീട്ടിൽ വന്നു..

അടുത്ത് അമ്പലത്തിൽ ഉത്സവമാ.. പെങ്ങളുടെ പിള്ളേരെ ഉത്സവത്തിന് കൊണ്ടോവാൻ പ്ലാനി..😊

പക്ഷെ പിള്ളേർ സമ്മതിക്കുമോ, അവർക്ക് പള്ളീൽ പ്രയർ സെർവീസും🙏 വാർഷികാഘോഷം ഇണ്ട്☺☺

“അമ്മാവൻ ഒരു കാര്യം ചെയ്.. ഞങ്ങടെ കൂടെ വാർഷികം കാണാൻ വാ”, എന്നായി പിള്ളേർ..😃😃

അവസാനം അദ്ദേഹം സമ്മതിച്ചു..🙏

പള്ളീൽ ചെന്നിട്ട് അവിടെ നടക്കുന്ന കാര്യങ്ങൾ വീക്ഷിച്ച് 😢കുറ്റം കണ്ട് പിടിക്കാം ന്ന് ലക്ഷ്യവുമിട്ടു😭

ഇവർ പള്ളീൽ ചെന്നു.. പരിപാടികൾ തുടങ്ങി.. 😇😇

ഒരു കുട്ടിടെ ഒരു ഐറ്റം ഇതായിരുന്നു- സങ്കീർത്തനം 23 കാണാപ്പാഠം മൈക്കിൽ🎙 കൂടി പറഞ്ഞ് കേൾപ്പിക്കുക

ഈ കുട്ടി തുടങ്ങി മൂന്നാമത്തെ വചനത്തിൽ സ്റ്റക്ക് ആയി..

👉”അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു”.. പിന്നേം repeat.. “അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു’

ബാക്കി മറന്നു പോയ കൊണ്ട് ആ കുട്ടി ഒരു മൂന്ന് നാല് തവണ ഈ വചനം പറഞ്ഞ് കൊണ്ടിരുന്നു..👍👍

അപ്പോഴാണ് ഈ വചനം അയാളുടെ ❤ഹൃദയത്തിൽ തുളച്ച് കേറിയത്😃

“എന്റെ പ്രാണനെ തണുപ്പിക്കുന്ന ഒരു ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തെ എനിക്ക് അറിയണം”

👉പലവട്ടം ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ഈ നിരീശ്വരവാദിയുടെ ജീവിതത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നത് ഈ വചനം ആണ്..

👉ഇത് പോലെ ഒരു ട്വിസ്റ്റ് ഇന്നത്തെ സുവിശേഷത്തിലും കാണാം

👉ഈശോയെ ബന്ധിക്കാനായി ചില സേവകന്മാർ ചെന്നു..

👉ഈശോടെ വചനം കേട്ടപ്പോ, അവർക്കുണ്ടായി വൻ ട്വിസ്റ്റ്

👉അവർ ഈശോയെ ബന്ധിക്കാതെ തിരിച്ച് പോയി

👉എന്ത് കൊണ്ട് ചെയ്തില്ല എന്ന് ചോയിച്ചപ്പോ പറഞ്ഞതോ – ഈശോയെ പോലെ ആരും ഇത് വരെ ഇങ്ങനെ സംസാരിച്ചിട്ടില്ലത്രേ

👉ഈശോടെ വചനം അവരുടെ ജീവിതത്തിൽ കൊണ്ട് വന്ന ട്വിസ്റ്റ് കണ്ടില്ലേ..

👉അതോണ്ട് ദൈവ വചനം വായിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്നവരാകാം.

ഒരു ഹോം വർക്ക് തരണമേ😉

👉”രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോട് പ്രാർത്ഥിക്കുക. അവിടുന്ന് നിന്നെ സുഖപ്പെടുത്തും.”
(പ്രഭാഷകൻ 38:9)

☝ഈ വചനം ഒരു കുഞ്ഞ് പേപ്പറിൽ എയ്തി പോക്കറ്റിലോ കൈയിലോ സൂക്ഷിക്കുക.

👉നമ്മുടെ വിശ്വാസ ജീവിതത്തിൽ ട്വിസ്റ്റ് ഇണ്ടാവും, തീർച്ച


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment