ഊർ ബി എത് ഓർബി പാപ്പയുടെ ആശിർവാദത്തിൽ പങ്കുചേരാം

ഊർ ബി എത് ഓർബി പാപ്പയുടെ ആശിർവാദത്തിൽ മാധ്യമങ്ങളിലൂടെ പങ്കുചേരാം

മാധ്യമങ്ങളിലൂടെ പ്രാർത്ഥനാനിമിഷങ്ങളിൽ പങ്കുചേർന്നുകൊണ്ട് മനുഷ്യയാതകളുടെ ഈ ദിനങ്ങളിൽ ആത്മീയ ഐക്യത്തിലൂടെ മഹാമാരിയിൽ നിന്നും മുക്തിനേടുന്നതിനായി നമുക്ക് പ്രാർത്ഥിക്കുകയും, അതുവഴി വ്യക്തിഗതവും സാമൂഹികവുമായ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നു യാചിക്കാം. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് പരിശുദ്ധ പിതാവ് നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും അതെ തുടർന്ന് നൽകുന്ന ‘ഊർ ബി എത് ഓർബി’ (നഗരത്തിനും ലോകത്തിനും) എന്ന അത്യപൂർവ്വമായ പൂർണ്ണ ദണ്ഡവിമോചന ലബ്ധി അനുവദിച്ചിട്ടുള്ള ആശിർവാദം നമ്മക്ക് സ്വീകരിക്കാം.

പൂർണ ദണ്ഡവിമോചനം പ്രാപിക്കുവാൻ വേണ്ട ഒരുക്കം

1. അര മണിക്കൂർ വിശുദ്ധ ഗ്രന്ഥം വായിക്കുകയോ ജപമാല ചൊല്ലുകയോ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുകയോ കരുണ കൊന്ത ചൊല്ലുന്നതിലൂടെയോ ഒരുങ്ങാം.

2. ചെയ്തു പോയ പാപങ്ങളെക്കുറിച്ചുള്ള പൂർണ്ണമായി അനുതപിക്കുകയും സാധിക്കുന്ന ഏറ്റവും അടുത്ത സമയത്ത് കുമ്പസാരം നടത്തുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യും എന്ന പ്രതിജ്ഞ എടുക്കുക.

3. വിശ്വാസ പ്രമാണവും സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ചെല്ലുകയും ചെയ്യുക. പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം തേടുക.

4. പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാർത്ഥിക്കുക ( കൊറോണ വൈറസിൽ നിന്ന് ലോകം മുക്തി പ്രാപിക്കുവാൻ )

വത്തിക്കാൻ ന്യൂസ് യൂട്യൂബ് ലിങ്ക് >

ഷെക്കെയ്ന ടെലവിഷൻ >

Live in Shekinah TV @ 10.30 pm, today (27/3/’20) (Keralavision network Channel 512)

ഷെക്കെയ്ന ടെലവിഷൻ യൂടൂബ് >

വത്തിക്കാൻ മീഡിയ ലൈവ് യൂ ട്യൂബ് ചാനൽ >

ഷെക്കെയ്ന ഫെയ്സ്ബുക്ക് ലൈവ് >


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment