ഒരു പനി മാറ്റാൻ

ഒരു പനി മാറ്റാൻ ……
________ വലിയ നോമ്പിലെ വ്യാഴാഴ്ച രാത്രി നമസ്കാരത്തിലെ ഒരു ഗീതത്തിന്റെ വരികളാണിവ . കൊറോണ വൈറസ് ബാധമൂലം ഉണ്ടാകുന്ന കേവലം ഒരു പനിയാണ് ലോകത്തെ ഇപ്പോൾ മുൾമുനയിൽ നിറുത്തിയിരിക്കുന്നത്. വെറും ഒരു തൊണ്ട വേദന , ജലദോഷം , ചുമ ഇത്രയും ഒക്കേയുള്ളൂ ….എബോള, സിക്ക, നിപ്പ മുതലായ വൈറസ് പോലെയൊന്നും മാരകമോ ഭീതിദമോ ഒന്നുമല്ല ഈ കുഞ്ഞൻ കൊറോണ വൈറസ്. പക്ഷേ മനുഷ്യചരിത്രം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം ലോകം മുഴുവൻ ലോക് ഡൌൺ ആക്കുവാൻ ഈ കുഞ്ഞൻ അണുവിന്‌ കഴിയുന്നു. ലോകത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉള്ള അമേരിക്ക ഈ കുഞ്ഞൻ അണുവിനെ കൊണ്ടു പൊറുതി മുട്ടി. ലോക പോലീസ്, അമേരിക്ക നിന്ന് വിറക്കുകയാണ് . ആയിരങ്ങൾ ദിവസവും മരിച്ചു വീഴുമ്പോൾ ഇതു വരെ കുന്നു കൂട്ടിയ ആയുധങ്ങളും അറുതിയില്ലാത്ത സമ്പത്തും വിലയില്ലാത്തതായി മാറിയിരിക്കുന്നു . ദർശനമുള്ള പിതാക്കന്മാർ ഇത് മുന്നമേ കണ്ടു എഴുതി ‘ “ഒരു പനി മാറ്റാൻ നിന്റെ ധനത്തിനു കെൽപില്ലെങ്കിൽ, നേടീടാമെന്ത തിനാലെന്തിന് ഈ സമ്പാദ്യം ? ?”
ഈ ലോകത്തിലെ ബുദ്ധി രാക്ഷസന്മാരായ സർവ ഭിഷഗവരന്മാരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ കുഞ്ഞൻ അണുവിനുള്ള പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലത്രേ ! ! പ്രതിവിധിയില്ല , പ്രതിരോധം മാത്രം. ഗോളാന്തര ജൈത്ര യാത്ര നടത്തി , പ്രകൃതിയെ മൂക്കിൽ കയറിട്ടു നിലക്കു നിറുത്തി അഹങ്കാരത്തിന്റെ കൊടുമുടി കയറിയ മനുഷ്യൻ ഇതാ, ഒരു കുഞ്ഞൻ അണുവിനെ തോൽപ്പിക്കാനാവാതെ കുഴയുന്നു ! മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഇവിടെ വെളിവായിരിക്കുന്നു. കഴിഞ്ഞ ചില മാസങ്ങൾക്കു മുൻപ് ഓർത്തഡോൿസ് സഭയുടെ “ലളിതം, സുന്ദരം” എന്ന പദ്ധതിയുടെ പണിപ്പുരയിലായിരിക്കുമ്പോൾ ഈ പദ്ധതി വിഭാവനം ചെയ്യുന്ന ലളിതവും പ്രകൃതിയോട് ഇണങ്ങിപ്പോകുന്നതുമായ ജീവിതശൈലിയെപ്പറ്റി എന്റെ സുഹൃത്തുക്കളായ ചില അച്ചന്മാരോട് സംസാരിക്കുകയുണ്ടായി. അല്പം പരിഹാസത്തോടെ ചിലർ ചോദിച്ചു ‘ അച്ചാ ഇത് വല്ലതും ഇന്നത്തെ കാലത്തു നടക്കുമോ?’ എന്ന് . ഈ പ്രതികരണം കേട്ടപ്പോൾ അല്പം പ്രയാസം തോന്നി. ഏതായാലും മൂന്നുമാസം കഴിഞ്ഞപ്പോൾ ദൈവം തന്നെ എല്ലാം ‘ലളിതവും സുന്ദരവും’ ആക്കി തന്നു . മനുഷ്യരാൽ അസാധ്യം ദൈവത്താൽ സാധ്യം. നാല് കാശുണ്ടായതിന്റെ പൊങ്ങച്ചവും അഹങ്കാരവുമായി “എനിക്കെന്തും ആവും” എന്ന് ഭാവിച്ചവരൊക്കെ ഇപ്പോൾ വാലും ചുരുട്ടി മാളത്തിൽ ഒളിച്ചിരിക്കുന്നു ! ചില നാളുകൾക്കു മുൻപ് നടന്ന ഒരു വിവാഹ നിശ്ചയത്തെപ്പറ്റി കേട്ടത് ഒരു കോടി രൂപയോളം പൊടിച്ചാണ് നടത്തിയത് എന്നാണ് . അപ്പോൾ പിന്നെ കല്യാണത്തിന്റെ ഗതിയെന്താകും ? മാലോകരെ മുഴുവൻ വിളിച്ചു കൂട്ടി കല്യാണം…..നൂറു കണക്കിന് വാഹനങ്ങൾ ഓരോ വിവാഹത്തിനായും ഓടുമ്പോൾ ഈ അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബൺ എത്രയാണ്‌ ? ? എത്ര മാത്രം ഭക്ഷണമാണ് ഓരോ കല്യാണത്തിനും വെയിസ്റ്റ് ചെയ്തിരുന്നത് ? ? എത്ര പേരുടെ പ്രവർത്തി ദിവസ്സങ്ങളാണ് പാഴാക്കി കളഞ്ഞത് ? ? ഇപ്പോൾ അമ്പതു പേരിൽ താഴെയുള്ള ചടങ്ങുകൾ നടത്താൻ നാം പഠിച്ചില്ലേ ? ഇന്നലെ ഒരു പ്രമുഖ വ്യക്തിയുടെ ശവ സംസ്കാരത്തിനായി കൂടി വന്നത് കേവലം 20 പേർ മാത്രം. എന്നിട്ടും എത്രയോ ഭംഗിയായി അനുഗ്രഹമായി ആ ശുശ്രൂഷ നടന്നു ! ! ഇവന്റ് മാനേജ്മെന്റ് ഇല്ലാതെയും ആർഭാടങ്ങൾ ഇല്ലാതെയും കല്യാണവും മാമോദീസ്സയും ശവസംസ്കാരവും ചാത്തവും പെരുനാളുമൊക്കെ നടക്കുമെന്നും നടത്താമെന്നും കൊറോണ എന്ന കുഞ്ഞൻ നമ്മെ പഠിപ്പിച്ചു. കൊറോണ ഒരു സംഭവം തന്നെയാണ് . ചരിത്രം തന്നെ ഇവിടെ പിളരുകയാണ്; “കൊറോണ പൂർവ ചരിത്രവും കൊറോണ ശേഷ ചരിത്രവും”( Pre Corona world and Post Corona world)

ഈജിപ്തിലെ ഒരു മുൻ പാർലമെന്റ് അംഗം എഴുതിയ കുറിപ്പ് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു……

കോറോണയെ ശപിക്കരുത് . അത് ലോകത്തിന് അനുഗ്രഹം…

👉 സ്രഷ്ടാവിനെ മറന്ന് ജീവിക്കുന്ന ആളുകൾക്ക് ഒരു തിരിച്ചറിവിനുള്ള അവസരം

✅ 1) അത് ലോകത്തിന് മനുഷ്യത്വം തിരിച്ചു നൽകി എല്ലാവരെയും ദൈവസ്മരണയിലേക്കും സ്വഭാവ സംസ്കരണത്തിലേക്കും തിരിച്ചു കൊണ്ടു വന്നു.
✅ 2)ബാറുകളും പബ്ബുകളും നിർത്തിച് രാത്രി ക്ലബ്ബ്കളും കാസിനോകളും അടപ്പിച്ചു.

✅ 3)പലിശ നിരക്കുകൾ കുറച്ചു.

✅4) കുടുംബാംഗങ്ങളെ തമ്മിൽ അടുപ്പിച്ചു

5) മോശം സ്വഭാവങ്ങൾ നിർത്തിച്ചു.

✅ 6) ചത്തതിനെയും ഹീനമായതിനെയും തിന്നുന്നത് നിർത്തൽ ചെയ്തു.ഹലാലായി അറുക്കുന്നതിന്റെ ആവശ്യം മനസ്സിലാക്കിച്ചു.

✅ 7) മിലിട്ടറിക്കു വേണ്ടി ചിലവഴിച്ചിരുന്ന ധനം ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി വിനിയോഗിക്കാൻ തുടങ്ങി.

✅ 8) അറബി രാജ്യങ്ങൾ ഹറാമായ ശീഷ നിരോധിച്ചു

✅ 9) ജനങ്ങളെ പ്രാർത്ഥനാ നിരതരാക്കി.

✅ 10) ഭരണാധികാരികളുടെ പവറിന്റേയും സ്വാച്ഛാധികാരത്തിന്റെയും അടിത്തറ ഇളക്കി.

✅ 11) വികസനത്തിന്റെയും ടെക്നോളോജിയുടെയും പാതയെക്കാൾ നല്ലതു ദൈവത്തിന്റെ വഴിയാണെന്ന് മനസ്സിലാക്കിത്തുടങ്ങി

✅ 12)തടവറയുടെയും തടവുകാരുടെ അവസ്ഥയും മനസ്സിലാക്കാൻ തുടങ്ങി . എല്ലാവരും തടവറയുടെ രുചി അറിയാൻ തുടങ്ങി.

✅ 13) എങ്ങനെ തുമ്മണം, എങ്ങനെ കോട്ടുവായ് ഇടണം, എങ്ങനെ ചുമക്കണം എന്ന് മനുഷ്യരെ പഠിപ്പിച്ചു.

✅ 14) ദൈവം ഏറ്റവും വെറുക്കുന്ന അങ്ങാടിയിലൂടെ ‘തെണ്ടി നടക്കൽ’ അവസാനിപ്പിച്ചു. കുടുംബത്തോടൊപ്പം എങ്ങനെ വീട്ടിൽ ഇരിക്കാം , എങ്ങനെ സാധാരണ ജീവിതം നയിക്കാം , ദൈവത്തിനു നന്ദി കാണിക്കാം എന്നൊക്കെ പഠിപ്പിച്ചു.

✅ 15)ചെയ്ത തെറ്റുകൾക്ക് ദൈവത്തോട് മാപ്പിരക്കാനും സഹായം ഇരക്കാനും ഉള്ള അവസരം ഉണ്ടാക്കി.

✅ 15) ദൈവ കൽപന പ്രകാരം എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പഠിപ്പിച്ചു.

✅ 16) എങ്ങനെ അമിത വ്യയം വെടിഞ്ഞു മിതമായി ജീവിക്കണം എന്ന് പഠിപ്പിച്ചു.

✅ 17) ദൈവത്തിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കാതെ ലോകം മുഴുവൻ ചുറ്റിനടന്നു മതിമറന്നു ആർത്തുല്ലസിച്ചത് നിർത്തലാക്കി.

✅ 18) രാവും പകലുമുള്ള നിഷിദ്ധമായ ആൺ പെൺ കൂടിച്ചേരലുകൾ നിർത്തലാക്കി.

✅ 19) പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഗുണകരമല്ല എന്ന് മനസ്സിലാക്കിച്ചു.

✅ 20) മനുഷ്യർ കയ്യേറിയ ഇടങ്ങളിൽ ജീവികൾ സ്വതന്ത്രരായി നടക്കാൻ തുടങ്ങി
👉 സ്രഷ്ടാവിന്റെ കല്പനകൾ പഠിക്കാതെ, പാലിക്കാതെ അത് ധിക്കരിച്ചു ജീവിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്,
അതിന്റെ ചെറിയൊരു താക്കീത് ആണ് ഈ സൂക്ഷ്മാണുവിലൂടെ ദൈവം മനുഷ്യരെ പഠിപ്പിച്ചു തരുന്നത്, ഇനിയും തന്നെ സൃഷ്ടിച്ചവനെ തിരിച്ചറിഞ്ഞില്ല എങ്കിൽ ഇതിലും വലിയ കടുത്ത പരീക്ഷണങ്ങൾക്ക്‌ കാത്തിരിക്കാം.

⚠⚠ 📢
👉 ഇതിലെല്ലാം ബുദ്ധിമാന്മാർക്കു പാഠങ്ങൾ ഉണ്ട്.

ഒരു പനി മാറ്റാൻ കഴിവില്ലാത്ത ഈ ലോകത്തിന്റെ ശാസ്ത്രത്തിലോ സാങ്കേതിക വിദ്യയിലോ , സാമ്പത്തിക ഭദ്രതയിലോ ആശ്രയിക്കരുത് എന്നും ദൈവം നമ്മുക്ക് ദാനമായി തന്നിരിക്കുന്ന ഈ ഭൂമിയും പ്രകൃതിയും നന്ദിയോടെ ഉപയോഗിക്കണമെന്നും നാലു പണം കണ്ടിട്ട് നില വിട്ടു അഹങ്കരിക്കുകയോ അർമാദിക്കുകയോ ചെയ്യരുതെന്നും “ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രം ആകുന്നു” എന്നും ഈ കുഞ്ഞൻ കൊറോണ നമ്മെ പഠിപ്പിക്കുന്നു . ഈ സനാതന പാഠങ്ങളെ ഉൾക്കൊള്ളാം …. ..

P. A. Philip Achen


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment