ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

നമുക്ക് വിശ്രമം ആഘോഷിക്കാം..
“സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു. ഹൃദയ വ്യഥ ഉന്മേഷം കെടുത്തിക്കളയുന്നു.” ( ബൈബിൾ)
ഏറ്റവും നല്ല ഔഷധം സന്തുഷ്ടമായ ഹൃദയമാണ്.

ചാനലുകളുടെയും സോഷ്യൽ മീഡിയയുടെയും റേറ്റിംഗിന് വേണ്ടിയുള്ള അതിപ്രസരം നമ്മുടെ സന്തോഷം കെടുത്തി കളയുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നുന്നു…
Bombarded with information.

എല്ലാം ഒന്ന് തണുക്കട്ടെ നമുക്ക് അല്പം വിശ്രമിക്കാം…

ആരെയും മുറിപ്പെടുത്താത്ത നല്ല ട്രോളുകൾ കാണുമ്പോൾ ഹൃദയം തുറന്ന് ചിരിച്ചിട്ടുണ്ട്…. ട്രോളുകൾ ഒക്കെ കുറഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല….

അത്
അവസ്ഥ ഗുരുതരമാണ്…

പരിശുദ്ധമായ ഹാശാ ആഴ്ച ( വലിയ ആഴ്ച്ച) ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല..
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ് എങ്കിലും…..

എല്ലാം നല്ലതിന്…
ഒരു കഥ
രാജാവും മന്ത്രിയും കൂടി കാട്ടിൽ നായാട്ടിനു പോയി. കാട്ടു വഴിയിലേക്ക് പടർന്നുനിൽക്കുന്ന മുൾപ്പടർപ്പിൽ രാജാവിന്റെ കൈ ഉരഞ്ഞ് കയ്യിൽ രക്തം പൊടിഞ്ഞു…
മന്ത്രി പറഞ്ഞു നല്ലതിനു വേണ്ടിയാണ് രാജാവേ…
രാജാവിന് ദേഷ്യം വന്നു…. കൈ മുറിഞ്ഞത് നല്ലതിനു വേണ്ടിയോ?
രഥത്തിൽ നിന്നിറങ്ങി ഉൾക്കാട്ടിലേക്ക് നടന്നു കയറവേ രാജാവിന്റെ കാൽ കല്ലിൽ തട്ടി നഖം മുറിഞ്ഞു രക്തം വരാൻ തുടങ്ങി. കാൽ വേദനയിൽ നിൽക്കുന്ന രാജാവിനോട് മന്ത്രി പറഞ്ഞു
നല്ലതിന് വേണ്ടിയാണ് രാജാവേ….!!! രാജാവ് കുപിതനായി.
മന്ത്രിയെക്കാൾ ഉപരി ഒരു നല്ല സുഹൃത്തായി കരുതിയ നീയൊരു നല്ല സുഹൃത്തല്ല … രാജാവ് പൊട്ടിത്തെറിച്ചു..
വേഗം കൊട്ടാരത്തിലേക്ക് മടങ്ങി പൊക്കോ. ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും.. ഞാൻ ഒറ്റയ്ക്ക് നായാട്ടിന്‌ പോയ്കൊള്ളാം… പോയി വന്നിട്ട് നിനക്കുള്ള ശിക്ഷ ഞാൻ തരുന്നുണ്ട്… രാജാവ് പറഞ്ഞു.
മന്ത്രി പരിഭവത്തോടെ മടങ്ങി..

രാജാവ് ഉൾക്കാട്ടിലേക്ക് പ്രവേശിക്കവേ.. ഉൾവന കാട്ടുവാസികൾ രാജാവിനെ പിടിച്ചു.
നേതാവ് പറഞ്ഞു നമ്മുടെ ദൈവത്തിന് ഇവനെ ബലി അർപ്പിക്കാം..
ബന്ധിച്ചപ്പോഴാണ് രാജാവിന്റെ കയ്യിൽ നിന്നും കാലിൽ നിന്നും രക്തം പൊടിയുന്നത് അവർ കണ്ടത്.
നേതാവ് പറഞ്ഞു ഊനം ( broken beings) ഉള്ളതിനെ നമ്മുടെ ദൈവത്തിന് ബലിയർപ്പിക്കാൻ പാടില്ല. അവർ രാജാവിനെ സ്വതന്ത്രനാക്കി.

അപ്പോഴാണ് രാജാവിന്റെ മനസ്സിൽ മന്ത്രിയുടെ വാക്കുകൾ പ്രതിധ്വനിച്ചത്… “എല്ലാം നല്ലതിന് വേണ്ടിയാണ്”
കൊട്ടാരത്തിൽ എത്തിയ ഉടനെ മന്ത്രിയെ വിളിച്ച് രാജാവ് ക്ഷമാപണം നടത്തി.
അപ്പോൾ മന്ത്രി പറഞ്ഞു. രാജാവ് എന്തിനാണ് എന്നോട് ക്ഷമാപണം നടത്തുന്നത്‌?
രാജാവ് എന്നോട് ദേഷ്യപ്പെട്ട്, പിണങ്ങി, പറഞ്ഞുവിട്ടത് നല്ലതിന് വേണ്ടി ആയിരുന്നു.

അല്ലെങ്കിൽ കാട്ടുവാസികൾ നോക്കുമ്പോൾ രാജാവിന്റെ കാലിൽ രക്തം വരുന്നു.
രാജാവിനെ അവർ വെറുതെ വിടും.
എനിക്ക് മുറിവ് ഒന്നും ഇല്ലാത്തതുകൊണ്ട് എന്നെ അവർ ബലിയർപ്പിച്ചെനേ ….

അതും നല്ലതിനുവേണ്ടി ആയിരുന്നു…..

ഇൗ കൊറോണക്കാലം നല്ലതിനു വേണ്ടിയാണ്….

ഇത് ആഘോഷത്തിന്റെ കാലമാണ്..

ഒരു പുരുഷായുസ്സസിൽ ഇങ്ങനെയൊരു ആഘോഷം ഒരിക്കലും കിട്ടില്ല….

ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ് നമ്മൾക്ക് സാധാരണ വിശ്രമം ഉള്ളത്..

ഈ വിശ്രമം ആഘോഷിക്കാം…
ഇത് ബോറടിയുടെ കാലമല്ല…

കുറച്ചുനാൾമുമ്പ് ഒരു രാജ്യമാസകലം ഒരു ഹർത്താൽ നടന്ന ഓർമ്മ വരുന്നു… പല ചിന്തകരും പറഞ്ഞു ഈ ഹർത്താൽ പ്രകൃതിയിലെ മലിനീകരണത്തെ കുറച്ചു…
ഇന്നലെ പള്ളി മേടയുടെ മുമ്പിൽ ഇരുന്നപ്പോൾ കുറച്ച് തുമ്പികൾ പറന്നു നടക്കുന്നത് കണ്ടു… പണ്ട് ചെറുപ്പത്തിൽ ഓണത്തുമ്പികളെ പിടിച്ച് കല്ല് എടുപ്പിച്ച ഓർമ്മ മനസ്സിൽ വന്നു….

കാലം കടന്നപ്പോൾ ഈ തുമ്പികളും അപ്രത്യക്ഷമായി തുടങ്ങി…. പിന്നീട് അവ ഞാൻ കണ്ടിട്ടില്ല…. ഇവിടെയുണ്ടായിരുന്ന വർഷങ്ങളിലൊന്നും ഇതുപോലെ തുമ്പികൾ പറന്നു നടക്കുന്നത് ഇവിടെ ഞാൻ കണ്ടിട്ടില്ല…..

അന്തരീക്ഷം ശാന്തമായപ്പോൾ….. പ്രകൃതിയുടെ ഒരു തിരിച്ചുവരവ് ഓർമ്മിപ്പിച്ച് തുമ്പികൾ പറന്നു കളിക്കാൻ തുടങ്ങി….
പ്രകൃതിയുടെ തിരിച്ചുവരവിന്റെ ഓർമപ്പെടുത്തലാണ് തുമ്പികൾ.

21 ദിവസം കൊണ്ട് പ്രകൃതി ശുദ്ധമാക്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല..

വിശുദ്ധ ബൈബിളിലെ വെളിപാടിന്റെ പുസ്തകം പുനർവായന നടത്താനുള്ള ഒരു സമയമാണ്..
എന്തോ…. ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അത് വായിക്കുമ്പോൾ പല അർത്ഥതലങ്ങളും തോന്നുന്നു…
കൊറോണ വന്നാൽ പെട്ടെന്നൊന്നും മരിക്കില്ല എന്ന് നമുക്കറിയാം… അത്ര ഭീകരനല്ല …. എങ്കിൽ പോലും മനുഷ്യർ ഭയന്ന് തകർന്നു…

വരും കാലത്തെ കുറിച്ച് ബൈബിൾ പറയുന്നു “ആ നാളുകളിൽ മനുഷ്യർ മരണത്തെ തേടും.. പക്ഷേ കണ്ടെത്തുകയില്ല. അവർ മരിക്കാൻ ആഗ്രഹിക്കും. മരണം അവരിൽ നിന്ന് ഓടി അകലും”
“ഭൂമിയിലെ പുല്ലിനേയോ പച്ച ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുത് അവയോടു കല്പിച്ചു. മനുഷ്യരെ കൊല്ലാനല്ല അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാൻ ആണ് അവയ്ക്ക് അനുവാദം നൽകപ്പെട്ടത്”..
ചൈനയിൽ ഡിസംബറിൽ തുടങ്ങിയതാണ് മാർച്ച് ആയപ്പോൾ ശമനമായി എന്നാണ് കേട്ടത്…

ഇതൊരു വിശ്വാസിയുടെ കണ്ണിലൂടെ ഉള്ള നോട്ടമാണ്…

“രാജാക്കൻമാരുടെ രാജാവേ നിന്റെ രാജ്യം വരേണമേ.
നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയേണമേ”
പണ്ട് ഗാനമേള കേൾക്കാൻ പോകുമ്പോൾ ആദ്യം ആലപിച്ചിരുന്ന ഗാനം….
തിരകൾ ഉയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞ് തളരുമ്പോൾ
ആശ്രയമായി യേശുക്രിസ്തു ഉണ്ട് എന്നു വിശ്വസിക്കുന്ന നമുക്ക് സന്തോഷിക്കാം…
എന്റെ ഏറ്റവും വലിയ ഒരു ഹോബിയാണ് സന്ധ്യയ്ക്ക് അല്പ്പം പ്രാർത്ഥിച്ചതിനുശേഷം ലൈറ്റ് ഓഫ് ചെയ്തിട്ട് കസേരയിൽ ചാരി ഇരുന്നു രണ്ട് മൂന്ന് പാട്ട് കേൾക്കുക.. അഹാ… Super..

എന്തിലും നന്മ കണ്ടെത്താൻ ഒരു യേശുക്രിസ്തുവിലുള്ള വിശ്വാസിക്ക് കഴിയും…

“ഉത്കണ്ഠ മൂലം ആയുസ്സിന് ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ? ” വിശുദ്ധ മത്തായി 6 : 27

ചാക്കോച്ചി…

Email: chackochimcms@gmail.com

fr-chackochi-meledom

 

 

 

 

 

 

 

2 thoughts on “ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

  1. കൊള്ളാം ചാക്കോച്ചാ….
    ക്രിയാത്മക ചിന്തകൾ കാര്യങ്ങളെ വേഗം ശരിയാക്കും. ഒറ്റക്കൊറ്റക്കാണെങ്കിലും മറ്റുള്ളവരോടും, പ്രകൃതിയോടും ദൈവത്തോടുമെല്ലാം മനസ്സുകൊണ്ടൊരു അടുപ്പവും ആർദ്രതയുടെ അനുഭവവും….
    അവിടുന്ന് എല്ലാം പുതുതാക്കുന്നു.

    Like

Leave a comment