കാഴ്ചയേകാം ദൈവമേ
ജീവിതം ബലിയായി
എന്നെയും എൻ സർവ്വവുo
നിൻ തിരുബലിയിൽ… (2)
ഹൃദയ താലമതേകിടാൻ
ഹൃദയപൂർവ്വം ഞാൻ
സ്നേഹമോടെ മാറ്റണേ
നിൻ ഹിതം പോലെ…. (2)
ഉയരുമീ കാസയിൽ എന്നെയും നൽകാൻ
ധന്യമായ് നവ്യമായ്
കാത്തുകൊള്ളണമേ
ജീവിതം നിൻ സന്നിധേ
സ്നേഹമായി എരിയാൻ
നിൻ്റെതല്ലാ മോഹമെല്ലാം
ബലികഴിച്ചിടുവാൻ
ശക്തി നൽകണമേ
(കാഴ്ചയേകാം… )
(ഹൃദയ താല… )
വിധവതൻ കാഴ്ചയിൽ
പ്രീതനായവനെ
പൂർണമായി എന്നെയും
കാഴ്ചയേകുന്നു…
(ജീവിതം… )
(കാഴ്ചയേകാം… )
(ഹൃദയ താല… )
Texted by Leema Emmanuel

Leave a comment