നിസ്സാരമാം നിസ്സാരമാം
നീറും ദുഃഖങ്ങൾ നിസ്സാരമാം (2)
നാളെ വരുന്ന മഹിമയോർത്താൽ
ഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം. (2)
വന്ദനം വരും നാളുവരുന്നു
നിന്ദനത്തിൽ നീയിന്നു സന്തോഷിക്കുവിൻ (2)
സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻ
നിന്ദനത്തിൽ നീയിന്നു സന്തോഷിക്കുവിൻ. (2)
(നിസ്സാരമാം… )
പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽ
ആകാശത്തോളം നിന്നെ ദൈവമുയർത്തും (2)
ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തും
ആകാശത്തോളം നിന്നെ ദൈവമുയർത്തും. (2)
(നിസ്സാരമാം… )
മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴും
സൗഖ്യദായകൻ നിന്റെയൊപ്പമില്ലയോ (2)
ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ
സൗഖ്യദായകൻ യേശു ഒപ്പമില്ലയോ.. (2)
(നിസ്സാരമാം… )
Texted by Leema Emmanuel

Leave a comment