സ്നേഹം തിരുവോസ്തിയായ്
ഹൃദയത്തിൽ വാഴാൻ വരുന്നു… (2)
അധരം തുറക്കാം അകതാരൊരുക്കാം
സ്തുതികൾ തൻ പൂക്കൾ വിരിക്കാം
ഈശോയെ വരവേൽക്കാം….
ഈശോയെ വരവേൽക്കാം….
ഈശോ വരണേ…
എന്നിൽ വരണേ…
സക്രാരിയായ് ഞാൻ മാറാം… (2)
ആരാധനാ ഗീതം പാടാം
(സ്നേഹം… )
വീഴ്ചയും താഴ്ചയും ഏറ്റെടുക്കാം
ഈശോ എന്നിൽ നീ അണയൂ… (2)
എൻ നെടുവീർപ്പുകൾ കൈകൊള്ളണേ
തിരുരക്തതാലെന്നെ കഴുകണമേ… (2)
(സ്നേഹം… )
(ഈശോ വരണേ… )
സ്വർഗീയ സൗഭാഗ്യം നൽകീടുവാൻ
നാഥാ കുരിശിൽ നീ ബലിയായ്… (2)
നിൻ ദിവ്യരാജ്യം പുൽകീടുവാൻ
ഞങ്ങൾക്കായെന്നും കൃപയരുളുക…(2)
(സ്നേഹം… )
(ഈശോ…. )
Texted by Leema Emmanuel

Leave a comment