Karayalle Neeyente Makanalle – Lyrics

കരയല്ലേ നീയെന്റെ മകനല്ലേ….
നീ എന്റെ മകളല്ലേ… (2)
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലേ … (2)
എന്റെ നെഞ്ചിലെ സ്നേഹത്താൽ
പൊതിയുമ്പോൾ… നിന്റെ
ദുഃഖങ്ങൾ മായുകില്ലേ… (2)
(കരയല്ലേ… )

നീ അറിയാതെ നിദ്രയിൽ പോലും
കൂടെ ഇരുന്നു ഞാൻ കാവലാകാം… (2)
നീ അകന്നീടുന്ന നേരത്തു ഞാൻ
നിന്റെ നിഴലായ് കൂടെ വരാം… (2)
ഉള്ളിൽ കുളിരായ് പെയ്തിറങ്ങാം…
(കരയല്ലേ… )

നീ എനിക്കേകും മുറിവുകളെല്ലാം…
മറന്നു ഞാൻ നിന്നെയും കാത്തിരിക്കാം… (2)
നീറുന്ന നെഞ്ചിലെ സ്വാന്തനമായ് നിന്റെ
തണലായ്‌ ചേർന്നിരിക്കാം… (2)
എന്നും ഇടയന്റെ മനമോടെ ഞാൻ…
(കരയല്ലേ… )
(തളരല്ലേ… )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment