അങ്ങേ തിരുമുറിവുകളിൽ…
അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ
എല്ലാം എനിക്കെന്റെ ഈശോ
എന്റെ ജീവന്റെ ജീവനാം ഈശോ (2)
രാജാധി രാജൻ കാലിത്തൊഴുത്തിൽ
മനുജനായി പിറന്നതിൻ രഹസ്യമെന്തേ
പാപിയി ദാസനു പാഥേയമാകാൻ
തിരുവോസ്‌തി ആയതിൻ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
നീതിമാൻ ദൈവം കാൽവരി ക്രൂശിൽ
ബലിദാനമായതിൻ രഹസ്യമെന്തേ
മൃതിയെ തകർത്ത് മൂന്നാം ദിനത്തിൽ
ഉയിർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
Texted by Leema Emmanuel

Leave a reply to Nelson Cancel reply