എനിക്കായി എന്റെ ദൈവം
ഏകജാതനെ നൽകി
എനിക്കായി എന്റെ ഈശോ പരിഹാര ബലിയായി
മനുഷ്യനുവേണ്ടി ക്രൂശിന്റെ മാറിൽ
പാപിയെ പോലെ പിടഞ്ഞവനെ
ദൈവസ്വഭാവം സ്നേഹമാണെന്ന്
ലോകസമക്ഷം തെളിയിച്ചു നീ
(എനിക്കായി… )
നിന്ദനം ഏറ്റതും നഗ്നനനായി തീർന്നതും
ഞാൻ പാപബന്ധം വെടിയാൻ (2)
ദ്രോഹം പൊറുത്തതും കേണുപ്രാർത്ഥിച്ചതും
ഞാനനുതാപിയായി തീരാൻ
(എനിക്കായി… )
ചോര ചൊരിഞ്ഞതും ജീവൻവെടിഞ്ഞതും
ഞാൻ നിത്യജീവൻ നേടാൻ (2)
ഉദ്ധിതാനായതും അപ്പമായി തീർന്നതും
ഞാൻ നിന്നിൽ എന്നെന്നും വാഴാൻ
(എനിക്കായി… )
Texted by Leema Emmanuel

Leave a comment