Altharayil Anuthapamode – Lyrics

അൾത്താരയിൽ അനുതാപമോടെ
അണിചേർന്നിടാം അണിചേർന്നിടാം (2)
ബലിയേകിടാം
ബലിയർപ്പകനൊപ്പം ബലിയേകിടാം
ബലവാനുസ്തുതി പാടിടാം (2)

(അൾത്താരയിൽ…. )

മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ (2)
ആ പുണ്യസ്മരണയിൽ അനുരഞ്ജിതരായി
അർപ്പിതരാകാം കൂദാശയിൽ (2)

(അൾത്താരയിൽ…. )

സോദരസ്നേഹം മനസ്സമാകേ
നൽകാമീ സ്നേഹകൂട്ടായ്മ്മയിൽ (2)
ജീവൻപകരും ഈ തിരുയാഗം
അർപ്പിച്ചിടാം ഈ വേദിയിൽ (2)

(അൾത്താരയിൽ…. )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment