കന്യകാമേരിയമ്മേ കാവൽമാലാഖമാരെ
നിത്യവും കാത്തിടേണേ
കൂടെ നടന്നീടെണേ
സാത്താനെ ദൂരെയകറ്റിടെ ണേ…
സാത്താനെ ദൂരെ അകറ്റിടെണേ… (2)
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ (2)
(കന്യകാ… )
സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി
താരാട്ടുപാടിയ പുണ്യ തായേ… (2)
(ആവേ… ആവേ… )
സ്വർഗവും ഭൂമിയും കൂട്ടിവിളിക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷതൻ അമ്മയും നീ… (2)
ആവേ മരിയ… ആവേ മരിയ കന്യക മേരിയമ്മേ… (2)
നന്മനിറഞ്ഞവൾ എന്നുമാലാഖ
ചൊല്ലിയതെത്ര സത്യം
സാത്താന്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആര് ശക്ത… (2)
ആവേ മരിയ… ആവേ മരിയ കന്യക മേരിയമ്മേ… (2)
ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ
ആദാമിൻ മോചനമേ
ജപമാലയാകും
ചാട്ടവാറേന്തി
തിന്മയകറ്റും ഞങ്ങൾ… (2)
ആവേ മരിയ ആവേ മരിയ കന്യകമേരിയമ്മേ… (2)
(കന്യകാ… )
Texted by Leema Emmanuel


Leave a reply to Ebal Cancel reply