Pettamma Marannalum – Lyrics

പെറ്റമ്മ മറന്നാലും
മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീ എൻ ആശ്രയം
എല്ലാരും എന്നെ പിരിഞ്ഞപ്പോൾ
ആലംബംമില്ലാതലഞ്ഞപ്പോൾ
ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീ എന്റെ
ആശ്വാസധാരയായി വന്നു.

(പെറ്റമ്മ മറന്നാ… )

എൻ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകൾ എന്നിൽ നൽകി
ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി
എൻ മനസ്സിൽ ഒരുപാടുവേദന ഏകി
നൊമ്പരത്താൽ എന്റെ ഉള്ളം പുകഞ്ഞു
നീറും നിരാശയിൽ തേങ്ങി
അപ്പോഴവനെന്റെ കാതിൽ പറഞ്ഞു
നിന്നെ ഞാൻ കൈ വെടിയില്ല.(2)
(പെറ്റമ്മ മറന്നാ… )

നിൻ വചനങ്ങൾ എത്രയോ സത്യം
ഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥം
ഞാൻ നിന്നോട് ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം
തോരാത്ത കണ്ണീരു മായ്ക്കും ഏശുവിൻ
കുരിശോടുചേർന്നു ഞാൻ നിന്നു
അപ്പോൾ അവൻ എന്നെ വാരിപ്പുണർന്നു
വാൽത്സല്യ ചുംബനമേകി. (2)
(പെറ്റമ്മ മറന്നാ… )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “Pettamma Marannalum – Lyrics”

  1. Who wrote this wonderful song?

    Liked by 1 person

  2. Thank you Leema

    Like

Leave a comment