തൂവെൺമേറിടും അപ്പമായി എന്റെ ഉള്ളിൽ
വാഴുവാൻ എൻ യേശുനാഥൻ
അണയുമീ ഈ നേരം
അതിരില്ല സ്നേഹത്തിൻ അടയാളമായി
അതിരില്ല സ്നേഹത്തിൻ അടയാളമായി
തൻമാംസരക്തമെന്നിൽ ചൊരിഞ്ഞിടുന്നു
(തൂവെണ്മ…. )
അതിപൂജ്യമാകുമീ ദിവ്യമാം ബലിവേദിയിൽ
സ്നേഹമായി തീരുവാൻ
അപ്പമായി മുറിയുന്നു നീ
ജീവനെ സ്നേഹമേ ഉള്ളിൽ അലിയാൻ നീ വരൂ (2)
(തൂവെണ്മ…. )
ഹൃദയങ്ങൾ ഉണരുമീ ജീവദായക വേളയിൽ
നവ ജീവനേകുവാൻ
ഹൃത്തിലായി അണയുന്നു നീ
കൂരിരുൾ പാതയിൽ ദീപമായി തെളിയുന്നു നീ (2)
(തൂവെണ്മ….. )
Texted by Leema Emmanuel

Leave a comment