അഴലേറും ജീവിതമരുവിൽ നീ തളരുകയോ ഇനീ സഹജേ (2)
നിന്നെ വിളിച്ചവൻ ഉന്നമായുള്ളോൻ
കണ്ണിൻമണി പോലെ കാത്തീടുമേ
അന്ത്യംവരെ വാഴ്ത്താതെയവൻ
താങ്ങി നടത്തിടും പൊന്തക്കരത്താൽ
(അഴലേറും… )
കാര്മുകിലേറെ കരകേറുകിലും
കാണുന്നില്ലെ മഴവില്ലതിന്മേൽ
കരുതുകവേണ്ടതിൻ ഭീകരങ്ങൾ
കെടുതികൾ തീർത്തവൻ തഴുകിടുമേ
(അഴലേറും… )
മരുഭൂപ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ല നായകൻ നിനക്കിലല്ലയോ
കരുതും നിനക്കവൻ വേണ്ടതെല്ലാം
തളരാതെ യാത്ര തുടർന്നിടുക
(അഴലേറും… )
ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
ചാരന്മാരുണ്ടധികം സഹജേ
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോകതങ്ങുകളിൽ
(അഴലേറും… )
കയ്പ്പുള്ള വെള്ളം കുടിച്ചീടിലും
കല്പ്പന പോലെ നടന്നിടേണം
ഏൽപ്പികയില്ലവൻ ശത്രു കയ്യിൽ
സ്വർപ്പൂരം നീയണയും വരെയും (അഴലേറും… )
Texted by Leema Emmanuel

Leave a comment